നീയെന്ന ഞാനും, ഞാനെന്ന നീയുമായ രാഗം ഒരു നിഴലായി എന്നെ വേട്ടയാടുന്നു.
നിന്നിൽ നിന്ന് ഒളിച്ചോടാൻ ശ്രമിച്ച ഓരോ നിമിഷവും നീ എന്നെ തോൽപ്പിച്ചുകൊണ്ടിരുന്നു.
കാന്തികശക്തിയേക്കാൾ തീവ്രമായ നിൻ നോട്ടം എന്നോ ഹൃദയത്തെ കീഴടക്കി കഴിഞ്ഞിരിക്കുന്നു.
മാധുര്യത്തിന് മധുരമായ നിൻ വാക്കുകൾ
തേനരുവി പോലെ,
ഇളം തെന്നലിലൂടെ തെന്നി വരുന്ന തിരമാലകൾപോലെ
എൻ മനസ്സിൽ ഒഴുകി നടക്കുകയായി.
നിന്നിലേക്ക് അലിഞ്ഞു ചേരാൻ കൊതിക്കുന്ന എനിക്ക് നീ തന്ന സമ്മാനം ആകട്ടെ
"അവഗണന".
പ്രണയിക്കുവാൻ ഇരു ഹൃദയം ആവശ്യമെങ്കിലും,
സ്നേഹിക്കാൻ ഒരു ഹൃദയവും, നെഞ്ചിടിപ്പും മാത്രം മതിയാകും.
നിനക്ക് ഞാനില്ലെങ്കിലും,
എനിക്ക് നീ ഇല്ലെങ്കിലും,
നമുക്ക് നാം ആയി ചേരാൻ കഴിഞ്ഞില്ലെങ്കിലും
പ്രണയമെന്ന ആ നൊമ്പരം എന്നും നിൻ സ്വരം മൊഴിയും..
നീ സ്നേഹിച്ചില്ലെങ്കിലും,
നീ മനസ്സിലാക്കിയില്ലെങ്കിലും
സാന്നിധ്യത്തിലെ സാന്നിധ്യത്തെ പ്രണയിക്കുന്നതിനേക്കാൾ തീവ്രത
അസാന്നിധ്യത്തിലെ സാന്നിധ്യത്തെ
പ്രണയിക്കുന്നതിനാവും.
😍❤❤❤
ReplyDelete😍❤️
ReplyDelete😍😍😍
ReplyDeleteNice da❣️❣️❣️
ReplyDelete😍😍😍nice
ReplyDeleteNice🥰❤️
ReplyDelete