വന്ദേ സരസ്വതി അംബികയെ നല്ല, സുന്ദര ഗാത്രിയാം ധന്യശീലേ. വേദാന്തരൂപിണി അമ്മേ മൂകാംബികേ നാദാന്തവാസിനി ചില്‍ സ്വരൂപേ. സാധുവാമെന്നുടെ നാവില്‍ വിളങ്ങണേ മൂകാംബികേ ദേവി വിശ്വരൂപേ.. വടക്കന്‍ പറവൂര്‍ ദക്ഷിണമൂകാംബികയില്‍ പല തവണ പോയിട്ടുണ്ട്. കര്‍ണ്ണാടകയിലെ സാക്ഷാല്‍ മൂകാംബികയില്‍ ആദ്യമായി പോയത്‌മകന്റെ വിദ്യാരംഭത്തിനാണ്. അന്ന് മകള്‍ ജനിച്ചിട്ടില്ല. ഞങ്ങളുടെ അമ്മമാരോടൊപ്പം എന്റെ അനിയനുമൊരുമിച്ചായിരുന്നു യാത്ര. അന്നുതന്നെ നടി സീമയും മകളെ എഴുത്തിനിരുത്താനുണ്ടെന്നറിഞ്ഞു. അന്നത്തെ ആ ക്ഷേത്രദര്‍ശനത്തെക്കുറിച്ച് ആകെ ഓര്‍ക്കാനുള്ള രണ്ട് കാരണങ്ങൾ -സീമയെ കണ്ടതും യാത്രയ്ക്കിടയില്‍ ഞാന്‍ കഴിച്ച ഭക്ഷണം വഴിവക്കില്‍ കിടന്ന് പൊട്ടിച്ചിരിച്ചതുമാണ്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മൂകാംബികയില്‍ വീണ്ടും പോകുവാനുള്ള അവസരം വന്നത്.ക്ഷേത്രവും പരിസരവും അന്നും ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. മകന്റെ ഉദ്യോഗം വാങ്ങിതന്ന വസ്ത്രമെല്ലാം ധരിച്ച് സകുടുംബം, സര്‍വ്വാര്‍ത്ഥസാധികയായ ദേവിയുടെ ദിവ്യസന്നിധാനത്തില്‍ എത്തിയിരിക്കുകയാണ്. ഇത്തവണ ഞങ്ങളോടൊപ്പം ചേട്ടന്റെ മകനുമുണ്ട്. യഥാശക്തി പൂജകളും, വഴിപാ...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog