Skip to main content

Harikumar Elayidam :: പേരും പൊരുളും :: കൊല്ലക, കൊല്ലകടവ്, പിന്നെ കൊല്ലവും



മനുഷൃരെയെന്നപോലെ തന്നെ, സ്ഥലങ്ങളെ തിരിച്ചറിയാനും പേരുകള്‍ ഉപകാരപ്രദമായി വരുന്നു. ഓരോ സ്ഥലങ്ങളുടെയും പേരുകള്‍ ശ്രദ്ധിച്ചു പഠിച്ചാല്‍ ആ പ്രദേശത്തിന്‍റെ പ്രത്യേകതകളും ഭൂതകാല ചരിത്രവുമൊക്കെ നമുക്ക് തെളിഞ്ഞു കിട്ടും.

'കൊല്ല' എന്നതിന് എക്കല്‍ നിറഞ്ഞ (വളക്കൂറുളള മണ്ണ്) എന്നര്‍ത്ഥമുണ്ട്.
കൊല്ലക, കൊടുംകൊല്ലയൂര്‍, കൊല്ലം എന്നിവയെല്ലാം കടല്‍ത്തീരത്തോ നദീതീരത്തോ ഉളള സ്ഥലങ്ങളാണ്. നദീതടങ്ങള്‍ സംസ്കാരത്തിന്‍റെ കളിത്തൊട്ടിലാണെന്ന് നമുക്കറിയാം. കൃഷിചെയ്യുന്നിടത്ത് സ്ഥിരവാസമുറപ്പിച്ചു തുടങ്ങിയ പ്രാക്തനമനുഷ്യന്‍ ഒരു  സെറ്റില്‍മെന്‍റിന്‍റെ ആരംഭം കുറിച്ചമണ്ണിനെ കുറിക്കുന്ന ശബ്ദമാണ് കൊല്ല എന്നു വരുന്നു. സഹ്യപര്‍വ്വതത്തിന്‍റെ പാദംവരെ ഒരുകാലത്ത് കടലായിരുന്നല്ലോ.ആ  കടല്‍ പടിഞ്ഞാറേക്കു മാറി കരതെളിഞ്ഞു വരുന്നത് ഈ സ്ഥലപ്പേരിലൂടെ അറിയാം. കടല്‍ മാറുന്തോറും ഈ പേരുകള്‍ ഉളള സ്ഥലനാമങ്ങള്‍ പടിഞ്ഞാറേക്കും നീങ്ങിത്തുടങ്ങി. അതിനര്‍ത്ഥം, നൂറ്റാണ്ടുകള്‍ക്കിടയില്‍ മലമടക്കുകളില്‍ നിന്ന് ജീവിതങ്ങള്‍ താഴേക്കുതാഴേക്ക് ഇറങ്ങാനുതകും വിധം കടല്‍ പിന്‍വാങ്ങുന്നുണ്ടായിരുന്നുവെന്നാണ്. ചെങ്ങന്നൂരിനടുത്തുനിന്ന് തീരപ്രദേശത്തേക്ക്  ഏതാണ്ട് നേര്‍രേഖയില്‍ വരുന്ന കൊല്ലകടവ്, കൊല്ലക, കൊല്ലകല്‍ എന്നീ സ്ഥലങ്ങള്‍ ഇതിന്‍റെ സൂചനയാണ് തരുന്നത്.

പന്തലായനി കൊല്ലം (കോഴിക്കോട്) കൊടുംകൊല്ലയൂര്‍ (കൊടുങ്ങല്ലൂര്‍ / എറണാകുളം), കൊല്ലകടവ് (ചെങ്ങന്നൂര്‍ / ആലപ്പുഴ), കൊല്ലക (1. തട്ടാരമ്പലം, 2. മുതുകുളം / ആലപ്പുഴ), കൊല്ലക (കരുനാഗപ്പളളി തെക്ക് കന്നേറ്റി), കൊല്യ (കാസര്‍കോട് / മധുര്‍ പഞ്ചായത്ത്), കൊല്ല (ആനാട് പഞ്ചായത്ത് /തിരുവനന്തപുരം), കൊല്ലം കടവ് (നെടുമങ്ങാട് / തിരുവനന്തപുരം), കൊല്ലംപറമ്പ് ( തണ്ണീര്‍മുക്കം / ആലപ്പുഴ) എന്നിവ ഉദാഹരണം.

വലിയ വയലിന്‍റെ വരമ്പുകള്‍ പൊട്ടി (മട) വെളളം ഒഴുകി വീഴുന്നതിനും കൊല്ലയെന്നു പറയും. പഴയ കൃഷിയിടങ്ങളായിരുന്നു ഈ പേരുളള സ്ഥങ്ങള്‍ എന്ന് ഉറപ്പാക്കുന്നതാണ് പ്രസ്തുത അര്‍ത്ഥ സൂചനയും.

ഇങ്ങനെ കേരളത്തിന്‍റെ തെക്കുവടക്ക് ഇതേ പോലെ 'കൊല്ല' ചേര്‍ന്നു വരുന്ന ധാരാളം സ്ഥലപ്പേരുകള്‍ കാണാം. അവിടങ്ങളിലെല്ലാം ചെറുതോ വലുതോ ആയ ഒരു ദേവീ ക്ഷേത്രവും ഉറപ്പായും കാണാവുന്നതാണ്.

പ്രാക്തന മനുഷ്യര്‍, തങ്ങള്‍ക്ക് കൊറ്റിനു (അന്നത്തിന്) വകതന്ന ഭഗവതിയെ അന്നപൂര്‍ണ്ണയായോ ശാകംബരിയായോ കൊറ്റവെയായോ ആരാധിച്ചിരുന്നതിന്‍റെ തിരുശേഷിപ്പുകളാണീ ദൈവത്തറകള്‍. അവയില്‍ പലതും പില്‍ക്കാലത്ത് ക്ഷേത്രങ്ങളായി വളര്‍ന്നുവന്നു.

ഒരുകാലത്ത് സഹ്യപര്‍വ്വതത്തിന്‍റെ താഴെവരെയുണ്ടായിരുന്ന കടല്‍ പിന്‍വാങ്ങിയതിന്‍റെ നേരടയാളങ്ങളായി  നിത്യവ്യവഹാരത്തില്‍ ഉറച്ചുപോയ സ്ഥലനാമമാണ് 'കൊല്ല' എന്നത്. അവിടേക്ക് ഇറങ്ങിവന്ന് താമസമാക്കിയവരാണ് പ്രദേശങ്ങളെ തിരിച്ചറിയാനുതകുവിധം സ്ഥലത്തിന് പേരു നല്‍കിയിട്ടുണ്ടാവുക. അക്കാലത്തെ പല പ്രയോഗങ്ങളും ഇന്ന് നിലവിലുണ്ടാവാത്തത് സ്ഥലപ്പേരിലെ പൊരുള്‍ തിരയുന്നവര്‍ക്ക് ചില്ലറപ്രയാസങ്ങള്‍ ഉണ്ടാക്കാറുണ്ട്. സ്ഥലനാമ വിശ്ലഷണത്തിലൂടെ പ്രദേശങ്ങളുടെ ചരിത്രം മനസ്സിലാക്കാന്‍ ഇന്ന് രീതിശാസ്ത്രമുണ്ട്.

Toponymy എന്ന പഠനശാഖ ഇതിനായുളളതാണ്.

Comments

  1. Good Post and Very Informative for Current/upcoming generations.

    ReplyDelete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...