Views:
നാട്ടിൻ പുറത്തിന്‍റെ നന്മയും നാട്ടറിവുകളും മണ്ണിന്‍റെ മണവും കൃഷിയുടെ പെരുമയുമെല്ലാം ആവോളം ആസ്വദിച്ചനുഭവിച്ചവരാണ് മൺമറഞ്ഞ തലമുറ. എന്നാൽ...
മലയാളക്കരയിലെ ഇളയ തലമുറകൾക്ക് ഇവയെല്ലാം അക്ഷരങ്ങളിലും വർണ്ണചിത്രങ്ങളിലും ഒതുങ്ങുന്ന നവ്യാശയങ്ങൾ മാത്രമാണെന്നത്, അതിശയോക്തി ഉളവാക്കുന്ന അപ്രിയ സത്യമാണെന്ന വസ്തുത നാം ഉൾക്കൊണ്ടേ മതിയാവൂ.
ഈയടുത്ത കാലത്ത് ഒരു കൃഷിയിടത്തിലെ കരനെൽ കൃഷി കണ്ട്, "ഇത് എന്തിനാ ഈ പുല്ല് ഇങ്ങനെ വളർത്തണെ?" എന്ന ഒരു കുഞ്ഞിന്റ നിഷ്കളങ്കമായ ചോദ്യം ആദ്യം ചുണ്ടിൽ ചിരിയും... പിന്നെ, ഉള്ളിൽ വേദനയും... ഒടുവിൽ മനസ്സിൽ ഒത്തിരി ചിന്തയും... സമ്മാനിച്ചത് ഈയവസരത്തിൽ ഓർക്കുന്നു.
ആധുനിക ഇലക്ട്രോണിക് ജീവിതത്തിന്‍റെ ചടുലതയും വേഗതയും അറിയാതെ കടന്നുപോയവരേക്കാൾ എത്രയോ നിർഭാഗ്യവാന്മാരാണ്, അവർ ജീവിച്ചിരുന്ന നൈസർഗിക ലോകത്തിന്‍റെ മാധുര്യം നുകരാൻ കഴിയാത്ത നമ്മൾ.
ആധുനിക ഇലക്ട്രോണിക് ജീവിതത്തിന്‍റെ ചടുലതയും വേഗതയും അറിയാതെ കടന്നുപോയവരേക്കാൾ എത്രയോ നിർഭാഗ്യവാന്മാരാണ്, അവർ ജീവിച്ചിരുന്ന നൈസർഗിക ലോകത്തിന്‍റെ മാധുര്യം നുകരാൻ കഴിയാത്ത നമ്മൾ.
സ്വച്ഛമായ അന്തരീക്ഷവും വിഷമില്ലാത്ത ഭക്ഷണവും ശുദ്ധജലവും കൃത്രിമത്വമില്ലാത്ത പെരുമാറ്റങ്ങളും ഊഷ്മളമായ ജീവിത ബന്ധങ്ങളും കെട്ടുറപ്പുള്ള കുടുംബങ്ങളും എല്ലാം പ്രാവർത്തികമാക്കുക എന്നത് എത്രത്തോളം പ്രായോഗികമെന്നത് ചിന്തനീയമെങ്കിലും അത്തരമൊരു നാളേയ്ക്കു വേണ്ടിയുള്ള ശ്രമങ്ങൾ തികച്ചും സ്വാഗതാർഹം തന്നെ
പുതു തലമുറയ്ക്ക് അന്യമെന്ന് കരുതിയ ചില നല്ലനുഭവങ്ങൾ നമ്മുടെ കുട്ടികൾക്കായി ഒരുക്കിയിരിയ്ക്കുകയാണ് പാഠം 1, പാടത്തേയ്ക്ക് എന്ന പദ്ധതിയിലൂടെ കേരള സർക്കാർ. പൊതു വിദ്യാഭ്യാസവും കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്നതാണ് പരിപാടി.
2019 സെപ്റ്റംബർ 26 ന് സംസ്ഥാനത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പാഠം 1, പാട ത്തേയ്ക്ക് പരിപാടിയുടെ ഉദ്ഘാടനം നടന്നു.
കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിലെ G R L P S കുളത്തൂർ പദ്ധതി നടത്തിപ്പ് സ്കൂളുകളിലൊന്നാണ്. കൃഷി ഓഫീസറുടെ നേതൃത്വത്തിൽ ,കൗൺസിലർ സുനി ചന്ദ്രന്‍റെ സാന്നിദ്ധ്യത്തിൽ സ്കൂളിൽ നെൽവിത്ത് പാകിക്കൊണ്ട് ഉദ്ഘാടനം നടന്നു.കൂടാതെ പ്രഥമാധ്യാപിക ശ്രീമതി ഗംഗാലക്ഷ്മി സ്കൂൾ SMC ചെയർമാൻ ശ്രീ രാജ് കുമാർ സ്കൂൾ ലീഡർ ഋഷി പ്രതീഷ് സീനിയർ അധ്യാപിക ശ്രീമതി അനിത തുടങ്ങിയവർ നെൽവിത്ത് നടീലിൽ പങ്കെടുത്തു.
തുടർന്ന് ചേർന്ന യോഗത്തിൽ പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും നടത്തിപ്പ് രീതികളെക്കുറിച്ചും വിശദമായി കുട്ടികളോട് സംസാരിച്ചു.
മലയാളികളുടെ പൈതൃകത്തിന്‍റെ നെടുന്തൂണും കാർഷിക സംസ്കാരത്തിന്‍റെയും ആഹാരശൈലിയുടേയും ആണിക്കല്ലുമായ നെൽകൃഷിയെക്കുറിച്ച് നേരിട്ട് അറിവനുഭവങ്ങൾ പ്രദാനം ചെയ്യുന്ന പാഠം 1, പാടത്തേക്ക് വിജയകരമായി തന്നെ പുരോഗമിച്ച് ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് പ്രത്യാശിയ്ക്കാം.
പുതു തലമുറയ്ക്ക് അന്യമെന്ന് കരുതിയ ചില നല്ലനുഭവങ്ങൾ നമ്മുടെ കുട്ടികൾക്കായി ഒരുക്കിയിരിയ്ക്കുകയാണ് പാഠം 1, പാടത്തേയ്ക്ക് എന്ന പദ്ധതിയിലൂടെ കേരള സർക്കാർ. പൊതു വിദ്യാഭ്യാസവും കൃഷി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്നതാണ് പരിപാടി.
2019 സെപ്റ്റംബർ 26 ന് സംസ്ഥാനത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പാഠം 1, പാട ത്തേയ്ക്ക് പരിപാടിയുടെ ഉദ്ഘാടനം നടന്നു.

തുടർന്ന് ചേർന്ന യോഗത്തിൽ പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ചും നടത്തിപ്പ് രീതികളെക്കുറിച്ചും വിശദമായി കുട്ടികളോട് സംസാരിച്ചു.
മലയാളികളുടെ പൈതൃകത്തിന്‍റെ നെടുന്തൂണും കാർഷിക സംസ്കാരത്തിന്‍റെയും ആഹാരശൈലിയുടേയും ആണിക്കല്ലുമായ നെൽകൃഷിയെക്കുറിച്ച് നേരിട്ട് അറിവനുഭവങ്ങൾ പ്രദാനം ചെയ്യുന്ന പാഠം 1, പാടത്തേക്ക് വിജയകരമായി തന്നെ പുരോഗമിച്ച് ഉദ്ദേശ്യലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് പ്രത്യാശിയ്ക്കാം.
റിപ്പോർട്ട്,
4 comments:
മണ്ണറിഞ്ഞ്, മണ്ണിൻ മണമറിഞ്ഞ് പുലരണം നാട്, നാമും...
പൂവറിഞ്ഞ്, പൂവിൻ മധുനുകർന്ന് പൂക്കാമാകണം നാളെ...
സാറിന്‍റെ പ്രോത്സാഹനത്തില്‍ ഒഴുകിത്തുടങ്ങിയ സാഹിത്യസരിത്താണ്. ഒരിക്കലും മോശമാകില്ല. പ്രശസ്തിയുടെ മഹാസാഗരം പൂകും...
നല്ല വരികൾ... വായിക്കുമ്പോൾ പുതുമണ്ണിൻ ഗന്ധം.. നറുപൂവിൻ മരന്ദം, ഇന്ദ്രിയങ്ങളിൽ.
നന്ദി.പ്രചോദനക്കാറ്റ് ഏറെ വീശുന്നുണ്ട്, അങ്ങ് വൈഷ്ണവത്തിൽ നിന്നു കൂടി...
Post a Comment