Anandakuttan :: കവിത :: മുന്തിയ ഹോട്ടൽ.

Views:

Photo by Taylor Kiser on Unsplash

നഗരത്തിൽ നാലഞ്ചു ഹോട്ടൽ നടത്തുന്നോൻ
നിത്യവും നാട്ടിലെ വീട്ടിലെത്തും.

പെണ്ടാട്ടി വച്ചു വിളമ്പുന്നയൂണിന്‍റെ
രുചിയുടെ രുചിയൊന്നു  വേറെ തന്നെ.

ചീഞ്ഞുനാറുന്ന ചിക്കൻ കറിയും
മോച്ചു ചളിച്ചു പുളിച്ച മോരും
നഗരത്തിലുള്ളോർ രുചിച്ചിടട്ടേ.

വിഷരാസവസ്തുക്കളാവോളം ചേർക്കുന്ന
ഭക്ഷണം മറ്റുള്ളോർക്കുള്ളതല്ല .

അവരൊന്നുമോന്‍റെ  വീട്ടുകാരല്ലല്ലോ
അവർക്കൊക്കെ എന്തൊക്കെ രോഗം പരന്നാലും ,
ഓനെപ്പോലുള്ളോർക്കെന്തു ചേതം.






1 comment:

ardhram said...

സമകാലിക മുഖം