Views:
നഗരത്തിൽ നാലഞ്ചു ഹോട്ടൽ നടത്തുന്നോൻ
നിത്യവും നാട്ടിലെ വീട്ടിലെത്തും.
പെണ്ടാട്ടി വച്ചു വിളമ്പുന്നയൂണിന്റെ
രുചിയുടെ രുചിയൊന്നു വേറെ തന്നെ.
ചീഞ്ഞുനാറുന്ന ചിക്കൻ കറിയും
മോച്ചു ചളിച്ചു പുളിച്ച മോരും
നഗരത്തിലുള്ളോർ രുചിച്ചിടട്ടേ.
വിഷരാസവസ്തുക്കളാവോളം ചേർക്കുന്ന
ഭക്ഷണം മറ്റുള്ളോർക്കുള്ളതല്ല .
അവരൊന്നുമോന്റെ വീട്ടുകാരല്ലല്ലോ
അവർക്കൊക്കെ എന്തൊക്കെ രോഗം പരന്നാലും ,
ഓനെപ്പോലുള്ളോർക്കെന്തു ചേതം.
1 comment:
സമകാലിക മുഖം
Post a Comment