Views:
പ്രശസ്ത കവിയും പത്രപ്രവർത്തകനുമായ രജി ചന്ദ്രശേഖർ എന്ന ഞങ്ങളുടെ രജിമാഷ് കവിതാ രചനയിൽ വളരെ മുൻപന്തിയിൽ തന്നെയാണ്.
താളബോധത്തോടെ എഴുതുന്നതൊക്കെയും സാധാരണക്കാരനു പോലും കവിത ഇഷ്ടപെടാൻ പാകത്തിലുള്ളതാണ്. കുറഞ്ഞ വരികളിൽ അർത്ഥസമ്പുഷ്ടമായ കവിതയിൽ തനിക്ക് പറയാനുള്ള കാര്യം രജി മാഷ് ഒളിപ്പിച്ചിരിക്കുന്നു.
"വയൽക്കാറ്റു കൊള്ളാം" എന്ന ഈ കവിതയിൽ നാളെയുടെ സ്വപ്നമാണ് ദർശിക്കാനാവുന്നത്. "തുരുമ്പിച്ച പാഴൊച്ച പോലെ പാടുന്ന പാട്ടല്ല, കലമ്പുന്ന കാമവുമല്ല, വെറുതെ ഭ്രാന്ത് പറയുന്നത് പോലെയുമല്ല" പ്രണയം എന്ന് കവി മനോഹരമായി ഈ നാലു വരികളിൽ ധ്വനിപ്പിച്ചിരിക്കുന്നു.
ഇവിടുത്തെ പ്രണയം കാമുകിയോടല്ല, മറിച്ച് കാമുകിയെക്കാൾ അതിലുപരി എത്രയോ മുകളിലായി സ്വന്തം പ്രിയതമയോടു തന്നെയാണ്. തുടർന്നുള്ള വായനയിൽ ആസ്വാദകന് ഈ തിരിച്ചറിവ് ലഭിക്കുന്നു.
പ്രണയത്തിന്‍റെ മനോഹരമായ കണ്ടെത്തലിൽ അത് കരയ്ക്കണയുമ്പോൾ വാടിപ്പോകുമോ ? സ്വപ്നത്തിന്‍റെ തിരി വെട്ടത്തിൽ തെളിയുമോ ...! എന്നെല്ലാം കവി ആശങ്കപ്പെടുകയാണ്. എന്തു തന്നെയായാലും പ്രിതമയുടെ സ്നേഹം നഷ്ടപ്പെടുത്താൻ കവി ആഗ്രഹിക്കുന്നില്ല എന്നുതന്നെ വേണം കരുതാൻ.
വരൂ നിന്‍റെ മാണിക്യവീണാവരങ്ങൾ... എന്നു തുടങ്ങുന്ന നാല് വരികളിൽ തന്‍റെ പ്രിയതമയോടുള്ള അപേക്ഷയാണ്.
അവളുടെ മാണിക്യവീണ വീണ്ടും വീണ്ടും മീട്ടുവാനുള്ള തന്‍റെ കൊതി കവി ഒളിച്ചു വയ്ക്കുന്നില്ല. സാന്ദ്രമായി ഇനിയും മീട്ടാം എന്നും കവി അവകാശപ്പെടുന്നു. അതായത് തന്‍റെ ജീവിതത്തിലേക്ക് നീ കടന്നു വന്നതിൽ പിന്നെ, വിലമതിക്കാനാവാത്ത സ്നേഹലാളനങ്ങളാണ് ലഭിച്ചതെന്നും അത് അവസാനം കാലംവരെ നിലനില്‍ക്കണമെന്നും ആത്മാർത്ഥ പ്രണയത്താൽ പരിപാലിക്കണമെന്നുമാണ് അർത്ഥമാക്കുന്നത്.
പ്രിയതമയുമായി മാധുര്യം തുളുമ്പുന്ന വാക്കുകൾ പങ്കുവച്ച് ജീവിതമാകുന്ന വയൽ വരമ്പത്തിരുന്ന് കാറ്റ് കൊള്ളാം എന്നും ജീവിത സായാഹ്നത്തിൽ പ്രിയപ്പെട്ടവളോടൊത്ത് എപ്പോഴും ഒരുമിച്ചിരിക്കണം എന്നും കവി ആഗ്രഹിക്കുകയാണ്.
മനോഹരമായ ഈ കവിത രജി മാഷിന്‍റെ കാവ്യപാടവത്തെ വിളിച്ചോതുന്നു. ഒരു കവി എന്ന നിലയിൽ, 12 വരി മാത്രമുള്ള ഈ ഒരൊറ്റ കവിതയിൽ രജി മാഷ് വിജയിച്ചിരിക്കുന്നു എന്ന് ഒരാസ്വദകയായ ഞാനവകാശപ്പെടുന്നു.
ഇനിയും നല്ല കവിതകൾ ആ തൂലികയിൽ പിറക്കട്ടേ എന്നാശംസിച്ചുകൊണ്ട് നിർത്തട്ടെ.
റുക്സാന കക്കോടി
വായന
Bindu Narayanamangalam ::കാമിനിയുടെ മഴമണം മന്ദ്രമധുരം മീട്ടുന്ന വിതപ്പാട്ട്.
ആധുനികതയുടെ പൊടിപടലങ്ങൾ പൊതിയുന്ന നഗര - നശ്വരമേളങ്ങളിൽ നിന്നൊഴിഞ്ഞ്, ഒരു കവി. സ്വച്ഛസുന്ദരമായ ഗ്രാമബോധത്തിലേക്കാഴ്ന്നിറങ്ങി, ഹൃദയരാഗം തുളുമ്പുന്ന സംഗീതത്തിന്‍റെ കാണാപ്പുറങ്ങൾ തേടുന്ന നിഷ്ക്കളങ്ക...Anu P Nair :: ഓർമ്മപ്പെടുത്തല്‍
കവിത, ഗദ്യത്തിലും പദ്യത്തിലുമാകാം. അതിനൊരു താളവുമുണ്ടാകും. മാനുഷിക വികാരങ്ങളുടെ Spontaneous overflow ആണ് കവിതയെന്നും നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ആ...Ameer Kandal :: വാക്കിന്‍റെ കല
Ameer Kandal, Raji Chandrasekhar വാക്കിന്‍റെ പൊരുളാണ് കവിത. കവിത ആസ്വാദ്യതക്കപ്പുറം ചില ഉണർത്തലുകളോ ചൂണ്ടുപലകകളോ ആവുക സാധ്യമാണ് എന്നതിന്‍റെ ഉത്തമ...Kaniyapuram Nasirudeen :: തുരുമ്പിക്കാത്ത വാക്കുകള്‍
Nasarudeen, Ameer Kandal Raji Chandrasekhar ഏതൊരു കവിയുടെയും ഉള്ളിന്‍റെയുള്ളിൽ പ്രതീക്ഷയുടെ നാമ്പ് ഉണ്ടാകും. നമ്മുടെ നാട് നാശത്തിന്‍റെ വക്കിലേക്ക് എടുത്തെറിയപ്പെടാനൊരുങ്ങുമ്പോഴും വലിയ...Aswathy P S :: ഒരു ക്ഷണം
Image Credit...Anil R Madhu :: മൂന്നു ഭാവങ്ങൾ - മൂന്നു കാലങ്ങൾ
കവിയും ലേഖകനും രജി ചന്ദ്രശേഖറിന്‍റെ കവിത വയൽക്കാറ്റ് കൊള്ളാം, മൂന്നു ഭാവങ്ങൾ - മൂന്നു കാലങ്ങൾ കവിത അറിയുന്നത് അതിന്‍റെ ആസ്വാദനത്തിലൂടെയാണ്, ആസ്വാദനമാണ് ഒരു സൃഷ്ടിയെ...Ruksana Kakkodi :: മാണിക്യവീണാവരങ്ങൾ
പ്രശസ്ത കവിയും പത്രപ്രവർത്തകനുമായ രജി ചന്ദ്രശേഖർ എന്ന ഞങ്ങളുടെ രജിമാഷ് കവിതാ രചനയിൽ വളരെ മുൻപന്തിയിൽ തന്നെയാണ്. താളബോധത്തോടെ എഴുതുന്നതൊക്കെയും സാധാരണക്കാരനു പോലും കവിത ഇഷ്ടപെടാൻ പാകത്തിലുള്ളതാണ്....Amithrajith :: ഓര്‍മയുടെ നിറം
ഓര്‍മയുടെ നിറം എന്താണെന്ന് ചോദിച്ചു കൊണ്ട് തന്നെ നമുക്ക് ആസ്വാദനത്തിലേക്ക് കടക്കാം. ചുവപ്പ്, നീല, കറുപ്പ് അങ്ങിനെ പലതുമാകാം. പക്ഷേ, മലയാളിക്കോ പച്ചയാവാനെ തരമുള്ളൂ. നാട്ടുവഴികളും,...Mehboob Khan (Mehfil) :: ഒരു തല തിരിഞ്ഞ വായന
ഏറെ നാളുകള്‍ക്ക് ശേഷം വളരെ കുറഞ്ഞ വരികളില്‍ ഞാന്‍ വായിക്കുന്ന ഒരു നല്ല കവിതയാണ് ശ്രീ രജി ചന്ദ്രശേഖര്‍ എഴുതിയ പന്ത്രണ്ട് വരി കവിതയായ വയല്‍കാറ്റ് കൊള്ളാം. കവിതകള്‍ക്ക് ആസ്വാദനമെഴുതി...Raju.Kanhirangad :: ആസ്വാദനം :: വാക്കുകളുടെ വരമ്പിലൂടെ
രജി മാഷ്, മലയാളമാസികയുടെ പത്രാധിപര്‍ മാത്രമല്ല, കവിത്വ സിദ്ധിയുള്ള കവി കൂടിയാണ്. അദ്ദേഹത്തിന്‍റെ വയൽക്കാറ്റു കൊള്ളാം എന്ന കവിതയില്‍ കൊണ്ടറിഞ്ഞ ചില കാര്യങ്ങള്‍ കുറിച്ചു വയ്ക്കട്ടെ. മാനുഷിക...Jagan :: പ്രതിദിനചിന്തകളില്‍
Raji Chandrasekhar മലയാള മാസിക ഓൺലൈനിൽ പ്രതിദിനചിന്തകൾ എന്നൊരു പംക്തി കൈകാര്യം ചെയ്യുന്നതൊഴിച്ചാൽ അക്ഷരലോകത്ത് അതിസാഹസമൊന്നും ഞാൻ...Sidheek Subair :: വയല്‍ പച്ചപ്പിന്‍റെ ഗ്രാമമുഖം
രജി ചന്ദ്രശേഖർ ശ്രീ രജി ചന്ദ്രശേഖർ മാഷിന്‍റെ വയൽക്കാറ്റ് കൊള്ളാം എന്ന കവിത, അദ്ദേഹത്തിന്‍റെ കാവ്യജീവിതത്തിന്‍റെ അടയാളപ്പെടുത്തലാണ് എന്നു കരുതുന്നതിൽ തെറ്റില്ല....
2 comments:
Good
റുക്സാന കക്കൊടിയുടെ രജിമാഷിൻറെ കവിത വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നു.
വെറു 12 വരി കവിത ഏതെല്ലാം രീതിയിലാണ് ആസ്വാദകർ നോക്കി കാണുന്നത്?
ഇത്രയേറെ വ്യത്യസ്തമായ വൈപുല്യ ആശയങ്ങൾ കുറഞ്ഞ വരികളിൽ ഒതുക്കുകയും വിവിധവായനകൾക്ക് സാധ്യതയുണ്ടായി ഈ ചെറിയ വലിയ കവിത യുടെ പ്രത്യേക തയാണെന്ന് നമുക്ക് മനസ്സിലാക്കാം
കവിക്കും ആസ്വാദകക്കും മനം നിറഞ്ഞ
ആശംസകൾ
Post a Comment