Jagan ഇന്ന് മാർച്ച് 31. മാനവരാശിക്ക് ഭീഷണിയായ കൊവിഡ്- 19 ന് ഹേതുവായ കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ ജന്മമെടുത്തിട്ട് ഇന്ന് മൂന്ന് മാസം തികയുന്നു. നമ്മുടെ സാമ്പത്തിക വർഷത്തിന്‍റെ അവസാന നാളിൽ, പുതിയ സാമ്പത്തിക വർഷം ഉദയം കൊള്ളുന്ന ഈ വേളയിൽ, മറ്റൊരു ലോക വിഡ്ഢിദിനത്തിനെ വരവേൽക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ ചില കാലിക പ്രാധാന്യമുള്ള ചിന്തകൾ......! സമ്പത്ത് കൂടുന്നതിലെ നിരർത്ഥകത്വം ഓർമ്മിപ്പിക്കാനാകാം, ലോക വിഡ്ഢിദിനത്തിൽ തന്നെ സാമ്പത്തിക വർഷവും ആരംഭിക്കുന്നത്. ഇനി ലോക ജനതയ്ക്കും, മാനവരാശിക്കും ഏത് കാര്യത്തിനും, ഏത് വിഷയത്തിനും കൊറോണയ്ക്കു മുൻപ് , കൊറോണയ്ക്ക് ശേഷം എന്ന് രണ്ട് കാലഘട്ടങ്ങളായി തിരിക്കേണ്ടി വരും. ഈ കൊറോണാ കാലഘട്ടത്തിൽ, കൊറോണാ വൈറസിനെ കുറിച്ച്, അതിന്‍റെ വ്യാപനത്തെക്കുറിച്ച്, കൊവിഡ് രോഗബാധയെക്കുറിച്ച്, രോഗനിയന്ത്രണത്തെക്കുറിച്ച്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ ആപത്ഘട്ടം തരണം ചെയ്യാൻ അനുവർത്തിക്കുന്ന നയങ്ങളെക്കുറിച്ച്, ഈ ലോക്ക് ഡൗൺ നാളുകൾ ഫലപ്രദമാക്കുവാൻ സർക്കാരുകൾ പുറപ്പെടുവിക്കുകയും, നാം അനുസരിക്കില്ലെന്ന് വാശി പിടിക്കുകയും ചെയ്യുന്ന നിർദ്ദേശങ്ങളെക്കുറിച്ച്, അമേരിക്കയും, ...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog