Aiswarya S Dev :: ഞെട്ടലകലാതെ

Views:



മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ-

മെന്നാശിച്ചീശൻ ഭൂവിലെത്തി.!

കോവിലിൽ ആയിരങ്ങൾ തൻ

അനുഗ്രഹത്തിനായി കാത്തിരിപ്പു-

ണ്ടെന്നറിഞ്ഞാനന്ദിച്ചു..

തിരിഞ്ഞു നോക്കവേ..


കോവിലിനങ്കണത്തിലിന്നൊന്നു-

മറിയാതൊരു പിഞ്ചുബാല്യം

കൈകൾ നീട്ടിടുന്നു..

യാചിച്ചുകൊണ്ട്..


നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും

രണ്ടും, മൂന്നും..!

പടികയറിയകത്തുകയറുന്നവ-

രൊക്കെയും ശിലയാൽ തീർത്ത-

യെൻ മുന്‍പിലർപ്പിക്കുന്നു

ആയിരങ്ങൾ..!!


ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ

കണ്ടു, പിന്നെയും പിന്നെയും 

ഞെട്ടിക്കുന്ന നോവുകൾ..!


പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക-

കത്തു നിന്ന്‌ കേൾക്കുന്നു 

നിശബ്ദ തേങ്ങലുകൾ..


വാതിലില്ലാതെ ചുമരില്ലാതെ

തുണികളാൽ മറയ്ക്കപ്പെട്ട

കൂരയ്ക്കുള്ളിൽ നാഴികകൾ

ഭയത്തോടെണ്ണുന്ന 

അനവധിപേരെ കണ്ടീശൻ കണ്ണടച്ചു...


അകലെയുള്ള കോവിലിൽ 

നാഴികക്ക് നാൽപ്പതുവട്ടമവർ

ഉറപ്പു വരുത്തുന്നു.. 

'സുരക്ഷിതമല്ലയോന്ന്'


ഒരമ്മതൻ പേറ്റുനോവ് 

കേട്ടീശൻ അവൾക്കരികിലെത്തി..

ഒരു കുഞ്ഞു പെണ്കിടാവ് 

അവൾക്കരികിൽ 

മിഴി തുറന്ന് കിടപ്പതുണ്ട്...


പുറത്തേക്കെത്തി നോക്കിയപ്പോ-

ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ

വിലപിച്ചു മൊഴിയുന്നു..


"ഈ സ്വത്തെല്ലാം നോക്കി 

നടത്താനൊരാണില്ലെനിക്ക്..

ഇവളെ നോക്കുവാൻ 

ഈ സ്വത്തൊട്ടു തികയില്ലെനിക്ക്..!"

കുപിതനായീശൻ നടന്നകുന്നു..


വീണ്ടുമതാ കടൽകരയിൽ ഒരു

മർത്യൻ ചാടാനൊരുങ്ങുന്നു..

പരാജിതനായി പോൽ..!!!

അവന്‍റെ ജീവിതത്തിലെ 

വരാനിരിക്കുന്ന വിജയവസന്ത-

മറിയാതവൻ കടലിനാഴങ്ങളിൽ 

ചെന്നു പതിച്ചപ്പോൾ

ഈശൻ ആശങ്കപെട്ട് മന്ത്രിച്ചു..

"മർത്യനല്ലിവിടെ,

മനസ്സുള്ളോരാരുമില്ലിവിടെ..

ഹൃദയങ്ങളില്ലാത്ത യന്ത്രങ്ങൾ

മാത്രമാകുന്നീ ഭൂവിൽ.."


ഇനിയുമൊന്നുമറിയരുതെ-

ന്നോർത്ത് ഞെട്ടലൊട്ടു മാറാതെ

ഈശനപ്രത്യക്ഷമായി....


ഐശ്വര്യ എസ് ദേവ് 

Student,+2 Science, GHSS Kakkavayal, Wayanad




18 comments:

Ashfeena Blathur said...

Good ❣️

mayadevi said...

അർത്ഥസമ്പുഷ്ടമായ വരികൾ. ഇന്നിന്റെ തേങ്ങലുകൾ മനോഹരമായി അവതരിപ്പിച്ചു. പ്രിയ എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ. 💞💞

Aparna Panamoottil Radhika said...

വേറിട്ട കാഴ്ച .... എഴുത്തു തുടരുക

Unknown said...

മനോഹരം ശ്രീ... ഇനിയും
സുന്ദരമായി എഴുതാൻ ആവട്ടെ ❤️🌹💞

Unknown said...

വേറിട്ടൊരു ചിന്ത... ഇനിയും ഒരുപാട് അക്ഷരമുത്തുകൾ ആ തൂലികയിൽ വിരിയട്ടെ... മോളെ

Unknown said...

നന്നായിട്ടുണ്ട്! അഭിനന്ദനങ്ങൾ

Unknown said...

Super

Unknown said...

Nice.....

Bincy Sujith said...

സമകാലീന സമൂഹത്തിന്റെ ഉള്ളിലേക്കിറങ്ങി ചെന്നുള്ള എഴുത്ത്. വളരെ നന്നായീട്ടുണ്ട്. ആശംസകൾ

Aiswarya.S.Dev said...

Thank you..😍

Aiswarya.S.Dev said...

നന്ദി ടീച്ചർ😍

Aiswarya.S.Dev said...

നന്ദി....😍😍

Aiswarya.S.Dev said...

സ്നേഹം ടീച്ചറമ്മേ😍😍

Aiswarya.S.Dev said...

ഒത്തിരി നന്ദിയുണ്ട്...😍😍

Aiswarya.S.Dev said...

Thank you...😍💞

Aiswarya.S.Dev said...

Thank you😍😍

Aiswarya.S.Dev said...

Thank you....😍😍😍

Aiswarya.S.Dev said...

സ്നേഹം ട്ടോ..നന്ദി😍😍😍😍