Skip to main content

Aiswarya S Dev :: ഞെട്ടലകലാതെ



മർത്യജന്മമൊന്ന് വീക്ഷിച്ചറിയണ-

മെന്നാശിച്ചീശൻ ഭൂവിലെത്തി.!

കോവിലിൽ ആയിരങ്ങൾ തൻ

അനുഗ്രഹത്തിനായി കാത്തിരിപ്പു-

ണ്ടെന്നറിഞ്ഞാനന്ദിച്ചു..

തിരിഞ്ഞു നോക്കവേ..


കോവിലിനങ്കണത്തിലിന്നൊന്നു-

മറിയാതൊരു പിഞ്ചുബാല്യം

കൈകൾ നീട്ടിടുന്നു..

യാചിച്ചുകൊണ്ട്..


നിലത്തുവീഴുന്ന ചില്ലറത്തുട്ടുകളിലൊക്കെയും

രണ്ടും, മൂന്നും..!

പടികയറിയകത്തുകയറുന്നവ-

രൊക്കെയും ശിലയാൽ തീർത്ത-

യെൻ മുന്‍പിലർപ്പിക്കുന്നു

ആയിരങ്ങൾ..!!


ഞെട്ടിത്തിരിഞ്ഞീശൻ നടന്നകലവേ

കണ്ടു, പിന്നെയും പിന്നെയും 

ഞെട്ടിക്കുന്ന നോവുകൾ..!


പെണ്‍കിടാങ്ങള്‍ തൻ കൂരയ്ക്ക-

കത്തു നിന്ന്‌ കേൾക്കുന്നു 

നിശബ്ദ തേങ്ങലുകൾ..


വാതിലില്ലാതെ ചുമരില്ലാതെ

തുണികളാൽ മറയ്ക്കപ്പെട്ട

കൂരയ്ക്കുള്ളിൽ നാഴികകൾ

ഭയത്തോടെണ്ണുന്ന 

അനവധിപേരെ കണ്ടീശൻ കണ്ണടച്ചു...


അകലെയുള്ള കോവിലിൽ 

നാഴികക്ക് നാൽപ്പതുവട്ടമവർ

ഉറപ്പു വരുത്തുന്നു.. 

'സുരക്ഷിതമല്ലയോന്ന്'


ഒരമ്മതൻ പേറ്റുനോവ് 

കേട്ടീശൻ അവൾക്കരികിലെത്തി..

ഒരു കുഞ്ഞു പെണ്കിടാവ് 

അവൾക്കരികിൽ 

മിഴി തുറന്ന് കിടപ്പതുണ്ട്...


പുറത്തേക്കെത്തി നോക്കിയപ്പോ-

ളതാ പെണ്‍കുഞ്ഞെന്നറിഞ്ഞച്ഛൻ

വിലപിച്ചു മൊഴിയുന്നു..


"ഈ സ്വത്തെല്ലാം നോക്കി 

നടത്താനൊരാണില്ലെനിക്ക്..

ഇവളെ നോക്കുവാൻ 

ഈ സ്വത്തൊട്ടു തികയില്ലെനിക്ക്..!"

കുപിതനായീശൻ നടന്നകുന്നു..


വീണ്ടുമതാ കടൽകരയിൽ ഒരു

മർത്യൻ ചാടാനൊരുങ്ങുന്നു..

പരാജിതനായി പോൽ..!!!

അവന്‍റെ ജീവിതത്തിലെ 

വരാനിരിക്കുന്ന വിജയവസന്ത-

മറിയാതവൻ കടലിനാഴങ്ങളിൽ 

ചെന്നു പതിച്ചപ്പോൾ

ഈശൻ ആശങ്കപെട്ട് മന്ത്രിച്ചു..

"മർത്യനല്ലിവിടെ,

മനസ്സുള്ളോരാരുമില്ലിവിടെ..

ഹൃദയങ്ങളില്ലാത്ത യന്ത്രങ്ങൾ

മാത്രമാകുന്നീ ഭൂവിൽ.."


ഇനിയുമൊന്നുമറിയരുതെ-

ന്നോർത്ത് ഞെട്ടലൊട്ടു മാറാതെ

ഈശനപ്രത്യക്ഷമായി....


ഐശ്വര്യ എസ് ദേവ് 

Student,+2 Science, GHSS Kakkavayal, Wayanad

Comments

  1. അർത്ഥസമ്പുഷ്ടമായ വരികൾ. ഇന്നിന്റെ തേങ്ങലുകൾ മനോഹരമായി അവതരിപ്പിച്ചു. പ്രിയ എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ. 💞💞

    ReplyDelete
  2. വേറിട്ട കാഴ്ച .... എഴുത്തു തുടരുക

    ReplyDelete
  3. മനോഹരം ശ്രീ... ഇനിയും
    സുന്ദരമായി എഴുതാൻ ആവട്ടെ ❤️🌹💞

    ReplyDelete
    Replies
    1. സ്നേഹം ടീച്ചറമ്മേ😍😍

      Delete
  4. വേറിട്ടൊരു ചിന്ത... ഇനിയും ഒരുപാട് അക്ഷരമുത്തുകൾ ആ തൂലികയിൽ വിരിയട്ടെ... മോളെ

    ReplyDelete
    Replies
    1. ഒത്തിരി നന്ദിയുണ്ട്...😍😍

      Delete
  5. നന്നായിട്ടുണ്ട്! അഭിനന്ദനങ്ങൾ

    ReplyDelete
  6. സമകാലീന സമൂഹത്തിന്റെ ഉള്ളിലേക്കിറങ്ങി ചെന്നുള്ള എഴുത്ത്. വളരെ നന്നായീട്ടുണ്ട്. ആശംസകൾ

    ReplyDelete
    Replies
    1. സ്നേഹം ട്ടോ..നന്ദി😍😍😍😍

      Delete

Post a Comment

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...