ഫാത്തിമ സന കെ.പി.
ഒരു ഗ്രാമത്തിൽ എല്ലാവരെയും അതിശയിപ്പിക്കുന്ന ഒരു പൂന്തോട്ടം ഉണ്ടായിരുന്നു. അതിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു.
അവിടെ ഡാലിയാ, റോസാപ്പൂ, മല്ലിക, ജമന്തി, ഇതുപോലെ എത്രയോ പൂക്കൾ ഉണ്ടായിരുന്നു. എണ്ണിയാലൊടുങ്ങാത്ത പൂമ്പാറ്റകളും പൂക്കളും. കുട്ടികൾ എന്നും അവിടെ വന്നു ആസ്വദിക്കും, കളിക്കും, രസിക്കും , ആ കൂട്ടത്തിൽ നിറമുള്ള പൂക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
മറ്റൊരു ഗ്രാമത്തിൽ നിന്ന് വന്ന ഒരാൾ അതിലൂടെ നടക്കുമ്പോൾ അയാളുടെ കയ്യിൽ നിന്ന് ഒരു മുല്ലപ്പൂ തൈ നിലത്തുവീണു. അത് അവിടെ മുളച്ചു വളർന്നു വന്നു. കുട്ടികളും പൂക്കളും പൂമ്പാറ്റകളും അത്ഭുതപ്പെട്ടു, ഇത് ലോകത്തിലെ ഏറ്റവും നല്ല പൂവായിരിക്കും എന്നാണ് എല്ലാവരും ചിന്തിച്ചത്. അത് വളർന്നുവലുതായി പൂവ് ഇടാൻ തുടങ്ങി. കുട്ടികളായിരുന്നു അതിന് വെള്ളവും വളവും ഒഴിച്ചിട്ട് അതിനെ വലുതാക്കിയത്.
മറ്റു പൂക്കൾക്ക് കൊടുത്ത വെള്ളവും വളവും ഇവൾക്കായിരുന്നു കിട്ടിയത്.അതാണ് ഈ തോട്ടത്തിലെ രാജകുമാരി എന്നും വിശേഷിപ്പിച്ചിരുന്നു.
പക്ഷേ പൂവ് ഉണ്ടായപ്പോൾ ആർക്കും അതിനെ ഇഷ്ടപ്പെട്ടില്ല. കാരണം അത് നിറമില്ലാത്ത പൂവായിരുന്നു .അവളെ രാജകുമാരിയായി ആരും കണ്ടിട്ടിട്ടില്ല, ഇവൾക്കായിരുന്നോ നമ്മൾ ഇത്രയും കാലം വളവും വെള്ളവും കൊടുത്ത് പോറ്റിയത് .ഇവളെ കാണാൻ ഒരു ചന്തവുമില്ല പൂക്കൾ ദേഷ്യപ്പെട്ടു.
എനിക്ക് കിട്ടുന്ന വെള്ളവും വളവും ഞാൻ അവൾക്ക് കൊടുത്തു വളർത്തി ചില റോസാപ്പൂക്കൾ അവളെ മുള്ളുകൊണ്ട് കുത്തി അവൾ വേദനിച്ച് കരഞ്ഞു.
കുട്ടികൾ അവിടെ നിന്നും പോയി അവർ വേറെ പൂന്തോട്ടം അന്വേഷിച്ചു ഈ പൂന്തോട്ടം കാണാൻ ഒരു ചന്തമില്ല. ഈ പൂന്തോട്ടത്തിന്‍റെ നടുവിൽ ഒരു മുല്ലപ്പൂ വിരിഞ്ഞു പൂമ്പാറ്റ അവളിൽ നിന്ന് മാത്രം തേൻ കുടിച്ചില്ല. പൂമ്പാറ്റകൾക്ക് തോട്ടത്തിൽ വരാൻ തീരെ ഇഷ്ടപ്പെട്ടില്ല
ഒരു ദിവസം പൂമ്പാറ്റകൾ രാത്രി വിശന്നു ക്ഷീണിച്ചു. അവർക്ക് പറക്കാൻ പോലും കഴിയില്ലായിരുന്നു. അങ്ങനെ അവർ ആ തോട്ടത്തിലേക്ക് പോയി. അവിടെയോരു പൂക്കളെയും കണ്ടില്ല, അപ്പോഴാണ് പൂന്തോട്ടത്തിന് നടുവിലൊരു മുല്ലപ്പൂവ് വിരിഞ്ഞു നിൽക്കുന്നത് കണ്ടത് .അവർക്ക് സങ്കടം തോന്നി. നമ്മൾ ഇവളെ എത്ര കഷ്ട്ടപ്പെടുത്തി അവർ കരയാൻ തുടങ്ങി അങ്ങനെ അവർ കരയുന്നതിനിടയ്ക്ക് അവർ ഒരു ശബ്ദം കേട്ടു,
വരു കൂട്ടുകാരാ.... എന്‍റെ തേൻ കുടിക്കൂ......
അങ്ങനെ, അവർ അവിടെ പോയിട്ട് തേൻ കുടിച്ചു അവർക്ക് സന്തോഷമായി. അങ്ങനെ അവർ അവരോടു ക്ഷമ ചോദിച്ചു അത് സാരമില്ല എന്ന് മുല്ലപ്പൂ പറഞ്ഞു. മറ്റു പൂക്കൾ ഇത് കണ്ട് കോപിച്ചു പൂമ്പാറ്റ അവരോട് കാര്യങ്ങൾ പറഞ്ഞു അങ്ങനെ അവൾ പൂന്തോട്ടത്തിന് രാജകുമാരി എന്ന പേര് നൽകി
കുട്ടികൾക്കും അത് മനസ്സിലായി. അങ്ങനെ അവർ മുല്ലപ്പൂക്കളും കുറേ നട്ടു അപ്പോൾ പൂമ്പാറ്റകൾ പറഞ്ഞു രാത്രിയും തേൻ കുടിക്കാം രാവിലെയും തേൻ കുടിക്കാം അവർക്ക് സന്തോഷമായി.....
അങ്ങനെ ഒരിക്കലും അവർ നിറമില്ലാത്ത പൂക്കളോട് ദേഷ്യത്തോടെ പെരുമാറിയിട്ടില്ല അവർ പിന്നീട് നല്ല ജീവിതം നയിച്ചു........
--- ഫാത്തിമ സന കെ പി
2 comments:
Very good
അ ആ ഇത് തരക്കേടില്ല
Post a Comment