Views:
ഒറ്റപ്പെടലിന്‍റെ
വേനലിൽ
അടുക്കളയോട്
ചേർന്ന് നിൽക്കും
ഇത്രയും നേരം കളയുന്ന
ഇടം വേറെയുണ്ടോ
അവിടം പാത്രങ്ങളോട്
മത്സരമാണ്
ഉണ്ടാക്കുക,കഴുകുക
ഉണ്ടാക്കുക,കഴുകുക
ഇതിനിടയിൽ കഴിക്കാനൊരിടം
ഉണ്ടാകും
അവസാനത്തെയിടം
ഈ ഇടത്തിൽ ലോക്ഡൗൺ
ഇല്ലടോ
ഇടയ്ക്കുള്ളൊന്നു വേവും
കൂടെ കൂടാൻ കൈകൾ
ഉണ്ടെങ്കിലെന്ന്
ഇടയ്ക്കുള്ളമൊന്നാറും
കറികൾ വെന്തു
പാകമാവും പോലെ
ഈ ഇടമൊരു
സ്വർഗ്ഗമായി തോന്നും
ചായയിൽ തുടങ്ങി
ചോറിൽ അവസാനിക്കുന്ന
കറിക്കൂട്ടുകൾക്കിടയിലെ
ഇടം
അവിടമൊരു സാമാജ്ര്യമാണ്
വെടുപ്പാക്കി
തേച്ചുമിനുക്കി
വെയ്ക്കണം
മനസ്സുപോലെ
അല്ലേൽ ജീർണ്ണിച്ചു പോകും
എഴുത്തിനായൊരിടമുണ്ടവിടെ
ചായ തിളയ്ക്കുമ്പോൾ
ഉപ്പുമാവ് വേവുമ്പോൾ
വരികൾ ഒാടിവരും
അവിടെ
സംഗീതത്തിനായൊരിടമുണ്ട്
ഇടവേളകൾക്കിടയിൽ
ശ്വാസം മുട്ടുമ്പോൾ
മനസ്സാറി തണുക്കാൻ
ആരോ കൂട്ടിനുണ്ടെന്ന്
തോന്നാനൊരിടം
ഇനിയൊരിടമുണ്ട്
കുഞ്ഞുവിരലുകൾ
ചേരുന്നിടം
പുഞ്ചിരിപൂന്തോട്ടം
പകരുന്നിടം
നിറഞ്ഞ് തുളുമ്പുന്നിടം
ഇടങ്ങൾ പച്ചതുരുത്തുകളാണ്
സന്ധ്യകൾ
പോലെ ചുവന്നിടങ്ങൾ
ഇണയോടൊത്ത്
ഇണങ്ങാനൊരിടം
ഇടയാനേറെയിടം
ഇടങ്ങൾ
അതൊരു
സ്നേഹമഞ്ഞാണ്
കരുതലിന്‍റെ
കൈവിലങ്ങിന്‍റെ
കരച്ചിലിന്‍റെ
കരകാണാക്കടലാ-
യൊരിടങ്ങൾ
ഇടയിൽ ഇടങ്ങൾ
ധാരാളം
ഇടങ്ങളില്ലാതെ
നാം
ഉണരുന്നതെങ്ങനെ???
--- അക്ഷര മോഹൻ എ
1 comment:
ഇവിടെ വീണ്ടും ഒരിടം തന്നതിൽ സന്തോഷം മാഷേ
Post a Comment