Views:
വര്‍ക്കല
കവലയൂര്‍ ഗ്രാമത്തിന്റെ
കുഞ്ഞുണ്ണിമാഷാണ് താണുവന്‍
ആചാരി -
കുട്ടികളോട്
കൂടുമ്പോള്‍ അവരിലൊരാളായി
താണുവന്‍ സാർ മാറുന്നു.
ഒന്ന്
കൂനി ഓടിനടന്ന് ഡി പി ഇ പി
ശൈലിയില്‍ ഒരുപാട് അദ്ധ്വാനിച്ച
അദ്ധ്യാപക പ്രതിഭയാണദ്ദേഹം..
എന്നാല്‍
അദ്ദേഹത്തിന്റെ ബാലസാഹിത്യ
കൃതികളില്‍ കുട്ടിത്തത്തിന്റെ
ലാളിത്യം അത്രകണ്ട്
അനുഭവപ്പെടുന്നില്ല.
ബോധപൂര്‍വ്വം
കടന്നുവരുന്ന ബൗദ്ധികഭാവം
കുട്ടിസാഹിത്യത്തിന്റെ
തലത്തില്‍ നിന്ന് ഈ ബാലകവിതകളെ
മാറ്റിനിര്‍ത്തുന്നു.
ഒറ്റയാന്‍,
മുഖവും ചിരിക്കുന്നു എന്നീ
ബാലസാഹിത്യകൃതികളില്‍
കവിതാഗുണത്തെക്കാളുപരി
സ്വഭാവശുദ്ധിയ്ക്ക് ഊന്നല്‍
കൊടുക്കുന്ന ഒരദ്ധ്യാപകമനസ്സാണ്
കാണുന്നത്.
ബാലമസ്സുകളിലേക്കിറങ്ങിച്ചെല്ലലിനുപകരം ബാലമനസ്സിന്റെ
ഭിന്നഭാവങ്ങളാവിഷ്കരിക്കലാണ്
കവിതകളില്‍ കാണുന്നത്. പ്രകൃതിയും
പള്ളിക്കൂടവുമാണ് കവിതകളിലെ
പ്രധാനവിഷയം.
ചില്ലറയില്ല
എന്ന കവിതയില്‍ വാക്കിന്റെ
ധ്വനന ശക്തി ഭംഗിയായി
ഉപയോഗിച്ചിട്ടുണ്ട്.
കുഞ്ഞുണ്ണിസ്പര്‍ശം
കാണുന്ന കവിതയാണ് ഈ സമാഹാരത്തിലെ
ഒറ്റയാന്‍.
25
കുട്ടിക്കവിതകള്‍
അടങ്ങുന്ന ഒറ്റയാന് എം.പി
അപ്പനാണ് അവതാരികയെഴുതിയത്.
മുഖവുംചിരിക്കുന്നു എന്ന
കവിതാസമാഹാരത്തിലെത്തുമ്പോള്‍
വിഷയങ്ങളില്‍ വൈവിധ്യമേറുന്നു.
ബോധപൂര്‍വ്വം
സാമൂഹ്യപ്രശ്നങ്ങളിലേയ്ക്ക്
കവിത കൊണ്ടുപോകുന്നതായി
അനുഭവപ്പെടുന്നു.
അമ്മയ്ക്കൊരുരുള,
വൃദ്ധസദനം,
ഗുരുദേവന്റെ
ഫലിതങ്ങള്‍ തുടങ്ങിയ കവിതകള്‍
വിചാരശീലരായ വായനക്കാര്‍ക്കുള്ളതാണ്.
നവകൗമാരസമൂഹത്തില്‍
അകമേ അണയുന്ന ആര്‍ദ്രതയുടെ
വിളക്കിനെ പരമാവധി
പ്രകാശമിയറ്റുന്നതാക്കാന്‍
അദ്ധ്യാപകന്‍ കൂടിയായ
കവിയ്ക്ക് ഇരട്ടബാദ്ധ്യതയാണെന്ന്
അവതാരികയില്‍ ഏഴാച്ചേരി
രാമചന്ദ്രന്‍ കുറിക്കുന്നു.
ഈ
ബാദ്ധ്യതയേറിയതു കൊണ്ടാവാം
സോദ്ദേശ്യകവിതകള്‍ മാത്രമായി
മിക്ക കവിതകളും പരിമിതപ്പെട്ടത്.
---000---