പൂക്കളം

Views:

ഒന്നേ, രണ്ടേ, മൂന്നേ, നാലെ-
ന്നോണാപ്പൂക്കള്‍ ചിരിക്കുമ്പോള്‍
‍അഞ്ചേ, ആറെ,ന്നാടിപ്പാടി-
പ്പൂക്കളിറുക്കാന്‍ കൊതിയുണ്ടോ...
ഏഴേ,യെട്ടെ,ന്നെണ്ണിയെടുക്കാ-
നെന്നോടൊപ്പം പോരുന്നോ
ഒമ്പത്‌, പത്തെ,ന്നത്തപ്പൂക്കള-
മൊത്തു രചിക്കാം മുറ്റത്ത്‌..


No comments: