ആനകളെ ഉത്സവ ആഘോഷങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഗുരുവായൂർ പോലുള്ള ക്ഷേത്രങ്ങളിൽ ആനയെ നടയിരുത്താൻ അനുവധിക്കരുത് എന്നുമുള്ള അനിമൽ വെൽഫയർ ബോർഡിന്റെ നിർദ്ദേശം കേരളത്തിലെ ഉത്സവ ആഘോഷങ്ങളും ആന എഴുന്നള്ളിപ്പും തകർക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിവിധ ദേവസ്വം ഭാരവാഹികൾ ആരോപിച്ചു- കേരളത്തിലെ ദേവസ്വം ബോർഡുകൾ ഏക മനസ്സാൽ പ്രവർത്തിക്കേണ്ട സമയം വന്നിരിക്കുന്നു എന്ന് വേണം ചിന്തിക്കാൻ. ദേവസ്വങ്ങളെ കുറ്റപ്പെടുത്തൽ തത്കാലം ഇക്കാര്യത്തിൽ നിർത്തിവെക്കേണ്ടിവരും. ദേവസ്വം ഭാരവാഹികളുടെ കണ്ണ് തുറക്കുന്നതായി നമുക്ക് പ്രതീക്ഷിക്കാം. ദേവസ്വം ഭാരവാഹികൾ അടങ്ങുന്നു ഒരു മീറ്റിംഗ് കേരള ഫെസ്റ്റിവൽ കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ നേത്രുത്വത്തിൽ തിരുവമ്പാടി കൌസ്തുഭം ഹാളിൽ ആന ഉടമസ്ഥരും, തൊഴിലാളികളുടെ സംസ്ഥാന കൂടി ആലോചനായോഗം ചേർന്നതായി അറിയാൻ കഴിഞ്ഞു. ആയതിനു മാതംഗകേസരികൾ എന്ന ഈ എളിയ ടീമിന്റെ എല്ലാ വിധ ആശംസകളും അറിയിക്കുന്നു. ഈ യോഗത്തിൽ എല്ലാ ഉത്സവ, ആനപ്രേമികളും, ഉടമസ്ഥരും, ഭാരവാഹികളും, ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും, പ്രധാനമന്ത്രിക്കും, ...
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog