ഗണപതിയുണ്ണീ മുന്നില്‍ വരൂ... ഗണപതിയുണ്ണീ മുന്നില്‍ വരൂ... ഗജമുഖ ചിരിയുതിരും മിഴി ചിമ്മി വരൂ മണികള്‍ കിലുക്കും താള- ച്ചുവടിലുലഞ്ഞു വരൂ അമ്മ വിളിക്കുന്നുണ്ണിഗ്ഗണപതി കുംഭകുലുക്കി വരൂ മൂഷികവാഹനമേറിത്തുമ്പിയുയര്‍ത്തി- ച്ചെവികളുമാട്ടി വരൂ കുടവയര്‍ നിറവയര്‍ കവിളില്‍ ചേര്‍ത്തെ- ന്നുണ്ണീയുമ്മ തരാം. മടിയാതൊറ്റക്കൊമ്പാലെന്‍കരള്‍ തൊട്ടൊ- ന്നുഴിയുക വിഘ്നഹരേ. അടരും ശിവമയചന്ദനമഴയില്‍ കുതിരും മനമാകെ വിടരും മലര്‍മണസുഖഗംഗാവര- മണിയും കതിരായോടിവരൂ... --- Raji Chandrasekhar Read in Amazone Kindle
Blog ൽ നിന്നു Vlog ലേക്ക്, ഒരു സാഹിത്യവ്ലോഗ് - https://youtube.com/@sahithyavlog