Skip to main content

Anu P Nair :: സമുദ്രശില - സ്വപ്നം കൊണ്ടെഴുതിയ ജീവിതങ്ങൾ




സ്വപ്നങ്ങളെക്കുറിച്ച് പലരും എഴുതിയിട്ടുണ്ട് . വ്യാഖ്യാനങ്ങൾ, പഠനങ്ങൾ , അനുഭവങ്ങൾ അങ്ങനെ പലതും . നവജാത ശിശുക്കൾ വരെ സ്വപ്നങ്ങൾ കാണാറുണ്ടെന്ന് എവിടെയോ വായിച്ചിരുന്നു . ഉപബോധ മനസ്സിൽ അടക്കിവയ്ക്കപ്പെട്ട ചിന്തകൾ വികാരങ്ങൾ എന്നിവ സ്വപ്നങ്ങളായി നമ്മെ അലട്ടുകയോ സന്തോഷിപ്പിക്കുകയോ ചെയ്യാറുണ്ട് . എന്നാൽ സുഭാഷ് ചന്ദ്രൻ എന്ന എഴുത്തുകാരൻ തന്റെ എഴുത്തിനുള്ള ഒരു മാധ്യമമായി കൂടി സ്വപ്നങ്ങളെ ഉപയോഗിക്കുന്നു . സ്വപ്നങ്ങൾ കൊണ്ടെഴുതിയ സ്വപ്ന സമാനമായ ഒരു കൃതി എന്ന് അദ്ദേഹത്തിന്റെ സമുദ്രശിലയെ നിർവചിക്കാം .

അംബ, അംബയുടെ രോഗിയായ മകൻ, വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ്, അദ്ദേഹത്തിന്റെ ഭാര്യ അഞ്ജു, വിരലളയാട വിദഗ്ധൻ ദിനേഷ് കുമാർ പിന്നെ സുഭാഷ് ചന്ദ്രനുമാണ് നോവലിലെ പ്രധാന കഥാ പാത്രങ്ങൾ . അംബ കേന്ദ്ര കഥാപാത്രമാണ് .

സെറിബ്രൽ പ്ലാസ്സി വിത്ത് ഓട്ടിസ്റ്റിക് ഡിസോർഡർ ബാധിച്ച അവരുടെ മകൻ അനന്തപദ്മനാഭന് കഥ നടക്കുസോൾ പ്രായം ഇരുപത്തിയൊന്ന് . അസുഖക്കാരനായ ഒരു കുട്ടിയെ ഒറ്റയ്ക്ക് നോക്കുന്ന അംബയെ പുരാണത്തിലെ അംബയുമായി നോവലിസ്റ്റ് ചേർത്തു വയ്ക്കുന്നു . അന്ന് ഭീഷ്മർ തട്ടികൊണ്ടു പോയി വിചിത്ര വീര്യന്റെ ഭാര്യയായി മാറിയിരുന്നെങ്കിൽ പുരാണത്തിലെ അംബയ്ക്കും വേദ വ്യാസനിൽ കുഞ്ഞ് പിറക്കുമായിരുന്നു . അവനും ശരീരം തളർന്നവനായിരിക്കും എന്ന് നോവലിസ്റ്റ് സ്ഥാപിക്കുന്നുണ്ട് .

നോവലിലെ അംബയ്ക്ക് വിവാഹത്തിന് മുൻപ് കാമുകനിൽ ജനിക്കുന്ന കുഞ്ഞാണ് അപ്പു എന്ന അനന്തപദ്മനാഭൻ. വിവാഹത്തിന് രണ്ടാഴ്ച്ച മുൻപ് സമുദ്രത്തിന് നടുവിലെ വെള്ളയാങ്കല്ല് എന്ന പാറയിൽ അവൾ കാമുകനൊത്ത് കഴിഞ്ഞിരുന്നു . പക്ഷേ അതവളുടെ മറ്റൊരു സ്വപ്നമാണ് എന്ന് നമുക്ക് തോന്നുന്നു . കാരണം അംബ ധാരാളം സ്വപ്നങ്ങൾ കാണുന്നവളാണ്
അംബ മാത്രമല്ല എഴുത്തുകാരനായ സുഭാഷ് ചന്ദ്രനും സ്വപ്നങ്ങൾ കാണുന്നുണ്ട് .

സ്വപ്നത്തിലൂടെയാണ് അംബയെ അയാൾ ആദ്യം കാണുന്നത്. അംബ സ്വപ്നത്തിലെത്തി ഞാൻ നിങ്ങളെ സ്വപ്നം കാണാറുണ്ട് എന്ന് എഴുത്തകാരനോട് പറയുന്നു .അസുഖക്കാരനായ തന്റെ മകനെ കൊന്നതിന് ജയിലിൽ കിടക്കുന്ന രീതിയിലാണ് അംബ അയാളെ സ്വപ്നം കണ്ടിരുന്നത് .ഈ സ്വപ്നം വ്യാഖ്യാനിക്കാനാണ് എഴുത്തുകാരൻ അഞ്ജുവിനോട് ആവശ്യപ്പെടുന്നതും .

താനതുവരെ കാണുകയോ കേൾക്കുകയോ ചെയ്യാതിരുന്ന ഒരു അപരിചിതയുടെ മകനെ താനെങ്ങനെ കൊല്ലും ? അംബ ഒരിക്കലും ജീവിച്ചിരിക്കുന്ന ആളല്ല എന്ന് വിശ്വസിച്ച സുഭാഷിന് അംബ എന്ന ഒരു സ്ത്രീ ജീവിച്ചിരിപ്പുണ്ട് എന്ന സത്യം അഞ്ജു പറയുന്നു .

അംബയും ഇതേ സമയം സുഭാഷിനെ തിരയുന്നുണ്ടായിരുന്നു .ഒരിക്കൽ ദന്താശുപത്രയിൽ വച്ച് കണ്ട യാത്ര മാഗസിനിൽ വെള്ളയാങ്കല്ലിനെ കുറിച്ചുള്ള ലേഖനത്തിന്റെ രചയിതാവിനെയാണ് അവർ തിരഞ്ഞിരുന്നത് . ഒടുവിലിരുവരും കാണുകയും പരിചയപ്പെടുകയും ചെയ്യുന്നു .

അംബയുടെയും മകന്റെയും ജീവിതത്തിലൂടെ എഴുത്തുകാരൻ നമ്മെ കൂട്ടികൊണ്ടു പോകുമ്പോൾ ചിലയിടത്തെല്ലാം സ്വപ്നത്തിലാണ് നാം എന്നെങ്കിലെന്ന് ആശിച്ചു പോകുന്നു .

നോവലിൽ അഞ്ജു ഈ സ്വപ്നത്തെ വ്യാഖ്യാനിക്കുന്നില്ല . അതൊരു പക്ഷേ വായനക്കാരൻ ചെയ്യട്ടേയെന്ന് നോവലിസ്റ്റ് ആശിച്ചിരിക്കാം . അംബ സ്വപ്നം കാണുന്നത് സുഭാഷ് ചന്ദ്രനെയാണ് . അയാൾ കഥാകൃത്താണ്. തന്റെയും തന്റെ മകന്റെയും കഥ സൃഷ്ടിച്ച സ്രഷ്ടാവ് . അവൾ തന്റെ സ്രഷ്ടാവിനെ സ്വപ്നം കാണുന്നു . തന്റെ മകന്റെ ജീവിതം ഇങ്ങനെയൊക്കെയാക്കിയ സ്രഷ്ടാവിനോട് അവൾക്ക് പരാതിയുണ്ട് . തന്റെ മകനെയോർത്തയാൾ കരയണമെന്ന് അവൾ ആഗ്രഹിക്കുന്നു .

സ്വപ്നത്തെ ഇങ്ങനെ വായിച്ചെടുക്കാം .
ഉപാധികളില്ലാത്ത സ്നേഹമെന്നത് അംബയുടെ മറ്റൊരു സ്വപ്നമായി കാണാം. ഭർത്താവിലും കാമുകനിലുമൊക്കെ അവളത് തിരയുകയും നിരാശയാവുകയും ചെയ്യുന്നു . ഉപാധികൾ വയ്ക്കുന്ന പുരുഷൻ ഏതൊരു സ്ത്രീയ്ക്കും ഒരു ദു:സ്വപ്നമാണ് .

താനും കൂടി ഇല്ലാതായാൽ തന്റെ മകന്റെ ജീവിതം എങ്ങനെ എന്ന ചിന്ത അംബയെ അലട്ടുന്നത് കാൻസർ സ്ഥിതീകരിച്ച് കഴിഞ്ഞപ്പോഴാണ് . ജീവിതം എന്ന വലിയ ദു:സ്വപ്നത്തിന് തിരശ്ശീല വീഴ്ത്താൻ അവൾ തീരുമാനിക്കുന്നു . അതിന് മുൻപ് തന്റെ മകന് എല്ലാത്തരം ലഹരികളും നൽക്കുവാൻ ആ അമ്മ തീരുമാനിക്കുന്നു . വീഞ്ഞും , കാമവും മൃതിയും ഒരേ സമയം അംബ തന്റെ കുഞ്ഞിന് നൽകുമ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു സ്വപ്നം തന്ന ആഘാതം വായനക്കാരന്റെ മനസ്സിലുണ്ടാകുന്നു .

Comments

Popular posts from this blog

Sidheek Subair :: പൂട്ടിരിപ്പിൽ

പൂട്ടിരിപ്പിൽ   സിദ്ദീഖ് സുബൈർ തേങ്ങൽപ്പുതപ്പിന്നകത്തളത്തിൽ താങ്ങും നരകക്കുട്ടിലാണുകാലം നാട്ടിനെ വീട്ടിനകത്തുകെട്ടി- പൂട്ടിട്ട രോഗം തളച്ചതല്ല... ശബ്ദമായി മകളുടെ നോട്ടമെത്തി, അബ്‌ദങ്ങൾ ഓർമയിൽ തൊട്ടുണർത്തി, ജീവിത വേഗത്തിരക്കൊഴുപ്പിൽ താണുമുലഞ്ഞും വലഞ്ഞു ബന്ധം... സങ്കടം തിങ്ങിക്കുമിഞ്ഞ കണ്ണിൽ, പങ്കിടാനാവാതെ ചോർന്നു വിണ്ണും, അഹസ്സന്തിരാവുകൾ വീർപ്പുമുട്ടി, അഹംവെന്ത നോവിന്‍റെ വീണമീട്ടി... ചോന്ന തുടിപ്പും കവർന്നെടുത്തെൻ, സൂര്യൻ ഇരുണ്ടു വരണ്ടു പോകെ, ആണ്ടുകൾ എത്രയോ മുന്നേ ഞങ്ങൾ, ആണ്ടുപോയേകാന്ത പൂട്ടിരിപ്പിൽ... (പൂട്ടിരിപ്പ്_ലോക്ഡൗൺ) --- Sidheekh Subair

Arunkumar Vamadevan :: അച്ഛൻ

അരുണ്‍ വാമദേവന്‍ പത്ത് മാസം വയറ്റിൽ ചുമന്നില്ല പേറ്റ്നോവിൻ കഠിനതയേറ്റില്ല അമ്മ ഗർഭം ധരിച്ച ദിനം മുതൽ നെഞ്ചിനുള്ളിൽ ചുമന്നു കിടാവിനെ കുഞ്ഞുദേഹം പിറന്നിടാനായിട്ടു വെമ്പൽ കൊള്ളുന്നനേരം വിവശനായ്‌ ആശുപത്രി വരാന്തയിൽ പ്രാർഥിച്ചു രണ്ടുപേരും സുഖമായിരിക്കുവാൻ അച്ഛനെന്നും തണൽ വിരിച്ചങ്ങനെ വീട് മൂടിയൊരാൽമരം പോലവേ വേനലേൽക്കാതെ പേമാരിയും തഥാ കാത്തു സൂക്ഷിച്ചു നിന്നു കരുത്തനായ്‌ ഉള്ളു നീറുന്ന പ്രാരാബ്ധ ചിന്തയിൽ പുഞ്ചിരി തൂകും അച്ഛനൊരത്ഭുതം --- Arunkumar Vamadevan

Aswathy P S :: ഒളിവറും വിജയനും പിന്നെ സുശീലയും

ഒളിവറും വിജയനും പിന്നെ സുശീലയും  1983 എന്ന നിവിൻപോളി  ചിത്രം എനിക്ക് വെറും ഒരു സിനിമയല്ല. സിനിമയിൽ വിഷയം ക്രിക്കറ്റ്‌ ആണെങ്കിൽ ഇവിടെ താരം, നായകൻ രമേശന്‍റെ പത്നി സുശീലയാണ്. ഇപ്പൊ ചിലർക്ക് പിടികിട്ടിയേക്കാം, അനിയന്‍റെ പേര് ഇച്ചിരി "ഫാഷൻ" പേരാ..... സുമേഷ്!!! എന്ന പുള്ളിക്കാരിയുടെ ഒറ്റ ഡയലോഗിൽ ഉയർന്നത്  ഇതേ പേരുകാരനുമായുള്ള എന്‍റെ വിവാഹ ദിവസത്തെ ട്രോളൻ ഫ്ലക്സ്കളായിരുന്നു.. വിത്ത്‌ ഇല്ലുസ്ട്രേഷൻസ്.. എന്നാൽ മാറ്റാരുമറിയാത്ത ഒന്നുകൂടിയുണ്ട്. രമേശന്‍റെ വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിൽ ക്രിക്കറ്റ് പ്രേമിയായ രമേശൻ മുറിയിൽ ഒട്ടിച്ചിരിക്കുന്ന ടെണ്ടുൽകരുടെ പടം കണ്ടിട്ട് ഹിന്ദിസിനിമ നടന്മാരെ അറിയില്ല എന്നു പറയുന്ന പുതുപെണ്ണ് നമ്മളെ ഒത്തിരി ചിരിപ്പിച്ചതാണ്, എന്നെ ഒഴികെ. കാരണം  ഫുട്ബോൾ പ്രേമിയും പ്ലയേറും കോച്ചും ഒക്കെയായ എന്‍റെ ഭർത്താവിന്‍റെ ബെഡ്‌റൂം ചുമരിലെ കാല്പന്ത് താരങ്ങളുടെ അഭാവം ഒന്നുകൊണ്ടു മാത്രമായിരുന്നു, സുശീല പറഞ്ഞ പോലെ ഒന്ന് നമ്മുടെ പ്രഥമരാത്രിയിൽ പ്രതിധ്വനിക്കാതിരുന്നത്. പക്ഷെ സുശീലയുടേത് പോലെ ഏറെക്കുറെ സമാനമായ മറ്റൊരു ഡയലോഗ് എന്‍റെ കണ്ഠനാളത്തിൽ...