കണ്മുന്നിലെത്തുന്ന കണ്ണാ..
കൂട്ടുകാര്‍ ചൊല്ലും പരാതി നീ കേട്ടില്ലെ
കാട്ടിയതെന്തു നീ കണ്ണാ...
വെണ്ണയും മണ്ണും നീയുണ്ടുവൊ, നിന് വായില്‍
വിണ്ണും വിണ്‍ഗംഗയും കണ്ടൂ.
എന്നെയും നിന്നെയും നമ്മളേയും വിശ്വ-
മൊന്നായ ദൃശ്യവും കണ്ടൂ.
കുന്നായ്മ തുള്ളിത്തുളുമ്പും കരിമിഴി-
ത്താരുകള്‍ ചിമ്മിയടച്ചൂ.
കൊഞ്ചിക്കലമ്പിക്കുശുമ്പാണവര്ക്കെന്നു
തഞ്ചത്തിലൊന്നു ചിരിച്ചൂ.
പത്തികള്‍ നീര്‍ത്തുന്ന ദര്പ്പങ്ങള്, കൈവല്യ-
നര്ത്തനമാടിത്തളര്ത്തീ.
കത്തിക്കയറുന്നൊരാര്ത്തികള്, നീ ദിവ്യ-
തീര്‍ത്ഥം തളിച്ചും കെടുത്തീ.
--- മോഹനം
--23 - 03 - 2017
1 comment:
good
Post a Comment