Ruksana Kakkodi :: കവിത :: ഓണം

Views:


പൊന്നിൻചിങ്ങപ്പുലരൊളി തെളിഞ്ഞേ
തിരുവോണ  പാട്ടുകളെങ്ങുമുയർന്നേ.
പൂവിളി കേൾക്കാൻ, പൂക്കളിറുക്കാൻ,
നീയും വായോ പുലരിപ്പെണ്ണേ.

മുറ്റം നിറയെത്തെച്ചിപ്പുകൾ -
തൊടിയതിലെങ്ങും തുമ്പപ്പൂക്കൾ,
മുല്ലയും, ചെട്ടിയും, ചെണ്ടുമല്ലികളും -
നിരനിരയായി രാജി വിടർത്തി.

പൂക്കൂടയേന്താൻ, പൂക്കളിറുക്കാൻ,
നീയും വായോ പുലരിപ്പെണ്ണേ .

വായോ.... വായോ പൂക്കളം തീർക്കാൻ
തായോ.... തായോ ഒരോണത്തപ്പനെ .

നാക്കിലവട്ടത്തിലൊരുങ്ങും സദ്യയും
നാവിൽ നുരയും രുചിമേളങ്ങളും,
തൊട്ടുരുചിക്കാൻ, ഉദരം നിറയ്ക്കാൻ
നീയും വായോ പുലരിപ്പെണ്ണേ.

മഞ്ഞകസവുര,ചേലയും ചുറ്റി -
മഞ്ഞണിരാവിൽ, മുങ്ങി നീരാടി ,
കൈനീട്ടംവാങ്ങാൻ, കാഴ്ച്ചകൾ കാണാൻ,
വായോ.... വായോ ... പുലരിപ്പെണ്ണേ.





2 comments:

Kaniya puram nasarudeen.blogspot.com said...

ഓണക്കവിത
താളാത്മകം
നന്നായി
അഭിനന്ദനങ്ങൾ

Ruksana said...

വളരെയധികം നന്ദി