Amithrajith :: ഭൂപാളം

Views:



ഞാനൊരു പുഴ,
എന്‍റെയീ തീരത്ത്,
സ്വപ്നങ്ങളുടെ
പുല്ലാന്നികളും
മോഹങ്ങളുടെ
പൂക്കൈതകളും
പടര്‍ന്നു കിടക്കുന്നു.

എന്‍റെ ഓളപ്പരപ്പില്‍,
വിഷാദത്തിന്റെ,
വെയില്‍ പാളിയും
കിനാക്കളുടെ വര്‍ണങ്ങളും
കെട്ടു പിണഞ്ഞു കിടന്നു.

ഒരു വര്‍ഷ കാലത്തിന്‍റെ
തുടക്കത്തിലാണ്‌,
നിന്‍റെ പായ് വഞ്ചി
എന്‍റെ വിഷാദം മുറിച്ച്
എന്നിലൂടെ കടന്നു പോയത്

അന്നാണ് ആദ്യമായി
പുഴ കലങ്ങിയതും
പൂക്കൈതകളിലെ കിളികള്‍
പുഴയുടെ ഹൃദയത്തില്‍
ചേക്കേറിയതും

പുല്ലാനികള്‍ പൂക്കുന്നതും.
പൂക്കൈത സുഗന്ധിയവുന്നതും
കിളികള്‍ ഭൂപാളം പാടുന്നതും
ഞാനറിഞ്ഞു.

ഭൂപാളം= ഒരു രാഗം






No comments: