Raji Chandrasekhar :: താളം

Views:

 

താളം

 

രണ്ടു കൈയ്യിലും തുമ്പമലരുമായ്

പണ്ടു നീ വന്നു നിന്നതോർക്കുന്നുവോ

അന്നു തൊട്ടെന്റെ ചിന്തയിൽ പൂത്തതാ-

ണിന്നു മിന്നിടും താരങ്ങളൊക്കെയും.

 

പൊന്നുഷക്കതിർ പുഞ്ചിരി കൊഞ്ചലും

വിണ്ണൊരുക്കുന്നൊരന്തിയും തൊങ്ങലും

പിന്നെ നീൾമിഴിക്കാഴ്ചയും കാന്തിയും

എന്നിലഗ്നിക്കരുത്തായി കൊളുത്തി നീ...

 

കാലമെൻ കരൾ ചെപ്പിലൊതുക്കി ഹൃ-

ത്താലമോടെ നിനക്കും സമർപ്പിച്ചു

നിന്റെ കൈവിരൽത്താളത്തിനൊപ്പമാ-

Raji Chandrasekhar


https://www.amazon.in/dp/B08L892F68
യെന്റെ ജീവിതം പൂത്തുലഞ്ഞീടുവാൻ...




No comments: