Views:
സ്വപ്നമേ...
എന്നുമുരുകിജ്ജ്വലിക്കുമെൻ സ്വപ്നമേ
നിന്നോടു ഞാനിനിയെന്തു ചൊല്ലാൻ !
നിന്നോടു ഞാനിനിയെന്തു ചൊല്ലാൻ....
എന്നും കിനാക്കളിൽ പൊന്നിൻ ചിറകുമായ്
കിന്നാരം മൂളി നീ വന്നിടുമ്പോൾ
നിന്മണിച്ചുണ്ടിലും താരകക്കണ്ണിലും
പുഞ്ചിരി പൂവിതൾ നീർത്തിടുമ്പോൾ
എന്നിൽ നിറയും പരിഭവമാകെയും
നിൻ ഗൂഢസുസ്മിതം മായ്ചിടുമ്പോൾ
നീറും മനസ്സിൽ കുളിർമ്മയേകുന്നതാ-
മീണം മൊഴികളിലൂറിടുമ്പോൾ...
എന്നുമുരുകിജ്ജ്വലിക്കുമെൻ സ്വപ്നമേ
നിന്നോടു ഞാനിനിയെന്തു ചൊല്ലാൻ !
നിന്നോടു ഞാനിനിയെന്തു ചൊല്ലാൻ ....
https://www.amazon.in/dp/B08L892F68
No comments:
Post a Comment