Raji Chandrasekhar :: എന്നോ.....

Views:

 

എന്നോ.....

 

താരകളിനിയും പ്രണയച്ചിരിമിഴി -

        ചിമ്മിയുണർത്തുവതെന്നോ,

ചുരുളുകൾ നീർത്തി വിരിച്ചു നിലാവിൻ

        തല്പമൊരുക്കുവതെന്നോ...

 

പൂവിളിപൊങ്ങും സ്‌നേഹത്തിൻ തിരു-

        വോണം പുലരുവതെന്നോ,

നോവിൻ തേൻ കനിയുണ്ടു കിനാവിൻ

        കിളിമകൾ പാടുവതെന്നോ...

 

ധൂമക്കെടുതി നിറച്ചു വിയർക്കും

        കൂരിരുളൊഴിയുവതെന്നോ,

വാർമഴവില്ലൊളി പകരാനുള്ളിൽ

        സൂര്യനുദിക്കുവതെന്നോ...

Raji Chandrasekhar


https://www.amazon.in/dp/B08L892F68



No comments: