Fathima Sana :: പ്രിയപ്പെട്ട മാവേലി.......

Views:


പ്രിയപ്പെട്ട മാവേലി.......

നമ്മുടെ കൊച്ചു കേരളം ഇന്ന് ഒരു വലിയ വിപത്തിൽ പെട്ടിരിക്കുകയാണ്. കോവിഡ് 19 എന്ന മഹാമാരി നമ്മുടെ സഹോദരങ്ങളെ വേട്ടയാടി കൊണ്ടിരിക്കുകയാണ്അ. അത് കൊണ്ട് ഇത്തവണ മാവേലി ത്തമ്പുരാൻ കേരളത്തിലേക്ക് വരുന്നില്ലേ...?

ഇപ്പോൾ പുറത്തിറങ്ങിയാൽ മാസ്‌ക് ധരിക്കണം, സാനിറ്റൈസർ ഉപയോഗിക്കണം, അകലം പാലിക്കണം, ഈ നിയമങ്ങൾ എല്ലാം പാലിച്ചു വേണം ഇത്തവണ ഇങ്ങോട്ട് വരാൻ. വളരെ ജാഗ്രതയോടെ സൂക്ഷിച്ചു വേണം എന്ന കാര്യം മറക്കരുത്. 

ഇത്തവണ ഓണം നമ്മൾ ലളിതമായി നടത്താനാണ് തീരുമാനിച്ചത്. ഓണാഘോഷ പരിപാടികളൊക്കെ ഓൺലൈൻ ആയി നമ്മുടെ സ്കൂളിലെ അദ്ധ്യാപകർ നടത്തുന്നുണ്ട്. ഞാനും പങ്കെടുക്കുന്നുണ്ട്..
ഒറ്റക്കെട്ടായി നിന്നാൽ ഈ മഹാമാരിയെ നമുക്ക് ചെറുക്കാൻ കഴിയുമായിരിക്കുമല്ലേ...? 
എന്നാലും ഈ പ്രാവശ്യം മാവേലിയെ സന്തോഷത്തോടെ സ്വീകരിക്കാൻ കഴിയില്ലല്ലോ എന്നൊരു സങ്കടം മാത്രമേ യുള്ളൂ....

പ്രിയ മാവേലി, വളരെ സൂക്ഷിച്ചു വരണേ യെന്ന് ഒന്നൂടെ ഞാൻ ഓർമപ്പെടുത്തട്ടെ തിരിച്ചു പോകുമ്പോൾ കോറോണയും കൊണ്ട് പോവരുതെ....

    എന്ന് 
ഫാത്തിമ സന. K P
5.ബി



No comments: