Skip to main content

Posts

Anandakuttan :: കവിത :: മുറ്റത്തെ മാമ്പഴം.

മുറ്റത്തെ മാവിൽ, മാമ്പഴം കണ്ടപ്പോൾ ഉണ്ണിക്ക് തിന്നുവാൻ മോഹമായി. പഴുത്തു ചുവന്നു തുടുത്തൊരു മാമ്പഴം ഉണ്ണീടേ വായിൽ വെള്ളമേറ്റി. ആരാനും വന്നെത്തി മാമ്പഴമിട്ടെങ്കിൽ ഉണ്ണിക്കു രുചിയോടെ തിന്നീടാമേ. മാവിന്നിലകൾ മറച്ചൊരാ മാമ്പഴം കാകനുമണ്ണാനും കണ്ടതില്ല. പെട്ടെന്നൊരു കാകൻ മാവിൽ പറന്നെത്തി കൊമ്പിലാ ചില്ലയിൽ വന്നിരുന്നു. ചില്ല കുലുങ്ങി മാമ്പഴം വീണപ്പോൾ ഉണ്ണിക്കൊടുങ്ങാത്ത സന്തോഷമായി. മാങ്ങയെടുത്തുണ്ണിയുല്ലാസമോടെ അമ്മതൻ ചാരത്തേക്കോടിയെത്തി. "അമ്മേ നമുക്ക് മാമ്പഴം തിന്നിടാം, അച്ഛനേം, പോയി ഞാൻ കൂട്ടിടട്ടേ " . "ആരാണു മാമ്പഴമിട്ടതുണ്ണി ? " - "ഒരു കാകനാണിട്ടതെ"ന്നുണ്ണി ചൊല്ലി. "പാവമാകാകൻ വിശന്നിട്ടാകാം ആ മരച്ചില്ലയിൽ വന്നതെങ്കിൽ , മോനേ മാമ്പഴമതിന്നു നൽകു, നിനക്കമ്മ രുചിയേറും പാലു നൽകാം". കൊതിയേറെയുണ്ടെങ്കിലും പാവമുണ്ണി മാമ്പഴം മുറ്റത്തേക്കിട്ടുവല്ലോ. അതു കണ്ട കാകൻ 'കാ കാ 'എന്നു പാടി മുറ്റത്ത് വേഗത്തിൽ പാറിയെത്തി , മാമ്പഴം കൊത്തിപ്പറന്നു പോയി. ഉണ്ണിക്കു സങ്കടം വന്നെങ്കിലും പാവം കാകന്നു വിശപ്പൊട്ടു മാറിടട്ടേ. എന്നാശ്...

Balamurali

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. അ...

Harikumar Elayidam :: ഓണങ്കേറാമൂലകള്‍ ചരിത്രത്തോടു പറയുന്നത്..

'മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ'                                     ഓണത്തെ കുറിച്ച് നാം സംസാരിക്കുമ്പോഴൊക്കെ സമത്വ സുന്ദരമായ ഭൂതകാലത്തെ ഗൃഹാതുരതയോടെ വിവരിക്കുക പതിവാണ്. എന്നാൽ, കാല്പനികമായി നാം പറഞ്ഞു കൂട്ടുന്നതൊക്കെയും വാസ്തവമാണോ? ആയിരിക്കാൻ സാധ്യതയില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഭാഷയില്‍ ഇന്നും പ്രചാരത്തിലിരിക്കുന്ന ചില ശൈലികളും പഴഞ്ചൊല്ലുകളും.  നാമിന്ന് ആഘോഷിക്കുകയോ വിശദീകരിക്കുകയോ ചെയ്യുന്നതുപോലെ, ഓണം ആഘോഷിക്കുകയോ, എന്തിന്, ഓണത്തെക്കുറിച്ച് കേൾക്കുകയോ ചെയ്തിട്ടില്ലാത്ത ജനവിഭാഗങ്ങളും പഴയകാലത്ത് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. 'ഓണം കേറാമൂല' എന്നാണ് അത്തരം സ്ഥലങ്ങളെ ശൈലിയിലൂടെ ഭാഷ അടയാളപ്പെടുത്തിയിരിക്കുന്നത്. മുഖ്യധാരാ ജീവിതത്തിന്‍റെ വർണ്ണാഭകളില്‍ നിന്നകന്ന്, വെളിച്ചപ്പെടാത്ത ഒറ്റപ്പെട്ട മനുഷ്യരുടെ ജീവചരിത്രക്കുറിപ്പാണ് 'ഓണം കേറാമൂല'യില്‍ കോറിയിടപ്പെട്ടിരിക്കുന്നത്. 'ഓണം അടുത്ത ചാലിയൻ' 'കാണം വിറ്റും ഓണം ഉണ്ണണം ' എന്നിങ്ങനെ  ഓണ സംബന്ധിയായ രണ്ട് പഴഞ്ചൊല്ലുകള്‍ ...

Afsal Ayikkarappadi :: രംഗ് ബിരങ്കി

Image Credit :: Afsal Ayikkarappadi ഒറ്റനിറമുള്ള വരയല്ല സുന്ദരമായ മഴവില്ല് . ഒരേ നിറമുള്ള പൂവും ഒരു നിറമുള്ള ശലഭവും ഭംഗിയുള്ള ഒരു പൂന്തോട്ടത്തെ സൃഷ്ടിക്കില്ല. ന്യൂട്ടന്‍റെ വർണപമ്പരം പോലെ . നിറങ്ങളുടെ കൂടിച്ചേരലിൽ ഒരുവർണത്തെ പ്രതിഫലിപ്പിക്കാൻ കഴിയണം. നാനാത്വത്തിനേ ഏകത്വമുണ്ടാകൂ. അല്ലാത്തതൊക്കെ സൗന്ദര്യമില്ലാത്ത പരുക്കൻ ഏക ശിലയായിരിക്കും. --- Afsal Ayikkarappadi

Ozone Day Celebrations - 2019

Govt U P S Kuzhivila (2018 -2019) H M :  Anilkumar M R

Ameer Kandal :: ഓണനിലാവത്തെ സെൽഫി

Image Credit ::  https://www.facebook.com/mydearamma/photos/a.2180991312188981/2219525771668868/?type=3&theater ഇളം വെയിലിൽ ഉണക്കാനിട്ടിരിക്കും മാതിരി കഴിഞ്ഞ രാത്രി പെയ്ത മഴയിൽ ഒഴുകിയെത്തിയ മണ്ണും കരിയിലകളും ടൈൽ വിരിച്ച മുറ്റത്ത് അലസമായി കിടക്കുന്നു. കാർപോർച്ചിനോട് ചേർന്ന് ടെറസിന്‍റെ മുകളിലേക്ക് പടർന്ന് പന്തലിച്ച് നിൽക്കുന്ന നെല്ലിമരത്തിന്‍റെ ഇലപ്പടർപ്പിനിടയിലൂടെ സൂര്യവെളിച്ചം അരിച്ചിറങ്ങുന്നു. 'ഇന്നെങ്കിലുമൊന്ന് മഴ മാറി നിന്നാൽ മതിയായിരുന്നു ' റോഡിൽ നിന്ന് ഗേറ്റ് കടന്നു വരുന്ന വഴിയിലെ പുല്ലുകൾ കൈകൊണ്ട് പിഴുതുമാറ്റുന്നതിനിടയിൽ മോഹിച്ചു. ടൈലുകൾക്കിടയിലെ വിടവുകളിലൂടെയാണ് പുല്ല് കിളിർത്ത് മുറ്റമാകെ കച്ചടയാക്കിയിരിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി ഇടക്കിടക്ക് തെന്നിയും തെറിച്ചും മഴയായിരുന്നല്ലോ. മുറ്റവും തൊടിയുമൊക്കെ പുല്ലും പടർപ്പും കൊണ്ട് ചെറിയ കുറ്റിക്കാടായി മാറിയിട്ടുണ്ട്. വീടിന്‍റെ മുറ്റമെങ്കിലും ഒന്നു വെടിപ്പാക്കിയില്ലെങ്കിൽ വരുന്നവർ എന്ത് വിചാരിക്കും! സാധാരണ ഉത്രാടത്തിന് മുമ്പ് തന്നെ പണിക്കാരൻ കുഞ്ഞിരാമേട്ടൻ വന്ന് തൊടിയൊകെ വൃത്തിയാക്കുന്ന പതിവുള്ളതാണ്....

Sidheek Subair :: വയല്‍ പച്ചപ്പിന്‍റെ ഗ്രാമമുഖം

രജി ചന്ദ്രശേഖർ ശ്രീ   രജി ചന്ദ്രശേഖർ മാ ഷിന്‍റെ  വയൽക്കാറ്റ് കൊള്ളാം   എന്ന കവിത, അദ്ദേഹത്തിന്‍റെ കാവ്യജീവിതത്തിന്‍റെ അടയാളപ്പെടുത്തലാണ് എന്നു കരുതുന്നതിൽ തെറ്റില്ല. തന്‍റെ കവിത എങ്ങനെയാണ്,  എങ്ങനെയല്ല എന്ന ബോദ്ധ്യപ്പെടലാണ് ഈ കവിത. നമുക്ക് നഷ്ടപ്പെട്ടു പോകുന്ന ' വയൽക്കാറ്റിന്‍റെ സുഖം ' നൽകുന്ന ഗ്രാമമുഖമാണിതിനുള്ളത്. വയൽക്കാറ്റിന്‍റെ സുഖം കവിതയ്ക്കു വേണമെങ്കിൽ - വയൽ പച്ചപ്പായി നിറഞ്ഞ്,  കതിരണിഞ്ഞ നാൾകളെ സമ്മാനിക്കാനാവണം, പട്ടിണി മാറ്റണം, നൻമതൻ സമ്പത്ത് നിറയണം. സംശയമേതുമില്ലാതെ നമുക്ക് പറയാം  ആറ്റിക്കുറുക്കി നമ്മിലേയ്ക്കണയുന്ന ഈ വയൽ ഗന്ധമോർമിപ്പിക്കുന്ന കവിതയ്ക്ക് ജീവന്‍റെ പച്ചപ്പുണ്ട്, അതിരുകൾക്കപ്പുറം പരന്നു കിടക്കുന്ന ജീവിതത്തിന്‍റെ വശ്യമോഹനതയുണ്ട്, അതിനുമപ്പുറം വ്യാപിക്കുന്ന ആത്മാവുണ്ട് ... ജീവഞരമ്പുകളിൽ ചോരയോടുന്ന മനുഷ്യ ശരീരങ്ങളെ തുളച്ചാഴുന്നതോ, കേട്ടു ദ്രവിച്ച ഉപയോഗശൂന്യമായ ശബ്ദവുമായി പാടുന്നതോ അല്ല, ഒരു കഥയുമില്ലാതെ പുലമ്പുന്ന കാമക്കിലുക്കങ്ങളോ, ഭ്രാന്തിന്‍റെ ജല്ലനങ്ങളോ അല്ല ഈ കവിയുടെ കവിതകള്‍ എന്നു സ...