രാമായണമാസം

Views:


"രാമായ രാമഭദ്രായ
രാമചന്ദ്രായ വേധസേ
രഘുനാഥായ നാഥായ
സീതായാ: പതയേ നമഃ"
     
രാമായണത്തിന്‍റെ പുണ്യം നിറച്ച് കർക്കടകം വീണ്ടും. പാരായണത്തിനപ്പുറം മനസ്സിന്‍റെ പരിവർത്തനം ലക്ഷ്യമാക്കുന്നു രാമായണ മാസാചരണം. ആത്മീയമായ ആനന്ദത്തിന്‍റെ ആ നാളുകളിലേക്ക് ഉണരുക !

ആദർശവാനായ , ധർമ്മനിഷ്ഠനായ ഒരു ഭരണാധികാരി, സർവ്വോപരി ഒരുത്തമമനുഷ്യൻ എങ്ങനെയാകണം, എന്തായിരിക്കണമെന്നു് നാം  മനഃസിലാക്കുന്നതിനാണു് പ്രാധാന്യം കല്പിക്കേണ്ടതു്.

ഭക്തിയും ആദ്ധ്യാത്മികജ്ഞാനവും സദാചാരനിരതമായ ജീവിതം നയിക്കാൻ നമ്മെ പ്രാപ്തമാക്കുന്നു. ഈ വർത്തമാനകാലത്തിലുണ്ടായിട്ടുള്ള ച്യുതികളും കെടുതികളും നാശത്തിലേയ്ക്കുള്ള പോക്കും നമ്മെ എവിടെക്കൊണ്ടെത്തിക്കുമെന്നുള്ള ഭീതിതമായചിന്ത അനുദിനം വർദ്ധിക്കുന്നു.

രാമനാമം ജപിച്ചുകൊണ്ടുതുടങ്ങാം ഈ രാമായണമാസം.

ശ്രീരാമചന്ദ്രന്റെയും, സീതാമാതാവിന്റെയും അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹൃദ്യമായ ഒരു രാമായണമാസം ആശംസിക്കുന്നു !!



No comments: