Views:
കഥകൾ സമൂഹത്തോട് സംവദിക്കുന്നവയാണ് .
ഭാവനയിൽ നിന്നോ അനുഭവത്തിൽ നിന്നോ രൂപം കൊണ്ടാലും കല ഇത്തരത്തിൽ സംവേദിക്കപ്പെടാനുള്ളതാണ് .
ഇവിടെ കഥാകൃത്തും അയാളുടെ ഭാഷയും ഒരു മാധ്യമം മാത്രമാകുന്നു .
എത്രത്തോളം ഭാഷ സുതാര്യമാകുന്നോ അത്രത്തോളം ഒരു കഥ സംവേദനക്ഷമമാകുന്നു
രാജീവ് ജി ഇടവയുടെ 'ചേർപ്പ്കാള' എന്ന സമാഹാരത്തിലെ 13 കഥകൾ സുതാര്യമായ ഭാഷകൊണ്ട് സമൂഹ മനഃസാക്ഷിയോട് നേരിട്ട് സംവദിക്കുന്നു .
ആദ്യ കഥയായ കല്ലു തന്നെ വായനക്കാരെ പിടിച്ചുലയ്ക്കാൻ പോന്നതാണ് .
കല്ലു എന്ന പെൺകുട്ടിയുടെ നിലവിളി വായന കഴിഞ്ഞാലും വായനക്കാരൻറെ ഉള്ളിൽ നിലനിൽക്കും.
"ഇ വിധം എനിക്ക് നിന്നെ കാണാൻ വയ്യ കല്ലു . നീ രക്ഷപെടണം ഇ നരകത്തിൽ നിന്നും"
എന്ന് പറഞ്ഞ് കല്ലുവിൻറെ കഴുത്തിൽ തൻറെ ബലിഷ്ഠമായ കൈകൾ അമർത്തുന്നത് നായകനാണോ അതോ അവനവനാണോ എന്ന് ഓരോ വായനക്കാർക്കും സംശയം തോന്നുന്നു . അതാണ് രാജീവ് ജി യുടെ എഴുത്തിലെ മാജിക്
ഭാഷയുടെ സുതാര്യതയോടൊപ്പം അനുഭവത്തിന്റെയും ഭാവനയുടെയും ഉൾക്കാഴ്ചകൂടി ഇ സമാഹാരത്തിലെ 13 കഥകളിലും നമുക്ക് കാണാൻ സാധിക്കും .
സ്വന്തം കുടുംബത്തെക്കാൾ ജോലിയെ സ്നേഹിക്കുന്ന ഒരു പോലീസ് ഓഫീസർ സ്വന്തം കുടുംബത്തെയും സമൂഹത്തെയും എങ്ങനെ ഒരു ദുരന്തത്തിൽ കൊണ്ടെത്തിച്ചു എന്ന് പറയുന്ന കഥയാണ് ശിശുദിനഹത്യ. ഇവിടെ കുട്ടികൾ കൊല്ലപ്പെടുന്നു എന്നതിലുപരി കുടുംബ ബന്ധങ്ങൾ തകരാൻ വർക്കഹോളിസം എങ്ങനെ കാരണമാകുന്നു എന്ന് നമ്മൾ വായിച്ചെടുക്കണം
"മണ്ണുമാന്തികൾ'' എന്ന കഥ എക്കാലത്തും കാലിക പ്രസക്തി ഉള്ളതാണ് . വികസന പ്രവർത്തനങ്ങൾ സമൂഹത്തിനു വേണ്ടിയാവണം . ജനങ്ങൾക്ക് വേണ്ടിയല്ലാത്ത വികസനം വൻദുരന്തങ്ങൾ സൃഷ്ടിക്കുമെന്ന് ഇ കഥ ഓർമിപ്പിക്കുന്നു
ചേർപ്പ് കാള എന്ന കഥ സമൂഹം അവഗണിക്കുന്ന ചിലരെ കുറിച്ചാണ് . വൻ തോതിൽ ലൈംഗിക ദാരിത്ര്യം നിലനിൽക്കുന്ന ഒരു സമൂഹത്തിന് ലൈംഗിക തൊഴിലാളികളോട് എന്തിനാണ് ഇ മനംപിരട്ടൽ
"വേശ്യയ്ക്കും പ്രമേഹമോടീ ?"
"വേശ്യയ്ക്ക് ഇങ്ങനെ ഒരു വീടോ ?''
എന്നീ ചോദ്യങ്ങളെല്ലാം ഈ മനംപിരട്ടലിൻറെ ഭാഗമാണ് .
ദേവികയിൽ നിന്നും അവളുടെ മകളിലേക്ക് ചേർപ്പ്കാള കാതുകൂർപ്പിക്കുന്നത് ഒരു തുടർച്ചയുടെ ഭാഗമാണ്.
No comments:
Post a Comment