Anu P Nair :: സൗഹൃദങ്ങളാണ് എഴുത്ത് തന്ന സമ്പാദ്യം - രാജീവ് ജി ഇടവ

Views:


ഉൾക്കരുത്തുള്ള കഥകളുടെ സ്രഷ്ടാവാണ് രാജീവ് ജി ഇടവ . നീണ്ട നാളത്തെ പട്ടാള ജീവിതം നൽകിയ അനുവങ്ങളിലൂടെ ലഭിച്ച ജീവിത ദർശനം തന്നെയാണ് ആ കഥകൾക്ക് ഇങ്ങനെയൊരു ഉൾക്കാമ്പ് നൽകിയത് . അഞ്ച്  കഥാ സമാഹാരങ്ങൾ , നാലു നോവലുകൾ , അനുഭവക്കുറിപ്പുകൾ... ആഴം മാത്രമല്ല പരപ്പുമുണ്ട് രാജീവ് ജി ഇടവയുടെ എഴുത്തിന് .

ചേർപ്പ് കാള അദ്ദേഹത്തിന്റെ പുതിയ കഥാ സമാഹാരമാണ് . കോഴിക്കോട് പൂർണ്ണ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ 13 കഥകളുണ്ട്
തിരുവനന്തപുരം  ജില്ലയിലെ  ഇട'വ എന്ന ഗ്രാമത്തിൽ ജനിച്ച് കേരളം അറിയുന്ന എഴുത്തുകാരനായി  വളർന്ന രാജീവ് ജി യുമായി നടത്തിയ ഭീർഘ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചുവടെ ..

? പട്ടാള കഥകൾ മലയാളത്തിൽ മുൻപും ഉണ്ടായിട്ടുണ്ട് . അതിന്റെ ഒടുവിലെ കണ്ണിയാണോ താങ്കളുടെ  കൃതികൾ .

അല്ല. ഇനിയും ആളുകൾ വരും . പട്ടാള ക്യാംപിലിരുന്ന് വായിക്കുക എഴുതുക എന്നൊക്കെ പറഞ്ഞാൽ ബാലികേറാ മ ല യാ ണ് . എന്നു വച്ച് അവിടെ സർഗാത്മകത അവസാനിക്കില്ല . കാലമിങ്ങനെ നീണ്ടു നിവർന്ന് കിടക്കുവല്ലേ

? എന്താണ് കഥ

അത് നിർവചിക്കാൻ ഞാനാളല്ല . കഥ വായനക്കാരനുള്ളതാണ് . അവന്റെ മനസ്സിൽ തട്ടുന്ന കഥകളാണ് നല്ല കഥകൾ

? റൈറ്റ് ട്യൂബൽ പ്രഗ്നൻസി പോലുള്ള പ്രമേയങ്ങൾ എങ്ങനെ കണ്ടെത്തുന്നു

ഉൾക്കണ്ണു കൊണ്ട് കാണുന്നതു കൊണ്ടാണ് ഇങ്ങനെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാനാവുന്നത് . കലാകാരൻ കാണേണ്ടത് ഉൾക്കണ്ണുകൊണ്ടാവണം .

? എഴുത്ത് തിരിച്ചു തന്നത് എന്താണ്

സൗഹൃദങ്ങൾ . കേരളത്തിലെ എല്ലാ ജില്ലകളിലും സുഹൃത്തുക്കളുണ്ട് .

? ഭീകരത എഴുത്തിൽ കുത്തി നിറയ്ക്കുന്നു എന്ന വിമർശനത്തെ എങ്ങനെ കാണുന്നു ?

വിമർശനങ്ങളെ നല്ല രീതിയിൽ ഉൾക്കൊള്ളുന്നു . ഭീകരത എഴുത്തിൽ കുത്തിനിറക്കുന്നു എന്ന് പറയുന്നതിൽ കാര്യമില്ല . ചുറ്റുപാടുകളെ പകർത്തിവയ്ക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം .

? ചേർപ്പ് കാള എന്ന പുതിയ പുസ്തകത്തെപ്പറ്റി ?

വായനക്കാരിൽ നിന്ന് നല്ല പ്രതികരണമുണ്ട് . ചില സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രചനകളാണ്  ചേർപ്പ് കാളയിലേത്

? എഴുത്തുകാർ സംഘടിക്കുന്നതിനെ കുറിച്ച് എന്താണ് താങ്കളുടെ വിലയിരുത്തൽ

അത് നല്ലതാണ് . നല്ല രീതിയിലുള്ള ബന്ധം ഇന്നത്തെ എഴുത്തുകാർ തമ്മിലുണ്ട് . പരസ്പരം സൗഹാർദ്ദം വേണം . താൻ വലിയവൻ എന്ന് കരുതുന്നവർ മൂഢ സ്വർഗ്ഗത്തിലാണ് . ആത്യന്തികമായി  നാം മനുഷ്യരാണ്




No comments: