Views:
Image Credit :: https://hbr.org/2018/02/stay-at-home-moms-are-half-as-likely-to-get-a-job-interview-as-moms-who-got-laid-off
പ്ലസ് ടു തുല്യത ക്ലാസ്സിൽ പഠിയ്ക്കാനെത്തിയ സുഹൃത്തുക്കളോട് ഞാൻ ചോദിച്ചു .
"നിങ്ങൾ പഠിയ്ക്കാൻ വരുന്നു എന്നറിഞ്ഞപ്പോൾ നിങ്ങളുടെ സുഹൃത്തിൻറെ / ബന്ധുവിൻറെ പ്രതികരണം എന്തായിരുന്നു ?"
എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു അവരോട് സുഹൃത്തിൻറെ / ബന്ധുവിൻറെ പ്രതികരണം ഇതായിരുന്നു -
"നിനക്ക് വേറെ ഒരു പണിയുമില്ലേ ?"
നാം ഒരു കാര്യം ചെയ്യുവാൻ ഇറങ്ങി പുറപ്പെടുമ്പോൾ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് "നിനക്ക് വേറെ ഒരു പണിയുമില്ലേ ?" എന്ന ചോദ്യം .
നമുക്ക് ഇഷ്ടമില്ലാത്തതോ അറിവില്ലാത്തതോ കഴിവില്ലാത്തതോ ആയ കാര്യമാണ് മറ്റൊരാൾ ചെയ്യുന്നതെങ്കിൽ ഈ ചോദ്യമാകും നമ്മുടെ ആദ്യ പ്രതികരണം . ചെയ്യുന്നത് ബന്ധു / സുഹൃത്ത് ആണെങ്കിൽ ഉൾക്കൊളളാവുന്നതിലും അധികം പുച്ഛത്തോടു കൂടിയായിരിക്കും ചോദ്യം .
എന്താണ് ഇ ചോദ്യത്തിന് പിന്നിലെ മനഃശാസ്ത്രം ? ഓർത്തു നോക്കിയിട്ടുണ്ടോ ?
വളരെ ലളിതമാണ് ചോദ്യകർത്താക്കളുടെയും ചോദ്യത്തിന്റെയും പിന്നിലെ മനഃശാസ്ത്രം . അസൂയ , കുശുമ്പ് എന്നൊക്കെ വിളിക്കുന്ന കാര്യം തന്നെ .
അല്ലെങ്കിൽ ഒന്നോർത്തു നോക്കിയെ , നമ്മുടെ ഒരു ബന്ധു നന്നായി പടം വരയ്ക്കുമെങ്കിൽ നമ്മൾ ചോദിയ്ക്കുന്ന "നിനക്ക് വേറെ ഒരു പണിയുമില്ലേ ?" എന്ന സുന്ദരമായ ചോദ്യം എന്തുകൊണ്ടാണ് എം എഫ് ഹുസൈനെ പോലുള്ള വലിയ ചിത്രകാരന്മാരോട് നാം ചോദിയ്ക്കാത്തത് . ഉത്തരം സിംപിളും പവർഫുളും ആണ്.
നമ്മുടെ ചുറ്റിലുമുള്ളവർ നമ്മുടെ വിവിധ പതിപ്പുകൾ മാത്രമാണെന്ന് നാം കരുതുന്നു.ഞാൻ എന്റെ വിദ്യാർത്ഥികളോട് പറഞ്ഞു "നിനക്ക് വേറെ ഒരു പണിയുമില്ലേ ?" എന്ന ചോദ്യത്തെ അതിജീവിക്കുന്നതാണ് ഒരാളുടെ ആദ്യ ജയം എന്ന്.
--- നെല്ലിമരച്ചോട്ടില്‍
No comments:
Post a Comment