Raju.Kanhirangad :: കുട്ടികവിത :: കുട

Views:


Image Credit:: Raji Chandrasekhar

ചേലേറും ചെറുകുടവാങ്ങി
ചാറും മഴയിൽ അവനേറി
ചെത്തി നടന്നു ചിങ്ങം മഴയിൽ
ചൂളമടിച്ച് കുട്ടപ്പൻ

ശീലക്കുടയുടെ ശേലതുകാൺകേ
കൂട്ടർക്കാകെ രസമായി
കളിയാക്കുന്നു കുട്ടപ്പൻ
ശീലക്കുടയുടെ ഗുണമോതി

കുറുങ്കാക്കുടകൾ ചൂടിയ കൂട്ടർ
ചൂളിപ്പോയി അതുകേട്ട്
തൊട്ടുരസിക്കാൻ കൊതിയായി
കലപിലയായി അടിയായി

തക്കിട തരികിട താളത്തിൽ
തുള്ളീടുന്നു പെരുമഴയും
അമ്പോ, വമ്പൻ കാറ്റൊന്ന്
ശീലക്കുടയെപൊട്ടിച്ചു

കുറുങ്കാക്കുടയിൽ കുട്ടപ്പൻ
കണ്ണീർമഴയിൽ നനയുന്നു
കളിയാക്കരുതേ കൂട്ടരെ നാം
ചേലിൽ കാര്യമതില്ലല്ലോ

ഒന്നിച്ചൊന്നായ് ചേരുക നാം
ഒത്തൊരുമിച്ച് മുന്നേറാം






No comments: