Ruksana Kakkodi :: കവിത :: എന്നുമേ നിൻ പ്രിയ രാധയാവാം.

Views:

Image Credit :: Raji Chandrasekhar
ആലില കണ്ണാ .....
അമ്പാടി കണ്ണാ,
ഗോക്കളെ മേയ്ക്കും
ശ്യാമവർണ്ണാ.

കമലലോചനാ ...
ശൃംഗാര വർണ്ണാ, നിന്നധരത്തിൽനിന്നുതിരും
പുല്ലാങ്കുഴൽ നാദം ഞാൻ കേട്ടിടുന്നു...

കാണാമറയത്തിരുന്നു
നീയെന്തിനായ് ,
കണ്ണാരം പൊത്തി കളിച്ചിടുന്നു ....? ..
അർദ്ധനഗ്നാംഗികൾ
അരയോളം വെള്ളത്തിൽ
നിന്ന-ബംരംത്തേടി കരഞ്ഞിടുന്നു.

എന്തിനീ കള്ളകളികൾ
നടത്തുന്നു,
ഗോപികമാർക്കബoരമേകിടില്ലേ....!

വെണ്ണ ചോരനായെന്നും
ഖ്യാതിയുണ്ടെങ്കിലും,
വെണ്ണ പോൽ നിൻ മനം
തുടിച്ചിടില്ലേ....!
കുഞ്ഞു കുസൃതികൾ
കാട്ടി നീ വീണ്ടും
ഗോവർദ്ധനoകൈയ്യിലേന്തുകയോ...!

രാധയും കേഴുന്നു
യശോദയും തിരയുന്നു,
നിൻ പദനിസ്വനം കേട്ടിടുവാൻ...

വരികില്ലേ കണ്ണാ നീ
അരികത്തായണയില്ലേ,
ഏകിടാം വെണ്ണയും -
മണിമുത്തങ്ങളും.
നിന്നുടെ കൂട്ടായ് ചാരെയണഞ്ഞിടാം,
എന്നുമേ നിൻ പ്രിയ രാധയാവാം.



No comments: