Views:
ബുദ്ധൻ
അങ്ങനെയൊന്നാവാനാകാത്തതിൽ മനംനൊന്ത്
സാഹിത്യഅക്കാദമിയിലെ
ഒരു മരച്ചുവട്ടിൽ മാർബിൾ തറയിൽ ചമ്രം പടിഞ്ഞിരുന്ന് ഒരിറുക്ക് വെള്ളം കുടിച്ചു.
പുസ്തകം
ഒറ്റപുസ്തകം പോലും
വിൽക്കാനാകാത്തതിന്റെ
ദു:ഖത്താൽ വാട്സപ്പ് സ്റ്റാറ്റസ് ശൂന്യമാക്കി
വായന
സ്വന്തം രചനകൾ
വായിച്ചു വായിച്ച്
ഒരു തിരുത്തലിനും അടിമപ്പെടാതെ ശേഷമുള്ള കാലം
ജീവിക്കാൻ തീരുമാനിച്ചു.
കടൽ
കടൽമനസ്സിൽ
കനിവോടെ
നീണ്ടു നിവർന്നുകിടന്നിരുന്നു
പുറമേയ്ക്കൊളിപ്പിച്ചു വച്ച
എന്റെ കഠാരപ്പിടികൾ.
മിഴി
മിഴിയിൽ തന്നെയാണവളുടെ
ഉടൽപാതിമുറിച്ചതും
മണ്ണിൽ നനച്ചുനട്ടതും.
ആകാശം
ആകാശത്തേയ്ക്ക്
വേരുപിടിച്ചപ്പോൾ
ഞാനുമ്മറത്തിണ്ണയിലിരുന്ന്
കാലാട്ടിക്കളിച്ചു.
--- Anil Thekkedath
No comments:
Post a Comment