Views:
ആരേയും ഉദ്ദേശിച്ചല്ല .
സാമ്യം തോന്നിയാൽ അത് എന്റെ കുറ്റമല്ല..
കൊട്ടാരൻമാർ
രാജാവ് മാസത്തിലൊരിക്കലേ 'തൂറാറുള്ളു'.
രാജ്യകാര്യങ്ങൾ നിർവ്വഹിക്കുന്നതിനിടയിൽ അദ്ദേഹത്തിന് തൂറാൻ സമയം കിട്ടാറില്ല.!
രാജാവ് എന്ന്, എപ്പോൾ തൂറണമെന്ന് 'ആസ്ഥാന ജ്യോൽസ്യൻ' തീരുമാനിക്കും.
നാളും / തീയതിയും, സമയവും "ജ്യോ" വളരെ നേരത്തേ കുറിക്കും.
തൂറുന്ന ദിവസം രാവിലെ 'ശൗചാലയത്തിലേയ്ക്കുള്ള' രാജപാത ഒരുക്കും -
പാതയുടെ ഇരുവശത്തും ഭടൻമാർ 'കുന്തവും' പിടിച്ച് നിശ്ശബ്ദരായി നിരന്നു നില്ക്കും.
മുന്നിലും പിന്നിലും പരിവാരങ്ങളുമായി രാജൻ എഴുന്നള്ളും.
ആ എഴുന്നള്ളത്ത് ഒന്നു കണേണ്ടതു തന്നെ.
പ്രത്യേകിച്ച് ആ വയറ് !
'സംഗതി' മാസത്തിലൊരിക്കലായതുകൊണ്ട്, വയറ് എന്തുമാത്രം വീർത്തിട്ടുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ ?
ആസ്ഥാന 'ചവിരിപ്പുകാരൻ' മണിക്കൂറുകൾക്കു മുൻപേ സ്ഥാനം പിടിച്ചിരിയ്ക്കും.
അദ്ദേഹം തൂറിക്കഴിഞ്ഞാൽ ഉടനെ ചവിരിച്ചു കൊടുക്കണ്ടേ?
തൂറൽ മാസത്തിലൊരിക്കലായതുകൊണ്ട്,, രാജാവ് ഇടയ്ക്കിടെ കൂച്ചും, വളിയും വിടാറുണ്ട് പോലും..
പ്രത്യേകിച്ച് രാജസദസ് ചേരുമ്പോൾ.
'അസ്ഥാന ഗായകൻമാർക്ക്' അതു മതി പാടി നടക്കാൻ...
അദ്ദേഹത്തിന്റെ 'കൂ', 'വ '
എന്നീ കാര്യങ്ങളാണ് കൊട്ടാരത്തിനകത്തും പുറത്തും ചർച്ച.
അതൊക്കെ പുകഴ്ത്തി നടക്കാൻ 'കൊട്ടാരൻമാർക്ക്' എന്ത് ഉത്സാഹമാണെന്നോ!
ഓ ! ക്ഷമിക്കണം .രാജാവ് തൂറുന്നു, കൂച്ചുവിടുന്നു, വളിവിടുന്നു,
ഒരബന്ധം പറ്റി.
അങ്ങനെയൊന്നും പറയാൻ പാടില്ല !
പളളിത്തൂറൽ, പള്ളിക്കുച്ച്, പളളി വളി ഇങ്ങനയേ പറയാവു...
ദയവായി രാജാവിനോട് ആരും ഇക്കാര്യം പറയരുതേ.
എല്ലാവരും 'പള്ളി' കൂടി ചേർത്ത് വായിക്കണമെന്നപേക്ഷിക്കുന്നു.
No comments:
Post a Comment