Views:
കണ്ണാ,നിന്നുടെ ലീലകൾ കണ്ടീ-
ക്കാലം നിന്നെ നമിക്കുന്നു കണ്ണാ
വിരുതൻമാരവരോർക്കുന്നതില്ല
ചതുരൻ നീ തന്നെയെന്നുള്ള സത്യം
തിണ്ണം നിലവിളിക്കുന്നൊരു ബാലേ
ദണ്ണം യെന്തെന്നു ചൊല്ലുക നീയേ
കുചേലൻ എന്ന സതീർത്ഥ്യനു പണ്ട്
ഇണ്ടൽ തീർത്തതറിയുക കന്യേ
കണ്ണാ, ഞാനെത്ര പിഴചെയ്തോളെങ്കിലു-
മെന്നും മനസ്സിൽ നിനക്കുന്ന നേരം
തൂർണ്ണം നിന്നുടെ പാദത്തിലണയാൻ
കൊതിയേറേയെന്ന് ഉള്ളം തുടിക്കേ
പൂർണ്ണം ധന്യത നൽക്കുവോനല്ലോ
കണ്ണാ നീയെന്ന് ഭക്തർ ചൊല്ലുന്നു
നേരും നെറിയും മറക്കാതെ നിന്നാൽ
കണ്ണീർ തൂവാതെ സൗഖ്യമായ് വാഴാം
സ്നേഹം കൊണ്ടൊരു സ്വർഗ്ഗം പണിയാം
ഹൃദയം തന്നെ ദേവാലയമാക്കാം
അപരന്നു നന്മകൾ ചെയ്തു നാം നമ്മളീ
മന്നിലേ മന്നവനായി വാഴ്ക
കണ്ണാ,നിന്നുടെ ലീലകൾ കണ്ടീ-
ക്കാലം നിന്നെ നമിക്കുന്നു കണ്ണാ
--- Raju.Kanhirangad
1 comment:
കൃഷ്ണഗാഥ വായിച്ചോണ്ടിരുന്നപ്പോൾ തോന്നിയ ചില വരികൾ എഡിറ്റ് ചെയ്യാതെ Post ചെയ്ത പോലെ തോന്നി. മെച്ചപ്പെടുത്തുക സഹോ
Post a Comment