Skip to main content

Posts

Showing posts from May, 2020

Sidheekh Subair :: ഉയിര്‍

ഉയിര്‍ സിദ്ദീക്ക് സുബൈര്‍ എനിക്കു നിന്നെ കാണാൻ           കൊതിയേറുന്നൂ ഇടയ്ക്കു നിൻ ചിരി വന്ന്           ഉരുൾപൊട്ടുന്നു കനത്ത കൂരിരുൾ തിന്നും           വെയിൽ മേയുന്നു ശ്വാസനാളം മരിക്കാത്ത           കവിത മൂളുന്നു... ഒഴുക്കായ് നിലയ്ക്കാതെ           മൊഴി പായുന്നു മൃതിയില്ലാ സ്മൃതിയെ ഞാൻ           തുഴയാക്കുന്നു കിതപ്പേറ്റി കുഴഞ്ഞിട്ടും           മന,മാറ്റാതെ തുണയില്ലാ കയത്തിലെൻ           പ്രാണനാഴുന്നു... അടച്ചിട്ട മുറിയിൽ ഞാൻ           ഭ്രാന്തനാകുന്നു മറപറ്റി മുഖം മൂടി           മറ മാറ്റുന്നു കുരുക്കെല്ലാമഴിക്കുവാൻ           വഴികാണാതെ പടവാളിൻ പാട്ടു വെട്ടി-           ക്കുതറീടുന്നു... മരുന്നില്ലാരോഗമായി           നീ കാറുന്നു മയ...

K V Rajasekharan :: വീര സവർക്കറും ദേശസുരക്ഷയുടെ സമഗ്ര രണതന്ത്രവും

വീര സവർക്കറും ദേശസുരക്ഷയുടെ സമഗ്ര രണതന്ത്രവും കെ വി രാജശേഖരൻ കാറൽ മാർക്സിന്‍റെ കൊച്ചുമകൻ ജീൻ ലോംഗ്വെറ്റിന്, വിനായക ദാമോദർ സവർക്കർ എന്നാല്‍, ഇരുപത്തിയേഴാം വയസ്സിൽ,  ഇരുപതാം നൂറ്റാണ്ടിന്‍റെ ഒന്നാം ദശകത്തിൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിനു തയാറാകുന്ന സാർവ്വദേശീയ ക്ഷുഭിത യൗവ്വനത്തിന്‍റെ എണ്ണം പറഞ്ഞ മുന്നണിപ്പോരാളികളിലൊരാളായിരുന്നു.  തടവുപുള്ളിയാക്കി ഇല്ലാതാക്കാൻ ബ്രിട്ടീഷ് ഇൻഡ്യയിലേക്ക് ഇംഗ്ലീഷ് ഭരണംകൂടം കയറ്റി വിട്ട കപ്പലിൽ നിന്ന് അതിസാഹസികമായി കടലിലേക്ക് എടുത്തുചാടി വെടിയുണ്ടകളിൽ നിന്ന് നീന്തിയകന്ന് ഫ്രഞ്ചുകരയിൽ അഭയം തേടിയ വീര സവർക്കറെ അനധികൃതമായി ബ്രിട്ടീഷ് അധികൃതർ കസ്റ്റഡിയിലെടുത്തു.  അന്താരാഷ്ട്ര നിയമങ്ങൾ ലങ്കിച്ചുകൊണ്ടുള്ള ബ്രിട്ടീഷ് നടപടിക്കെതിരെ ഫ്രാൻസ്, ഹേഗിലെ അന്തരാഷ്ട്ര നിയമക്കോടതിയോടൊപ്പമുള്ള പെർമനന്‍റ് കോർട്ട് ഓഫ് ആർബിട്രേഷനിൽ, കേസ് നടത്തിയപ്പോൾ സവർക്കറുടെ അഭിഭാഷകനായി ഹാജരായത് കാറൽ മാർക്സിന്‍റെ കൊച്ചുമകൻ! അദ്ദേഹത്തെ അതിന് നിയോഗിച്ചത് യൂറോപ്പ് കേന്ദ്രീകരിച്ച് അന്ന്  സജീവമായിരുന്ന ഇടതുപക്ഷ-കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-സാമ്രാ...

Dhanya G Suresh :: ജയിച്ചതാര്, തോറ്റതാര്...

ജയിച്ചതാര്, തോറ്റതാര്... ധന്യ ജി സുരേഷ് ഇരുപത് വർഷങ്ങൾക്കിപ്പുറമാണ് കോളേജ് റീയൂണിയൻ സെറ്റ് ചെയ്തത്. എല്ലാവരും കുട്ടികളും കുടുംബങ്ങളുമായി തിരക്കിട്ട ജീവിതം നയിക്കുമ്പോഴും ആ ഒരുദിവസത്തിൽ അവിടെ വന്നു ചേരാൻ ആരും കൂട്ടാക്കാതിരുന്നില്ല. പഴയ ഓർമ്മകളിലേക്ക് എല്ലാവരും ഒന്നുകൂടെ തിരിച്ചു പോകാൻ ഒത്തുകൂടുകയാണ്. എന്നാൽ കൂടെപഠിച്ച സഹപാഠികളെ കാണാൻ വേണ്ടി മാത്രമായിരുന്നില്ല ദേവനാരായണൻ അവിടെ എത്തിച്ചേർന്നത് . ജീവനേക്കാളേറെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും തന്‍റെ സ്നേഹത്തിന്‍റെ ആഴം മനസ്സിലാക്കാതെ വഞ്ചിച്ചിട്ടു പോയ മായ .... അവളെ  കാണാൻ വേണ്ടി കൂടി  ആയിരുന്നു . അവൾ പോയെങ്കിലും അവൻ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് അവൾക്ക് തെളിയിച്ചു കൊടുക്കണം. ഇന്നവൻ ജീവിതത്തിൽ വിജയിച്ച ഒരു മനുഷ്യനാണെന്ന് അവളെ ബോധിപ്പിക്കണമെന്നത്  അവന്‍റെ വാശി കൂടിയാണ് . ഒട്ടുമിക്കപേരും എത്തിച്ചെർന്നു കഴിഞ്ഞു. പഴയ ഓർമ്മകളിൽ മുഴുകി തമ്മിൽ കളിയാക്കിയും കഥകൾ പറഞ്ഞും എല്ലാവരും ഒരിക്കൽ കൂടി ആ കോളേജിൽ പഠിച്ച വിദ്യാർത്ഥികളായി മാറുകയായിരുന്നു. ദേവനാരായണൻ സംസാരത്തിൽ മുഴുകി നിൽക്കുമ്പോഴായിരുന്നു ഒരുവൻ പറഞ്ഞത്,...

G Gopalakrishna Pillai :: ബുദ്ധൻ ചിരിക്കുന്നു

കവിത (1998) ബുദ്ധൻ ചിരിക്കുന്നു  ജി ഗോപാലകൃഷ്ണ പിള്ള ബുദ്ധൻ ചിരിക്കുന്നു പിന്നെയും ഭാരതം ഹർഷപുളകിതമാകുമീ വേളയിൽ ആറ്റം പിളർക്കുന്നൊരൂറ്റം ധരിത്രിയെ തെല്ലിടയമ്പേ പ്രകമ്പിതമാക്കിയോ ഞെട്ടി തരിച്ചുപോയ് യാങ്കികൾ ചീനരും മറ്റൊരു രാഷ്ട്രം അണുശക്തിയാകയോ? നൂറ്റാണ്ടുകാലം അഹിംസയെന്നോതിയ നാടിതു ശാന്തിയെ കൈവെടിഞ്ഞേക്കുമോ ബുദ്ധൻപിറന്നൊരീ മണ്ണിൽ സമാധാന- യജ്ഞം തുടരുന്ന നേതാക്കൾ ഇല്ലയോ ? ശാന്തസ്വരൂപനാം ശാക്യമുനിയുടെ വാക്യങ്ങളോതിപഠിച്ചൊരു ചീനയും മാറ്റത്തിനേതും ചെവികൊടുക്കാത്തവർ കാട്ടാള വർഗ്ഗം നിറഞ്ഞ ദേശങ്ങളും ഉപരോധ ഭീഷണി കൊണ്ടെന്‍റെ നാടിത് വിറ കൊള്ളമെന്നു കരുതുന്ന മുഷ്കരും ചിരിയുടെ പിന്നിലെ തത്ത്വത്തെ,യേതു- മറിയുന്നതില്ലഹോ വിശ്വത്തിലെങ്ങും- പുകൾപെറ്റ 'നാളന്ദ' അഗ്നിക്കിരയാക്കി വിട്ട പാദങ്ങളിൽ 'ബുദ്ധം ശരണം'എ- ന്നോതി പ്രണമിച്ച ബുദ്ധിനിശൂന്യത- യല്ലിന്നു ഭാരതം പെറ്റുവളർത്തുന്ന- തെന്നിവരോർക്കുമോ ? സ്വന്തം സിരകളിൽ ഒക്കെയും വററാത്ത ക്ഷാത്രവീര്യം തിളയ്ക്കുന്നവരാണവർ ശക്തന്‍റെ കയ്യിൽ സഹനമാമായുധം നാലാളു കേൾക്കിൽപുകഴ്ത്തലിനുള്ളതാം ദുർബലൻ ഹത്യയെ തള്ളിപ്പറകിലും...

Dhanya G Suresh ;; ഏകാന്തതയിലെ മഴക്കാലം

ഏകാന്തതയിലെ മഴക്കാലം ധന്യ ജി സുരേഷ് ഏകാന്തത വേട്ടയാടുമ്പോൾ  അവളുടെ  ജനനത്തെപ്പറ്റി അവൾ  ഓർത്തുപോയി. താൻ അമ്മയുടെ ജീവൻ ചിലപ്പോൾ അപകടത്തിൽ ആക്കുമെന്ന് ഡോക്ടർ പറഞ്ഞു.  ചിലപ്പോൾ കുട്ടിയെ ജീവനോടെ കിട്ടില്ല  ചിലപ്പോൾ അമ്മയുടെ ജീവൻ നഷ്ടപ്പെടും . ജീവനോടെ ഇരിക്കുന്ന ആരെയും നഷ്ടപ്പെടുത്താൻ നമ്മൾ ആഗ്രഹിക്കില്ലല്ലോ . അതുകൊണ്ട് എല്ലാവരും കുട്ടിയെ വേണ്ടാന്ന് വെക്കാൻ പറഞ്ഞു. പക്ഷെ അമ്മയാം അവൾക്ക് ഒരു ജീവനെ കൊല്ലാനുള്ള മനസ്സില്ല. എല്ലാവരും വേണ്ടാന്ന് പറഞ്ഞിട്ടും അവൾ ആ കുട്ടിയെ കളയാൻ ഒരുക്കമായില്ല . ആരെയും എതിർത്ത് ഒരക്ഷരം മിണ്ടാൻ ഭയക്കുന്നവൾ അന്ന് ആരെയും ഭയക്കാതെ തന്നെ തീരുമാനമെടുത്തു . അമ്മയുടെ മനസ്സറിഞ്ഞതുകൊണ്ടാകാം ഗർഭാവസ്ഥയിൽ അധികം ശല്യമൊന്നും ഉണ്ടാക്കിയിട്ടില്ല . അമ്മയെ വേദനിപ്പിച്ചിട്ടുമില്ല . ആദ്യത്തെ കുഞ്ഞ് ആണായതുകൊണ്ടും പെൺകുട്ടികളെ ഏറെ ഇഷ്ട്ടമായതുകൊണ്ടും ഈ കുട്ടി ഒരു പെൺകുട്ടിയായിരിക്കണെന്ന്  അവൾ  പ്രാർത്ഥിച്ചിരുന്നു. എന്നാൽ പറഞ്ഞിരുന്ന ദിവസം ആകുന്നതിനുമുന്നെ തന്നെ ഏവരും ഭയപ്പെട്ടിരുന്ന ആ കുഞ്ഞ് ജനിക്കാനൊരുങ്ങി. അമ്മയെ അന്നാദ്യമായി ആ...

Dhanya G Suresh

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. ...

Sreedeep Chennamangalam :: ഒരുവളെപ്പോലൊരുവൾ

ഒരുവളെപ്പോലൊരുവൾ  - ശ്രീദീപ് ചേന്നമംഗലം  "സഞ്ജീവ്, താനെന്താ ഈ കാണിക്കുന്നേ?" മുറിയിലേക്ക് ദേഷ്യപ്പെട്ട് വന്ന മൃണാളിനിയുടെ ചോദ്യം സഞ്ജീവ് കേട്ടില്ല എന്ന് നടിച്ചു. ഒന്ന് ചിരിച്ചു കൊണ്ട് സഞ്ജീവ് ആകാശത്തേക്ക് വിരൽ ചൂണ്ടി. സന്ധ്യയുടെ കുങ്കുമച്ഛായ ആകാശത്തെ അതിസുന്ദരിയാക്കിയിരുന്നു. "നിനക്കെന്ത് തോന്നുന്നു ഈ സന്ധ്യയെപ്പറ്റി? ചുവന്ന പട്ടുടുത്ത് നിൽക്കുന്നത് കാണാൻ എന്ത് ഭംഗിയാണ്!" സഞ്ജീവ് പറഞ്ഞു. "നോക്കൂ സഞ്ജീവ്, നിനക്ക് ഇതിൽ നിന്നും എത്ര നാൾ ഒളിച്ചോടാൻ കഴിയും?" മൃണാളിനിയുടെ ദേഷ്യം ഇരട്ടിച്ചു. മുറിയിലാകെ ഇരുട്ടായിരുന്നു. ഒരു ചെറിയ ബൾബിന്‍റെ പ്രകാശമൊഴിച്ച്. എങ്കിലും അതിന്‍റെ വെളിച്ചത്തിൽ മൃണാളിനി സഞ്ജീവിനെ ശ്രദ്ധിച്ചു. താടി ഒരുപാട് വളർന്നിരുന്നു. മുടിയൊക്കെ ആകെ അലങ്കോലം. ചുറ്റും കടലാസുതുണ്ടുകൾ. അയാൾ  പറയാറുള്ളത് അവൾ ഓർത്തു - പേറ്റുനോവിന്‍റെ ചാപിളളകൾ! ഒരറ്റത്ത് മാറ്റമില്ലാതെ നടി നന്ദിത ദാസിന്‍റെ ഭംഗിയുളള ഒരു ഛായാചിത്രം. പന്ത്രണ്ട് വർഷം മുമ്പ് സഞ്ജീവ് തന്നെ വരച്ചത്. അത് വരച്ച് കഴിഞ്ഞ് തന്നെ കാണിക്കുമ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നെന്ന...

Sreedeep Chennamangalam

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. ...

Smitha R Nair :: മനസ്സില്‍ ഒരു കുളിര്‍മഴ

മനസ്സില്‍ ഒരു കുളിര്‍മഴ സ്മിത ആര്‍ നായര്‍ അവളുടെ ഇൻബോക്സിൽ ആ  ചെയിൻ അണിഞ്ഞ കൈത്തണ്ട ഉള്ള  പ്രൊഫൈലിൽ നിന്ന് തുരുതുരെ മെസ്സേജുകൾ വന്നു കൊണ്ടിരുന്നു. അപർണക്ക് ദേഷ്യം വന്നു. ഇന്നിത് എത്രാമത്തെ തവണയാണ്. ബ്ലോക്ക്‌ ചെയ്താലോ? അല്ലെങ്കിൽ വേണ്ട മൈൻഡ് ചെയ്യാതിരിക്കാം. ആദർശ് എന്നാ ട്രൂ കോളറിൽ ഉള്ളത്. ഇന്ന് തന്‍റെ പിറന്നാൾആണെന്ന് അയാൾ എങ്ങനെ അറിഞ്ഞോ?               കാണാമറയത്ത് ഒരാളിരുന്നു തന്നെ പ്രേമിക്കുന്നു. ഓർക്കാൻ സുഖമുണ്ട്, പക്ഷേ   വിവാഹ ആലോചന വരുമ്പോൾ എന്ത് പറയും? ഒരിക്കലും തമ്മിൽ കാണാതെ അയാൾ ആരാണെന്ന് പോലും അറിയാതെ...മനസ്സിന്‍റെ ഏതോ ഒരു കോണിൽ ആ അപരിചിതനോട് അല്പം ഇഷ്ടം പൊടിച്ചു തുടങ്ങിയിട്ടുണ്ട്. അവളുടെ ചിന്തകൾക്ക് കടിഞ്ഞാണിട്ട് കൊണ്ട് "മോളെ ഇതൊന്നു ശരിയാക്കിത്തരുമോ" ഒരു ചേടത്തിയുടെ ചോദ്യം മുഴങ്ങി. "ഇങ്ങു തരൂ അമ്മേ നോക്കട്ടെ. അക്ഷയ കേന്ദ്രത്തിൽ ജോലിക്കാരിയാണ് അവൾ. എപ്പോഴും തിരക്കാണവിടെ. എല്ലാവരോടും സൗമ്യമായി പെരുമാറുന്നത് കൊണ്ട്  അവിടെ വരുന്നവർക്ക്  വലിയ കാര്യമാണ്.      പെൻഷൻ ആയേപ്പിന്നെ...

K V Rajasekharan :: മോദിയുടെ മികവും സോണിയയുടെ പിഴവും

മോദിയുടെ മികവും സോണിയയുടെ പിഴവും --- കെ വി രാജശേഖരൻ രാമന്‍റെ നിയോഗവുമായി ലങ്കയിലേക്ക് കുതിച്ച ഹനുമാൻ സ്വാമിയെ വഴിയിൽ തടഞ്ഞ സുരസ പറഞ്ഞത്‌ 'എനിക്ക് വിശക്കുന്നൂ നീയെനിക്ക്  ആഹാരമാകണമെന്നാണ്. ' ആഞ്ജനേയനെ വിഴുങ്ങാൻ സുരസ അവരുടെ വായുടെ വലിപ്പം കൂട്ടി, ആഞ്ജനേയൻ ശരീരം വലുതാക്കി പ്രതിരോധിച്ചു. സുരസ വീണ്ടും വീണ്ടും വായുടെ വലിപ്പം കൂട്ടി.   സ്വാമിയും സ്വന്തം ശരീര വലിപ്പം വീണ്ടും വീണ്ടും വർദ്ധിപ്പിച്ച് സുരസയെ വെല്ലു വിളിച്ചു. രാഷ്ട്രത്തിന്‍റെ താത്പര്യം സംരക്ഷിക്കുവാൻ ഭാരതീയ ജനത ഏൽപ്പിച്ച ദൗത്യം ഫലപ്രദമായി നിർവ്വഹിക്കാൻ പ്രയാണം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്‍റെയും മകൻ രാഹുലിന്‍റെയും  അധികാരത്തോടുള്ള ആർത്തി തീർത്തിട്ടു പോയാൽ മതിയെന്നതാണ് സോണിയ നിരന്തരം തുടരുന്ന ആക്രോശങ്ങൾ! ഓരോ ആക്രോശങ്ങൾ കഴിയുമ്പോഴും മോദിയുടെ കർമ്മശേഷിയുടെ രൂപപ്രഭാവം സോണിയക്കും കൂടെ നിൽക്കുന്നവർക്കും കാണാനും കണക്കെടുക്കുവാനും കഴിയുന്നതിലേറയായി വളരുകയാണ്. കൊറോണപ്രതിരോധത്തിന് ഭാരതം നടപ്പിലാക്കിയ മൂന്നാം ഘട്ട ലോക്ഡൗൺ ലക്ഷ്യങ്ങൾ നേടി, അവസാന ദിവസങ്ങളിലേക്ക് അടുക്കുമ്പോൾ നരേന്ദ്രമ...

Ameer kandal :: കരുതൽ

കരുതൽ --- അമീർ കണ്ടൽ           രാത്രി എട്ടരക്കുള്ള  ദുബൈ എയർലൈൻസിലുള്ള തിരിച്ച് പോക്കിന് മുമ്പ് ഒരു സംഗതി കൂടി പൂർത്തിയാക്കാനുണ്ട്. തിരുവല്ലാപുരത്തെ ഓൾഡ് ഏജ് ഹോമിലൊന്ന് തല കാണിക്കണം.            തൻ്റെ മൊബൈൽ ആപ്പിൽ കുറിച്ചിട്ട ഡെയ്ലി പ്ലാനിംഗിലൂടെ രവി കണ്ണ് പായിച്ചു. രണ്ട് ദിവസത്തെ ലീവിൽ നാട്ടിലെത്തിയാൽ ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ ഇങ്ങോട്ടുള്ള ഫ്ലൈറ്റ് യാത്രക്കിടെ തയ്യാറാക്കിയിരുന്നു. തറവാട് വീട്ടിലെ വാടകക്കാരുടെ എഗ്രിമെൻ്റ് പുതുക്കണം. ബാങ്കിലെ എൻ.ആർ.ഐ അക്കൗണ്ട് സംബന്ധമായ ക്ലിയറൻസ് നടത്തണം. വൃദ്ധസദനത്തിലെ മേട്രനെ കണ്ട് ഒരു തുക സംഭാവന നൽകണം.         തൻ്റെ മെർസിഡസ് ബെൻസ് കാർ തിരുവല്ലാപുരം കവലയിലെ വളവ്  ചുറ്റി കലുങ്ക് കഴിഞ്ഞുള്ള വലത് നിരത്തിലൂടെ കയറ്റം കയറി കുരിശു കാലിൻ ചുവട്ടിൽ കൈവെള്ളയിൽ ഉണ്ണിയേശുവിനെ താലോലിക്കുന്ന കന്യാമറിയത്തിൻ്റെ മുന്നിൽ നേരിയ ശബ്ദത്തോടെ നിന്നു. ഇടത് വശത്തെ മതിൽ കെട്ടിനകത്താണ് ശാന്തി വൃദ്ധസദനം.         രവി കാറിൽ നിന്നിറങ്ങി മുന്നിലെ പടവുകൾ കയറി. വർഷങ്ങൾക്ക് മുമ്പുള്ള...

Smitha R Nair

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. ...

Jagan :: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടേയും ഇളവുകളുടേയും പേരിൽ വ്യാപാരികളേയും,ജനങ്ങളേയും വലയ്ക്കരുത്......!!

Jagan പ്രതിദിന ചിന്തകൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടേയും ഇളവുകളുടേയും പേരിൽ വ്യാപാരികളേയും,ജനങ്ങളേയും വലയ്ക്കരുത്......!!                                                                   ഭാരതം പൊതുവേയും, കേരളം പ്രത്യേകിച്ചും കൊവിഡ് - 19 ന് എതിരേയുള്ള പോരാട്ടത്തിൽ ലോക രാഷ്ട്രങ്ങൾക്ക് മാതൃകയായി നിലകൊള്ളുന്നു എന്നത് നമുക്ക് ഏവർക്കും അഭിമാനിക്കാവുന്ന വസ്തുത തന്നെയാണ്. അതിന് കാരണക്കാരായ കേന്ദ്ര സംസ്ഥാന സർക്കാരുകളും, നമ്മുടെ ആരോഗ്യ വകുപ്പും, പോലീസ് വകുപ്പും, ഇതുമായി ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളും, പത്ര ദൃശ്യമാധ്യമ പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നു. എന്നാൽ ഈ ദൗത്യം വിജയകരമാക്കുന്നതിന് ആത്മാർത്ഥമായി പ്രവർത്തിച്ച ഒരു പ്രധാന വിഭാഗത്തെ നാം ബോധപൂർവ്വം വിസ്മരിക്കുകയും, ലോക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കാൻ തുടങ്ങിയതോടെ, അറിഞ്ഞോ അറിയാതെയോ വലയ്ക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന ദയനീയമായ വാർത്തകളാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ...

Smitha R Nair :: ഒത്തുചേരൽ

ഒത്തുചേരൽ  സ്മിത R നായർ പതിവില്ലാതെ കണ്ണാടിയുടെ മുന്നിൽ നിന്ന് ഒളിഞ്ഞും, മറിഞ്ഞും നോക്കുന്ന സാജനെ കണ്ടു നിമ്മിക്ക് ചിരി പൊട്ടി. ഇതിയാനീ നാല്പതാം വയസ്സിൽ ഇനിയെന്ത് കണ്ടിട്ടാണോ?  കാക്ക നോക്കുന്ന പോലെ കിടന്ന് നോക്കുന്നെ?    പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തികളിക്കുന്നത് അവൾ കണ്ടു പിടിച്ചു.  "എപ്പോളാ അച്ചായാ പരിപാടി? "   "അത് പതിനൊന്നു മണിക്ക്.. ഹോട്ടലിൽ എത്തിയാ മതി.. "     "അവൾ വരുമോ, പഴയ കാമുകി? "    "ആ എനിക്കറിയില്ല.... വരുമാരിക്കും."  "അതെന്താ നിങ്ങളുടെ ഗ്രൂപ്പിലില്ലേ."   "ഇല്ല... നീ ഒന്ന് പോയേ...". ഇതാ പെണ്ണുങ്ങളോട് മനസ്സു തുറന്നാലുള്ള കുഴപ്പം...  "ഞാൻ പോണു  ഓഫീസിൽ ചെല്ലണം,  നേരത്തെ ഇറങ്ങും.." വണ്ടി  ഓടിക്കുമ്പോൾ   ലിസിയുടെ മുഖം അയാളോർത്തു..  വിടർന്ന കണ്ണുകളും, കനത്ത ഇടതൂർന്ന മുടിയുമുള്ള ശാലീന സുന്ദരി. കിലുക്കാം പെട്ടിയെപ്പോലെ എല്ലാവരോടും ഇടപഴകുന്നവൾ.  മൂന്നു വർഷം ആ പ്രണയം അ...

Ameer Kandal :: പാചകപ്പുര വാതിൽക്കൽ മന്ദസ്മിതം തൂകി ....

പാചകപ്പുര വാതിൽക്കൽ  മന്ദസ്മിതം തൂകി .... 1 'ബീനുജീ' എല്ലാവരാലും ആദരവോടെയാണ് അവരെ വിളിച്ചിരുന്നത്. ഹിന്ദിയിൽ ആളുകളെ പേരിനൊപ്പം 'ജി' ചേർത്ത് വിളിക്കുന്നത് ആദരസൂചകമായിട്ടാണല്ലൊ. കണിയാപുരം ഗവ.യു.പി.സ്കൂളിലെ ഹിന്ദി അധ്യാപിക ബീനു ടീച്ചർ അറിയപ്പെട്ടിരുന്നത് ബീനുജി എന്നാണ്. സാധാരണ ഗതിയിൽ ഹിന്ദി അധ്യാപക കൂട്ടത്തിനിടയിൽ ജി ചേർത്ത് വിളിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ സഹപ്രവർത്തകർ മാത്രമല്ല, സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും സുഹൃത്തുക്കൾ വരെ ബി നുജി  എന്നാണ് അവരെ വിളിച്ചിരുന്നത്. ഒന്നാം ക്ലാസിലെ ഹിന്ദി കാണാത്ത കൊച്ചുകുട്ടി വരെ  ബീനുജി  എന്നു വിളിക്കുന്നത് കേട്ടപ്പോൾ ഒരിക്കൽ കൗതുകത്തിന് ചോദിച്ചു ജി എന്നത് ഇൻഷ്യലാണോയെന്ന്. എന്നല്ല. ഒരുവേള അങ്ങനെ തന്നെയാണ് മനസ്സിലാക്കി വെച്ചിരുന്നത്.  ഏതോ ഒരു ഫോം പൂരിപ്പിക്കുന്ന അവസരത്തിലാണ് ബീനു. G എന്നെഴുതിയ എന്നെ ടീച്ചർ  തിരുത്തിച്ചത്.  "മാഷേ... എന്‍റെ ഇൻഷ്യൽ ജി അല്ല.. എൽ ആണ്... "  "അല്ലേലും ടീച്ചറിന് ഒരെല്ല് കൂടുതലാണ് ട്ടോ... "  എന്‍റെ ക്ലീഷേ തമാശ കേട്ടുള്ള ആ ...