Skip to main content

Posts

Showing posts from June, 2017

പിഞ്ചുടൽ പെൺമ :: അന്‍സാരി

മുനകൂർത്തകാമം പിഞ്ചുടൽ പെണ്മയുടെ മുകളങ്ങൾ മുളയിലേ നുള്ളി, മുരളുന്നലോകം മുളകരച്ചവളുടെ മുറിവിൽ തുടർച്ചയായ് പൂശി ! ഉടലിലിൽ വന്നേതോ പിശാചുക്കൾ ഉന്മാദ- നടനം നടത്തിപ്പിരിഞ്ഞു അത്കഴിഞ്ഞവളിലേയ്ക്കധികാരികൾ വന്നു കനൽകോരിയിട്ടേയിരുന്നു: ഉതിരുന്നകണ്ണീരുടൻനക്കി നുണയാൻ 'വെടിവട്ട'മേകിയൊരു ചാനൽ ! പുതിയകാലത്തിൻെറ നീതിബോധങ്ങളിൽ പതിയെ നിഴൽ വീണിരുണ്ടു. - അൻസാരി -

വിനയൻ

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. ...

നെടുവിളിയൻപക്ഷി :: വിനയൻ

അഗസ്ത്യന്റെ മടിത്തട്ടിൽ പകൽപ്പൂരക്കണിപ്പന്തൽ. അലങ്കാരച്ചെരുവിൽ ചെ- മ്പനീർപ്പൂവിൻ ചമത്കാരം. "പുലർകാലേ പുറപ്പെട്ടാൽ മലതാണ്ടിത്തിരിച്ചെത്താം. വരികെന്റെയനുജാ,യീ മലങ്കാടിന്നകം പുക്കാം." മലന്തേനും പനന്നൊങ്കും കഴിയ്ക്കാനാ മലമേട്ടിൽ ഇരുവരും കരംകോർത്തു ചുണയോടെ പുറപ്പെട്ടു. മുളമുള്ളുമെരികല്ലും ചവിട്ടൊപ്പം നടക്കുന്നു. കനൽ കോരിക്കുടിച്ചഗ്നി- പ്പദം ചന്തംവിതയ്ക്കുന്നു. മുകിൽതാഴെ,ക്കുളിർ വാനം മിഴിക്കോണിൽ തുടിക്കുന്നു. ചരൽപ്പൂക്കൾ കടുംവർണ്ണം വിരിച്ചെങ്ങും ചിരിക്കുന്നു. ചിതൽപ്പറ്റം ദ്രുതംകാട്ടി ശവക്കോലം തുരക്കുന്നു. മുടിക്കെട്ടിൽ ജഡച്ചുറ്റിൽ ശിവശൈലം കനക്കുന്നു. ഇരുത്തംവന്നലയ്ക്കുന്ന കൊലച്ചീവീടൊളിക്കുന്നു. കരിക്കാലൻ കൊലകൊമ്പൻ കരിച്ചൂരു ചുരത്തുന്നു. കുളയട്ടനിലം പറ്റി രുചികൊണ്ടു പുളയ്ക്കുന്നു. കൊതിനാവായ് നനവാർന്നു ചുടുചോര കുടിക്കുന്നു. 'ആദിച്ചൻ' മലദൈവം ചോക്കുന്നു, തുടുക്കുന്നു. കാട്ടാറിൻ ചിലമ്പൊച്ച മദം പൊട്ടിപ്പരക്കുന്നു. മലങ്കോഴിപ്പറ്റമെന്തോ തിരക്കിട്ടു തെരയുന്നു. മലയണ്ണാർക്കണ്ണനംബര കനിയായിക്കുലയ്ക്കുന്നു. ചൊക്കനർക്കപ്പഴം തിന്നാൻ മരംച...

മഴ :: ശിവപ്രസാദ് പാലോട്

ഇരമ്പം തൊട്ടിലില്‍ കിടക്കും പിഞ്ചുമൂളല്‍ പോലെ, ചാറല്‍ പാദസരക്കിലുക്കം പോലെ, നിറപ്പെയ്ത്ത് പ്രണയ ഗാനം പോലെ, കണിശക്കാരിയായ കുടുംബിനിയെപ്പോലെ, ഒറ്റച്ചിലമ്പണിഞ്ഞ കണ്ണകിയെപ്പോലെ, നാമജപം പോല, ഊര്‍ധ്വന്‍ പോലെ, നേര്‍ത്തു നേര്‍ത്ത്... ശിവപ്രസാദ് പാലോട്

രാധാകൃഷ്ണന്‍ കുന്നുംപുറം

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. ...

ദ്വാരപാലകൻ - കവിതയെന്ന ഹരം പുനർജ്ജനിക്കുമ്പോൾ :: ദിവ്യ. പി. നായർ

ഒരു വായനക്കുറിപ്പ് കവിതയെന്ന ഹരം പുനർജ്ജനിക്കുമ്പോഴുണ്ടായ നവമുകുളങ്ങളാണ് രാധാകൃഷ്ണന്‍ കുന്നുംപുറത്തിന്റെ " ദ്വാരപാലകൻ " എന്ന കവിതാസമാഹാരം. നിത്യസഞ്ചാരി എന്ന ആദ്യ കവിത മുതൽ കവി പരിതപിക്കുന്നതും കിടപിടിക്കുന്നതും തന്നോടോ, ലോകത്തോടോ, കാലിക കാഴ്ചകളോടോ അല്ല, അക്ഷരങ്ങളോടാണ്. വീണ്ടും പറ്റിച്ചേർന്നു കിടക്കാൻ കൊതിക്കുന്നതും കവിതയോടാണ്. മൽസരിക്കാൻ ഒരുപാടുള്ളപ്പോഴും, ഒതുങ്ങി മാറാൻ നിർബന്ധിതനാകുമ്പോഴും എനിക്ക് "മടുക്കില്ലെന്ന് " ഉറക്കെ വിളിച്ചു പറയാൻ ഈ കവി മടിക്കുന്നില്ല. ശകാരധ്വനികളിൽ ഒതുക്കി തന്റെ മാത്രമായ അക്ഷരങ്ങളെ ഒരിക്കലും വിട്ടുപോകാതെ ഊര്‍ജ്ജവും തേജസ്സും നൽകി ഇദ്ദേഹം പുനരവതരിപ്പിക്കുന്നു. അങ്ങിനെ ലോകത്ത് കവി കണ്ട കാഴ്ചകൾ നടരാജനടനമായും മൗനങ്ങളായും ഒരേ മട്ടിൽ ആർത്തലക്കുന്നു. ചിലപ്പോഴൊക്കെ രാത്രി സ്വപ്നങ്ങൾ ഹരിതമോഹങ്ങളും, തീരങ്ങൾ കുൂട്ടുകാരിയും, അമ്മ കാലപ്രവാഹിനിയുമായി കവിതയിൽ രൂപം മാറുന്നു. എന്നല്ല തന്നെ പിന്നിലാക്കിയ കാലത്തെ നോക്കി കവിത പൊട്ടിച്ചിരിക്കുന്നതും കരയുന്നതും നമുക്കു കാണാം. അപ്പോഴെല്ലാം അസ്വാദനശേഷിക്കനുസരിച്ച് വായനക്കാരന് ഏതറ്റം വരെയും സഞ്ചരിക്കാൻ സ്വാത...

ശിവപ്രസാദ് പാലോട്

മലയാളത്തിലെ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ മുൻപന്തിയിലുള്ള  ഒരു പ്രസിദ്ധീകരണമാണ്  മലയാളമാസിക . "എഴുത്തിന്‍റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുമ്പോൾ പുസ്തകവായനയിൽ നിന്ന് വായനക്കാർ അകലുന്ന കാഴ്ച കാണുന്നു. എന്നാൽ നല്ല വായനകൾ നടക്കുന്നുമുണ്ട്. എഴുത്തു വഴികളിൽ പുതിയ ശീലങ്ങളും ശീലുകളും രഥമുരുട്ടി എത്തുമ്പോൾ വായനയുടെ ചൂടും ചൂരും അന്യമാകുന്ന പോലെയായി. ശാസ്ത്രം മനുഷ്യവളർച്ചയെ സഹായിക്കുന്ന നവകാലത്ത്, അവനെയും കാലത്തെയും കീഴ്പ്പെടുത്തി ശാസ്ത്രം മേൽക്കൈ നേടി. അതിന്‍റെ പ്രസരണം എഴുത്തിനെയും വായനയേയും കൈയടക്കി. അങ്ങനെ നമ്മുടെ വായനയും എഴുത്തും നവമാധ്യമങ്ങളിൽ മാത്രമായി.  ആ വായന ഗൗരവമുള്ളതും നമ്മുടേതും ആക്കാൻ എന്ത് ചെയ്യണം എന്ന ചിന്തയാണ്  മലയാളമാസിക  ഓൺലൈൻ. തനതെഴുത്തിനെ നിലനിർത്തണം, തനതു വായന പ്രോത്സാഹിപ്പിക്കണം. തനതു വായനയെന്നാൽ പുസ്തകത്തിന്‍റെ മണമോലുന്ന വായന. പുസ്തകച്ചട്ടയിൽ തൊട്ട്, പുസ്തകത്താളിൽ തലോടി, മനസ്സിനൊപ്പം കയ്യുകൾ വിരലുകൾ ഒക്കെ തന്നെ ആസ്വാദന തലങ്ങൾ നിയന്ത്രിക്കുന്ന വായന. നവമാധ്യമ വായനയിലൂടെ അത്തരം വായനാസാഹചര്യം, എഴുത്ത് അവസരം സൃഷ്ടിച്ചെടുക്കൽ ആയിരുന്നു ലക്ഷ്യം. ...

കലാകാരന്‍ കാലത്തെ അതിജീവിക്കുന്ന അപൂര്‍വ്വജന്മം :: രാധാകൃഷ്ണന്‍ കുന്നുംപുറം

തീക്കൂട്ട് :: ശിവപ്രസാദ് പാലോട്

നഗരത്തിലെ പതിവു കടയിൽ ചെന്ന് ഞാനൊരു ഗ്യാസ് ലൈറ്റർ ചോദിച്ചു. സെയിൽസ് ഗേൾ തിരഞ്ഞു കത്തി പുകഞ്ഞു കൊണ്ട് തിരിച്ചെത്തി അത് തീർന്നു പോയി സർ സിഗരറ്റ് ലൈറ്റർ തരട്ടെ...? അതെങ്കിലത് പേരിലൊരു സിഗരറ്റ് ഉണ്ടെന്നല്ലേയുള്ളൂ. പിന്നെയും അവൾ തപ്പിയെടുക്കാൻ ഊളിയിട്ടു വെറും കയ്യോടെ തിരിച്ചു വന്നു. അതില്ല സാർ തീപ്പെട്ടിയെടുക്കട്ടെ. അമ്മയെക്കുത്തി മകൻ മരിച്ച കടംകഥ ഓർത്തു നിൽക്കേ അവൾ പിന്നെയും അതുമില്ല സാർ ഇനിയിപ്പോൾ ഈ നേരത്ത് എവിടെയും കിട്ടുമെന്നും തോന്നുന്നില്ല. ചില നേരം ചില കണ്ണുകളിടയുമ്പോൾ ചില ചിന്തകളിൽ നിന്ന് തെരുവുകളിൽ, ഹൃദയങ്ങളിൽ നിന്ന് കവിതകളിൽ നിന്നൊക്കെ പൊരികളുണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. സർ കാട്ടുകല്ലുകൾ കൂട്ടി ഉരസി നോക്കൂ കാട്ടുമുളകൾ കാറ്റിൽ കൂട്ടിയുരുമ്മുന്നിടത്ത് കാത്തു നില്ക്കൂ. അതേ ഇനി വഴിയുള്ളൂ സർ ഇനി ഈ നേരത്ത് മറ്റെവിടെ കിട്ടാനാ..? ഞാനും വരാം. ഇപ്പോൾ അവളും ഞാനും കാടുണ്ടാക്കി തീയുണ്ടാക്കുകയാണ്... .................................... ശിവപ്രസാദ് പാലോട് കുണ്ടൂർക്കുന്ന്. പിഒ മണ്ണാർക്കാട് 678583

രാജീവൻ മമ്മിളിയുടെ നാടകയാത്രകൾ. :: രാധാകൃഷ്ണന്‍ കുന്നുംപുറം

ക്ലാസ് മുറിയിൽ അദ്ധ്യാപകർ അക്ഷരങ്ങളും അറിവുകളും പകർന്നു നൽകുമ്പോഴും രാജീവൻ എന്ന കുട്ടിയുടെ മനസ്സിൽ അവ ചിത്രകങ്ങളായി ജീവനെടുക്കയായിരുന്നു. അവയെ അരങ്ങിൽ ഒരു സ്വപനംപോലെ അവൻ കണ്ടിരുന്നു. .പിന്നീട് സ്കൂൾ കലോൽസവ വേദികളിൽ ആ കുട്ടി പല കഥാപാത്രങ്ങളായി മാറി. കാലം കഴിഞ്ഞപ്പോൾ അയാൾ മലയാള നാടകവേദിയുടെ പ്രിയപ്പെട്ടവനും സംവിധായകനുമായി.            .                    അമച്വർ നാടകവേദിയിൽ പി എം താജ് , ജയപ്രകാശ് കുളൂർ , സതീഷ് കെ സതീഷ് എന്നിവരുടെ നാടകങ്ങളിലൂടെ രാജീവൻ നാടക കലാകാരനിലേക്കുള്ള പ്രയാണം തുടർന്നു. പിന്നീട് സ്റ്റേജിന്ത് യയുടെ ബൊമ്മക്കൊലു എന്ന പ്രശസ്ത നാടകത്തിലൂടെ ജനകീയ നാടക വേദിയിലേക്ക് രംഗപ്രവേശനം നടത്തി. തുടർന്ന് ചിരന്തന യടക്കം മലബാർ നാടക പ്രസ്ഥാനങ്ങളിൽ രാജീവൻ മമ്മിളി നിറസാനിദ്ധ്യമായി മാറി.             മലയാള നാടകത്തറവാട്ടിലെ അപൂർവ്വ സർഗ്ഗപ്രതിഭയായ കെ ടി മുഹമ്മദെന്ന നാടകാചാര്യനുമായി ക...

Ide Mubarak :: Ansari

അൻസാരി യുടെ ഈദ് ആശംസകൾ  കവിതയായി ഒഴുകിയെത്തുന്നു.  എല്ലാ സുഹൃത്തുക്കൾക്കും  മലയാള മാസിക യുടെ ചെറിയപെരുന്നാൾ ആശംസകൾ....

ഹേ ലക്ഷ്മി

ഹേ ലക്ഷ്മി, സമ്പദ്പ്രദാത്രി, ശിവങ്കരി, കാമാക്ഷി, കാമിപ്പതേകുമമ്മേ വിൺഗംഗ, പൂർണിമ,യാകാശവെണ്മതൻ തങ്കക്കതിർക്കനകനാമ്പാണു നീ. ഹേ ലക്ഷ്മി, കൊളളക്കടം തിന്നു തീർക്കാതെ കാക്കും മഹാസ്നേഹവാത്സല്യരൂപിണി ദു:ഖക്കൊടും കയ്പു തേനിമ്പമാക്കും ദയാ - രത്നനിധിമിഴിക്കാമ്പാണു നീ. ഹേ ലക്ഷ്മി, കാലം വലയ്ക്കാതെ നിത്യവും നോക്കും മഹാദിവൃപത്മനേത്രെ നെല്ലിക്ക, സൗവർണ ഭാഗ്യാങ്കുരം പെയ്യു- മാനന്ദതാളത്തിടമ്പാണു നീ.

ദുർമന്ത്രവാദം :: അന്‍സാരി

. അസത്യത്തിൽ, പാകത്തിലർദ്ധസത്യം ചേർത്തു, വിസർജ്ജിച്ചിടുന്നു നവരാജ്യസ്നേഹികൾ. മനസ്സുകൾ ദുർമന്ത്രവാദപ്പുകയേറ്റ് മയങ്ങുന്നതാണിന്നവർക്കു പഥ്യം! തമ്മിൽകൊരുത്തിട്ട ഹൃദയപുഷ്പങ്ങളെ പമ്മിപ്പതുങ്ങി പറിച്ചു മാറ്റുന്നവർ! ഇന്ദ്രിയങ്ങൾതോറുമിന്ധനം പകരുന്ന ഇന്ത്യയിന്നേറെ ലജ്ജിച്ചു നിൽക്കേ, സിന്ധുവിൻതീരത്തുണർന്നു പൂവിട്ടൊരാ സംസ്കൃതി, നൊന്തുയിർവെന്തുനിൽക്കേ, എന്തുവന്നാലും ഭരിക്കേണമെന്നുള്ള ചിന്ത കൊണ്ടെന്തിനും മുന്നിട്ടിറങ്ങിയോർ, കൊന്നുതള്ളുന്നിതാ ഭാരതം പെറ്റിട്ട പുണ്യങ്ങളെ, പിന്നെ പുത്രരേയും കള്ളങ്ങൾ, കാപട്യമാർന്ന സന്ദേശങ്ങൾ ഉള്ളുകൾ തമ്മിൽ പിളർക്കും ചരിത്രങ്ങൾ ഒക്കെ മതത്തിൻറെ മധുരം പുരട്ടിയി- ട്ടെത്തിയ്ക്കയാണവർ വാട്ട്സ്ആപ്പിടങ്ങളിൽ! ഇന്ത്യയുൾക്കൊണ്ടമഹായോഗികൾ മനം- കൊണ്ടു കടഞ്ഞ സമത്വസന്ദേശങ്ങൾ തുണ്ടുതുണ്ടാക്കി, ചിതയിൽ വെച്ചെരിയിച്ചു കണ്ണിറുക്കിച്ചിരിക്കുന്നവർ തമ്മിൽ. നുണനുണഞ്ഞെത്രനാൾ നമ്മളുറങ്ങണം? ഇനിയെങ്കിലും തുറക്കേണ്ടയോ കണ്ണുകൾ ? ഇനിയുമീയിന്ത്യതന്നിറയത്തിറങ്ങി നാം ഇതുപോലിരിക്കണ്ടേ മതഭേദമില്ലാതെ, ഇന്ത്യതന്നിംഗിതം കണ്ടറിഞ്ഞിനി നമ്മൾ, ഇഴപിരിച്ചെഴുതണ്ടേ മതപു...

കൂട് :: അനിൽ ആർ മധു

കരി വരച്ചു ചേർത്ത മിനുത്ത കുപ്പായകൂടിന്റെ അകത്ത് വീണ്ടും മിനുമിനുപ്പ്. തളർന്ന പക്ഷിയുടെ തളരാത്ത ചിറകുകൾ ആവേശത്തിന്റെ തിരമാലയുതിർത്ത് മുന്നോട്ട്. രചിച്ച കാവ്യ പരമ്പരയുടെ രചനാവൈഭവത്തിന് രചിക്കാത്തവയുടെ നിറക്കൂട്ട്. സ്വപ്നം ചാർത്തിയ ചിറകുകളിൽ മോഹം കൂട്ടിരുന്ന് ആവേശപ്പെരുമഴ. താളബോധമില്ലാത്ത ചെണ്ടക്കാരന് താളമേകുന്ന തുകലിന്റെ അവധാനത. ചിന്തകളിൽ മോഹത്തിന്റെ കളി വിളയാട്ടം വീര്യമാർന്ന് പുതുമയോടെ. കൈവിരൽ താളത്തിന് മനസിന്റെ പങ്കായമേറ്. ചേറിലും ചേർപ്പിലും പെരുത്ത നനുനനുപ്പ്. എന്തിനും ചിന്താ വേഗത്തിന്റെ കരുത്താർന്ന കുപ്പായകൂട് . ............................. അനിൽ ആർ മധു

ഗദ്യപ്പടവുകൾ :: അന്‍സാരി

കവിതവഴുക്കുന്ന ഗദ്യപ്പടവുകൾ കീഴടക്കാൻ പലതവണ തുനിഞ്ഞിറങ്ങിയതാണ്, ഓരോ തവണഉറപ്പിക്കുന്ന കാൽക്കരുത്തും വഴുതി വന്നു വീഴുന്നത് ചെത്തിയൊരുക്കിയ പദ്യക്കടവുകളിൽ! പദ്യം മദ്യം പോലാണത്രേ! തലയ്ക്കു പിടിച്ചവന്  അതിൽ നിന്നു മോചനമില്ലെന്ന്! കാലംപദ്യത്തിൽ നിന്നു   ഗദ്യത്തിലേയ്ക്കു പണിത  പാലത്തിൻെറ പഴുതുകളിൽ പഴുതാരകൾ പതിയിരിക്കുന്നുണ്ട്. പ്രജ്ഞയുടെ സർഗ്ഗനാളങ്ങളിലിഴഞ്ഞ് ദുരൂഹതയുടെ ദുരന്തം വിസർജ്ജിച്ച പഴുതാരകൾ! തലച്ചോർ വീർത്തുവികൃതമായ ആസ്വാദനത്തിൻെറ ആൾരൂപങ്ങളോട് ഹൃദയത്തിനു വിശപ്പില്ലേയെന്നു ചോദിച്ചപ്പോൾ അവർ ചോദിച്ചു "ഹൃദയമോ അതെന്താണ്" എന്ന് !  - അൻസാരി -

പ്രണയത്തിന്റെ നഷ്ടതീരത്ത് :: അന്‍സാരി

ഓർമ്മകൾ നെഞ്ചിൻ വരണ്ട തീരങ്ങളിൽ ഓടിക്കിതച്ചൊരു തെന്നലായെത്തവേ തെന്നലിൽ പാറുന്ന പട്ടുതൂവാലയിൽ  തുന്നിപ്പിടിപ്പിച്ചതാരാണ് നിൻ മുഖം? ഭൂതകാലത്തിൻെറ പൂവിതൾക്കൈകളോ പൂർത്തീകരിക്കാത്തൊരോമൽ കിനാക്കളോ? കരളിൻകടയ്ക്കൽ തളിർത്ത പൂവള്ളിതൻ തളിരിലനുള്ളി നീകൊണ്ടുപോയി! പ്രണയംചുവപ്പിച്ച ഹൃദയവാനത്തിങ്കൽ കരിമുകിൽനൽകിനീ  മാഞ്ഞുപോയി! കാലം കളിക്കാൻ തൊഴിച്ചകറ്റീടുന്ന കാൽപന്ത് മാത്രമായ് എൻെറ ജന്മം! ഇടനെഞ്ചിലിഷ്ടംപതഞ്ഞ ചഷകങ്ങളിൽ കയ്പുനീർ തൂകി നീയെങ്ങ് പോയി? സ്വപ്നം മെഴുകിത്തളിച്ചൊരെൻ മിഴികളിൽ കയ്പുനീർ നൽകി നീയെങ്ങ് പോയി! കല്ലുമായ് വിധിയെത്തി ഉന്നംകുറിക്കുന്ന കളിമൺകലം പോലെയായി ജന്മം! - അൻസാരി -
അമ്പാടിക്കണ്ണനെപ്പോലെയൊരുണ്ണിയീ- മുറ്റത്തുമോടിക്കളിച്ചിടേണം അമ്മയോടൊപ്പം കിടന്നും, കരഞ്ഞുണര്‍- ന്നമ്മിഞ്ഞയുണ്ടുമുറങ്ങിടേണം. അച്ഛനെക്കണ്ടാല്‍, തിടുക്കത്തില്‍ ചെന്നുടന്‍ അച്ഛാ... വിളിച്ചുമ്മ നല്കിടേണം. കൊച്ചരിപ്പല്ലുകള്‍ കാട്ടിടേണം, കുഞ്ഞു- വാതുറന്നെപ്പൊഴും കൊഞ്ചിടേണം. വീടിന്റെ മേന്മയായ് വേഗം വളര്‍ന്നു നീ നാടിന്റെ നന്മയായ് വാണിടേണം ശങ്കിച്ചു വീഴും സഖാക്കളില്‍ സാന്ത്വന- ശംഖമായൂര്‍ജ്ജം പകര്‍ന്നിടേണം. അമ്പാടിയുണ്ണി നീ,യെന്‍ കണ്ണനായെന്റെ- യുള്ളിലും വന്നു നിറഞ്ഞിടേണം. ദുഃഖക്കടല്‍ക്കാറ്റിരമ്പുന്ന നേരവും തങ്കപ്രകാശം ചൊരിഞ്ഞിടേണം.

നമ്മളിങ്ങനെയല്ലെ ചിന്തിക്കേണ്ടത് ! :: രജി ചന്ദ്രശേഖര്‍

തെറ്റായ വാദഗതികളാണ് ചിലരൊക്കെ നവമാദ്ധ്യമങ്ങളിൽ ഉയർത്തുന്നതും പ്രചരിപ്പിക്കുന്നതും. അവയെ ചുറ്റിപ്പറ്റി ചർച്ചകൾ പുകയുന്നതെന്റെ മേധയെ വല്ലാതെ മഥിക്കുന്നു. നാം നമ്മുടെ ചിന്തയെ നേർവഴിക്കു നയിക്കണം. സംഘടിത തീവ്രവാദങ്ങൾക്കു കീഴടങ്ങി സ്വന്തം സ്വത്വം എന്തെന്നുപോലുമറിയാതെ അടിമകളായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക, ഇതാകണമോ ഭാരതത്തിന്റെ അവസ്ഥ . രക്ഷപ്പെട്ടോടുവാൻ മറ്റൊരിടവുമില്ലെന്നു കൂടി ഓർക്കണം ജനാധിപത്യവും മതേതരത്വവുമൊക്കെ നിലനിൽക്കണമെങ്കിൽ നാം കണ്ണിലെണ്ണയൊഴിച്ച്  ഭാരതത്തിന്റെ അദ്ധ്യാത്മികമനസ്സിനെ കാത്തുപോറ്റിയേ മതിയാകൂ, അല്ലാത്തപക്ഷം മതാധിഷ്ഠിത തുണ്ടുരാജുങ്ങളായ് ഭാരതം വീണ്ടും വിഭജിക്കപ്പെടും. അതൊരിക്കലും അനുവദിച്ചുകൂടാ. ഇങ്ങിനി തിരിച്ചു വരാനാകാത്ത വിധം നാമാവശേഷമായ ബ്രാഹ്മണ വർണ്ണാധിപത്യമല്ല, ഭീഷണിയുയർത്തുന്നത്, വളർന്നു പടരുന്ന മതഭീകരതയാണ്. അതാണ് പച്ചയായ പരമാർത്ഥം. ഇന്നിന്റെ യഥാർത്ഥ്യവും... രജി ചന്ദ്രശേഖര്‍

ദാരിദ്ര്യക്കടവത്തെ ദാമ്പത്യപ്പടവിൽ :: അന്‍സാരി

ദാരിദ്ര്യക്കടവത്തെ ദാമ്പത്യപ്പടവിൽ വെ - ച്ചെന്നെ എനിക്ക് കളഞ്ഞു പോയി എന്നെ ഞാൻ എന്നേ മറന്നുപോയി - - - - വിട്ടുവീഴ്ചക്കിരയാകാൻ വിട്ടുനൽകിയ ജീവിതത്തിൻ ശിഷ്ടഭാഗം പിടിച്ചുകൊ- ണ്ടിരിക്കുന്നു ഞാൻ,  എൻെറ നഷ്ടബോധത്തുരുത്തിൽ ഞാനൊറ്റയാകുന്നു! കെട്ടുപാടിൻ കെട്ടുവളളിയിൽ ഒട്ടുകേറിത്തറച്ചൊരു മൊട്ടുസൂചിക്കുത്ത് കൊണ്ടുൾ - ച്ചോര പൊടിയുന്നു,  എൻെറ നഷ്ടബോധത്തുരുത്തിൽ ഞാനൊറ്റയാകുന്നു! സർഗ്ഗബോധ സ്പന്ദനത്താൽ രക്തമോടും ധമനിയിൽ യക്ഷിബാധപ്പനിയെന്ന് വിധിക്കുന്നവർ, എന്നിൽ കുത്തുവാക്കിന്നിരുമ്പാണി ത്തു മ്പ് താഴ്ത്തുന്നു,  എൻെറ നഷ്ടബോധത്തുരുത്തിൽ  ഞാനൊറ്റയാകുന്നു ! കെട്ടകാലം കയർക്കുമ്പോൾ എത്ര നേരം സഹിക്കേണം? പെറ്റനാടിന്നുയിർപ്പിന്നായ് തുടിച്ചേ തീരൂ, എൻറെ അക്ഷരങ്ങൾക്കഗ്നികോരി - ക്കൊടുത്തേ തീരൂ ഒത്തുതീർപ്പുകൾ ചുട്ടെടുക്കും വിട്ടുവീഴ്ചക്കളങ്ങളിൽ വെട്ടിമൂടാനുള്ളതല്ലെൻ സർഗ ഭാവങ്ങൾ,  വാഴ്വിൻ കെട്ടുപാടിൽ കെട്ടുപോകരു- തെൻെറ ധർമ്മങ്ങൾ! - അൻസാരി -