Views:
യാത്ര തുടരുന്നു (The Journey Continues) - ശ്രീ എം |
ആത്മീയ യാത്രയിൽ അദ്ദേഹം കണ്ടുമുട്ടിയ വ്യക്‌തികളും കടന്നു പോയ അനുഭവങ്ങളും ഒരു പക്ഷെ നമ്മെ അത്ഭുദപ്പെടുത്തും. നമ്മൾ അവയെ അവിശ്വസിച്ചേക്കാം. പക്ഷെ അവിശ്വാസത്തിന് പകരം പഠനത്തിലൂടെ അന്വേഷിക്കാനും സ്വയം വളരാനുമാണ് ഈ പുസ്തകം നമ്മോടു പറയുന്നത്.
അവിശ്വാസത്തിന്റെ കാര്യമെടുക്കാം. സർവവും മായയായ ഈ ലോകത്തു നാം എന്തിനെയാണ് വിശ്വസിക്കേണ്ടത് ?
"സൂര്യോദയം" നിങ്ങൾക്ക് വിശ്വസിക്കാം. അല്ലെ ?
എന്നാൽ യഥാർത്ഥത്തിൽ സൂര്യൻ ഉദിക്കുന്നുണ്ടോ ? ഭൂമിയുടെ സ്വയം ഭ്രമണം നമുക്ക് തരുന്ന വെറും തോന്നലാണ് സൂര്യോദയം. അപ്പോൾ അവിശ്വാസമല്ല ജ്ഞാനമാണ് നമുക്കാവശ്യം.
ജ്ഞാനം അല്ലെങ്കിൽ അറിവ്. അതും സ്ഥായി അല്ല.
നമ്മുടെ കാലിൽ മുള്ള് തറച്ചുവെന്നിരിക്കട്ടെ . ആ മുള്ളു നമ്മൾ ഇത്തിരി വലിയ ഒരു മുള്ളുപയോഗിച്ചു നീക്കം ചെയ്യുന്നു. ഇതുപോലെ അജ്‍ഞാനം എന്ന ചെറിയ മുള്ളിനെ ജ്ഞാനം എന്ന വലിയ മുള്ളുകൊണ്ടു നാം നീക്കം ചെയ്യണം. അത് കഴിഞ്ഞാൽ അതുകൊണ്ടു ഉപയോഗമില്ല. പിന്നെയും നാം അറിവില്ലാത്തവരായി തുടരുന്നു.
അസാധാരണ സിദ്ധികളുള്ള ഗുരുക്കന്മാർ, അതീന്ദ്രിയാനുഭവങ്ങൾ, പൂർവജന്മ സ്മരണകൾ ഒക്കെയുണ്ട് ഈ പുസ്തകത്തിൽ,,,
പൂർവജന്മങ്ങളെ കുറിച്ച് വ്യക്‌തമായ ധാരണ ഉള്ളപ്പോഴും താൻ ഒരു അവതാരമാണെന്നു ശ്രീ എം അവകാശപ്പെടുന്നില്ല. മാത്രവുമല്ല സന്ന്യാസം സ്വീകരിച്ചിട്ടുമില്ല. സന്യാസത്തിൽ നിന്നും ഗുരു അദ്ദേഹത്തെ വിലക്കി.
മനുഷ്യന്റെ യുക്തിക്കും അപ്പുറത്താണ് പ്രപഞ്ച ശക്തി എന്ന് ഇ പുസ്തകം നമുക്ക് വ്യക്‌തമാക്കിത്തരും. പുതിയ തലമുറ യാതൊരു മുൻവിധികളുമില്ലാതെ മനസ്സ് തുറന്നു കാര്യങ്ങളെ സമീപിക്കേണ്ടതുണ്ടെന്നു ശ്രീ എം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഈ പുസ്തകത്തിന്റെയും ലക്ഷ്യം മറ്റൊന്നല്ല.
No comments:
Post a Comment