Anandakuttan :: കവിത :: സ്വപ്നവാടി

Views:

Photo By :: Anandakkuttan Muraleedharan

കാറ്റു വന്നെന്റെ കാതിൽ മന്ത്രിച്ചു,
കായലോരത്തു നിന്നപ്പോൾ,
ആരോ വന്നെന്റെ ഹൃത്തിലൊളിച്ചു
കായലോളങ്ങൾ കണ്ടിരുന്നോ?

അഭൗമ സുന്ദരൻ സ്നേഹനാഥൻ
രാഗലോലിതൻ പ്രേമനാഥൻ.

കോരിത്തരിപ്പിച്ച കായൽക്കാറ്റ്
നാഥാ നിന്നെത്തഴുകിയതല്ലേ?

പൂനിലാവലിയും പൂവനത്തിൽ നീ
പുളകം പകരുവാനെത്താമോ?

ഉൻമാദലഹരികൾ പങ്കു വയ്ക്കാനായ്
ഉൻമത്തയായ് വന്നെത്താം ഞാൻ

അധര മധുരങ്ങൾ നുകർന്നിടുവാനായ്
മേനികൾ തമ്മിൽ ലയിക്കാനായ്

അവയിലിരിക്കുന്ന രാഗസ്പർശം
അന്യോന്യം നമ്മൾക്കു പങ്കുവയ്ക്കാം.

എന്നുടെ പ്രേമവും നിന്നുടെ രാഗവും
പൂന്തിങ്കൾ കണ്ടിട്ട് പുഞ്ചിരിക്കും.




No comments: