Views:
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ മൂന്ന് ലക്കങ്ങളായി പ്രസിദ്ധീകരിച്ച നീണ്ട കഥയാണ് ' കെനിയാ സാൻ' . കുടുംബവും തൊഴിലുമൊക്കെയായി ജപ്പാനിൽ കുടിയേറിയ കഥാകൃത്ത് അമലാണ് കെനിയാ സാൻ
എഴുതിയത് . ആഫ്രിക്കൻ , ജപ്പാനീസ് കഥാപാത്രങ്ങൾക്കൊപ്പം കഥാകൃത്തും കഥാപാത്രമാകുന്നു . അനുഭവമോ ഭാവനയോ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത ഒരു തരം മാന്ത്രികത എഴുത്തിലുണ്ട് .
മുഹമ്മദ് വാംവറാവ് എന്ന കെനിയൻ യുവാവ് ജപ്പാനീസ് ഭാഷ പഠിപ്പിക്കുന്ന സ്കൂളിൽ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത് . അതേ സ്കൂളിലെ വിദ്യാർത്ഥിയാണ് കഥാനായകനും (കഥാകൃത്ത്) . പരുക്കനായി പെരുമാറുന്ന അയാളെ അടുത്തറിയാനും പരിചയപ്പെടാനും നായകൻ ശ്രമിക്കുന്നു . കെനിയാ സാൻ എന്ന് സ്കൂളിലെല്ലാവരും വാം വറാവിനെ വിളിക്കുന്നു . കെനിയാ സാൻ ഒന്നാന്തരമൊരു ഓട്ടക്കാരൻ കൂടിയാണ് . മാരത്തോൺ മത്സരത്തിലെ വിജയമാണ് അയാളുടെ ലക്ഷ്യം.
'' കിടക്കുന്നവരും നടക്കുന്നവരുമല്ല ഓടുന്നവരാണ് വിജയിക്കുക'' കെനിയാ സാന്റെ മാമ (അമ്മ ) പറയും . മാരത്തോൺ വിജയം അയാളുടെ ബാബയുടെ (അഛൻ ) സ്വപ്നമായിരുന്നു . മാരത്തോണിലെ വിജയത്തിലൂടെ തന്റെയും കുടുംബത്തിന്റെയും ദാരിദ്രൃം ഇല്ലാതാക്കാൻ കഴിയുമെന്ന് ബാബ വിശ്വസിച്ചിരുന്നു . എന്നാൽ കുടുംബം നശിക്കുകയും സ്വന്തം കാൽ നഷ്ടപ്പെടുകയും ചെയ്തു . ബാബയുടെയും മാമയുടെയും സ്വപ്നങ്ങൾ പേറിയാണ് കെനിയാ സാൻ ജപ്പാനിൽ വരുന്നത് . പക്ഷേ ... വിധി അതെത്ര ക്രൂരമാണ് ?
Amal |
പക്ഷേ ... അയാൾ പരാജയപ്പെട്ടു .
നമുക്കൊക്കെ മറ്റൊരുവന്റെ ജീവിതവും സ്വപ്നങ്ങളുമൊക്കെ എത്ര നിസ്സാരമാണ് . ഗോസ്സിപ്പുകൾ പടച്ചുവിടാനും കേട്ട കെട്ടുകഥകൾക്കനുസരിച്ച് പ്രതികരിക്കുവാനും നമുക്കിഷ്ടമാണ് . കഥയിൽ ഈ മനുഷ്യ സ്വഭാവം ഇല്ലാതാക്കിയത് കെനിയാസാന് ലഭിക്കുമായിരുന്ന ഒരു നല്ല ജീവിതമാണ് .
''വിഷമമുണ്ട്, എന്നാലും ഈ ലോകത്ത് എനിക്ക് ഞാൻ കഴിഞ്ഞേ എന്നെ ക്കഴിഞ്ഞേ എന്തുമുള്ളൂ'' തന്നിൽ അഭിരമിക്കുന്ന ഒരുവൻ തന്റെ സഹജീവിയെ എങ്ങനെ ഇല്ലാതാക്കും എന്ന് ഈ നീണ്ട കഥ പറയുന്നു.
1 comment:
നല്ലെഴുത്ത് സുഹൃത്തേ
Post a Comment