Jagan :: രക്ഷാപ്രവർത്തനങ്ങൾക് സഹകരിക്കുക.

Views:


കേരളക്കരയെ ഭീതിയിലാഴ്ത്തിക്കൊണ്ട് വീണ്ടും ഒരു പ്രളയം.ഒരു വർഷം മുൻപ് ഉണ്ടായ പ്രളയം വിതച്ച ദുരിതത്തിൽ നിന്ന് കരകയറുന്നതിന് മുൻപ് ഉണ്ടായ ഈ ദുരന്തം നേരിടാൻ നമുക്ക് കൂട്ടായി പ്രയത്നിക്കാം. തിരുവന്തപുരം, കൊല്ലം  ഒഴികെയുള്ള എല്ലാ ജില്ലകളിലും പേമാരിയും, പ്രളയവും, ഉരുൾപൊട്ടലും തുടരുകയാണ്.
ജനങ്ങൾ ദുരിതക്കയത്തിലാണ്. പേമാരിയിലും, പ്രളയത്തിലും, മണ്ണിടിച്ചിലിലും, ഉരുൾപൊട്ടലിലും ജീവൻ നഷ്ടപ്പെടവർ, കാണാതായവർ, വീട് നഷ്ടപ്പെട്ടവർ, ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവർ...... പട്ടിക നീളുന്നു.
ദുരിതത്തിലായവർക്ക് നമുക്ക് കഴിയുന്ന തരത്തിൽ താങ്ങാകാൻ ശ്രമിക്കുയാണ് ഇപ്പോൾ ആവശ്യം.
  • രക്ഷാപ്രവർത്തനങ്ങൾക് സഹകരിക്കുക.
  • ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് നമ്മളെ ക്കൊണ്ട്
  • കഴിയുന്ന തരത്തിൽ ഭക്ഷണവും, കുടിവെള്ളവും, സാനിട്ടറി നാപ്കിനും, വസ്ത്രങ്ങളും എത്തിയ്ക്കുക.
  • അത്യാവശ്യം വേണ്ട ഔഷധങ്ങൾ എത്തിക്കുക.
  • ദുരിതത്തിലായ നമ്മുടെ സഹോദരങ്ങൾ ഒറ്റയ്ക്കല്ല, നാമെല്ലാം അവരോടൊപ്പം ഉണ്ട് എന്ന ആശ്വാസം അവരിലേക്ക് പകരുക.
  • കൂട്ടത്തിൽ വളർത്തു മൃഗങ്ങളെ കുറിച്ച് മറക്കാതിരിക്കുക. മിണ്ടാപ്രാണികൾ ആണ്, അവരുടെ ജീവനും വിലയുണ്ട്. അപകട സ്ഥിതി ആണെന്ന ഉറപ്പായാൽ വളർത്തുമൃഗങ്ങളെ അഴിച്ചുവിടുക. എവിടെയെങ്കിലും പോയി രക്ഷപ്പെടുന്നെങ്കിൽ രക്ഷപ്പെടട്ടെ.
ഈ ദുരന്തവും നമുക്ക് കൂട്ടായി നേരിടാം..........!

ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.





No comments: