Views:
രണ്ടു കൈയ്യിലും തുമ്പമലരുമായ്
പണ്ടു നീ വന്നു നിന്നതോര്‍ക്കുന്നുവോ
അന്നുതൊട്ടെന്റെ ചിന്തയില്‍ പൂത്തതാ-
ണിന്നു മിന്നിടും താരങ്ങളൊക്കെയും
പൊന്നുഷസ്സിന്റെ പുഞ്ചിരിക്കൊഞ്ചലും
പൊന്നുരുക്കുന്നൊരന്തിതന്‍ തേങ്ങലും
പിന്നെ നീള്‍മിഴിപ്പൂവിലെ വണ്ടുപോ-
ലെന്നെ വട്ടമിട്ടങ്ങിങ്ങു പാറവെ
കാലമെന്‍ കരള്‍ച്ചെപ്പിലൊതുക്കി ഹൃ-
ത്താലമോടെ നിനക്കും സമര്‍പ്പിച്ചു
നിന്റെ കൈവിരല്‍ത്താളത്തിനൊപ്പമാ-
യെന്റെ ജീവിതം പൂത്തുലഞ്ഞീടുവാന്‍...
--- രജി ചന്ദ്രശേഖര്‍
No comments:
Post a Comment