Raji Chandrasekhar :: ചര്‍ച്ച

Views:


മലമടക്കുകള്‍ തഴുകിയിറങ്ങുന്ന കാറ്റ്...
കാണാതെ പോയ കാലത്തിന്റെ കാഴ്ചകള്‍
കണ്ണിറുക്കുമ്പോള്‍,

തിരിഞ്ഞു നോക്കാനാകാതെ,
തിരിച്ചു വരാനാകാതെ,
വാക്കുകള്‍
സൌന്ദര്യത്തിന്റെ ബോധങ്ങള്‍
നഷ്ടപ്പെട്ട കയങ്ങളിലേക്ക്
വഴുതിവീഴുന്നു.

പകലിന്റെ
അടിവസ്ത്രങ്ങള്‍ അഴിച്ചെറിഞ്ഞ്
ആര്‍ദ്രമായ ഭാവതാളങ്ങളില്‍
ചൂടുള്ള നിശ്വാസമായി ഭൂമി.




No comments: