Views:
Image Credit:: https://www.livemint.com/news/india/pm-narendra-modi-calls-for-democratic-debate-on-one-nation-one-poll-1565843536623.html
ഇന്നലെ രാഷ്ട്രം എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഈ അവസരത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കായി ജീവത്യാഗം ചെയ്ത എണ്ണമറ്റ ദേശസ്നേഹികളെ നമുക്ക് നന്ദിയോടെ അനുസ്മരിക്കാം. ഐതിഹാസികമായ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ ധീര ദേശാഭിമാനികളായ നമ്മുടെ രാഷ്ട്ര നേതാക്കൾക്ക് അഭിവാദ്യം അർപ്പിക്കാം.
ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിന് ചരിത്രപരമായ ചില പ്രത്യേകതകൾ അവകാശപ്പെടാനുണ്ട്.
ഏറ്റവും പ്രധാനം കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ചതിനു ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനം എന്നതു തന്നെ.
- കശ്മീർ രാജ്ഭവനിൽ ഇന്നലെ ആദ്യമായി ഇൻഡ്യൻ ദേശീയ പതാക ഉയർന്നു. കഴിഞ്ഞ വർഷം വരെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി, കശ്മീർ സംസ്ഥാന പതാകയോടൊപ്പമായിരുന്നു ദേശീയ പതാക ഉയർത്തിയിരുന്നത്. അത് എന്നെന്നേക്കുമായി അവസാനിച്ചു.
- കശ്മീരിലെ നമ്മുടെ സഹോദരങ്ങൾക്ക് ഭാരതത്തിലെ ഇതര സംസ്ഥാനങ്ങളിലെ പൗരൻമാർക്കുള്ളതുപോലുള്ള അവകാശങ്ങളും, കടമകളും, സ്വാതന്ത്ര്യവും നൽകി, ഇന്ത്യൻ പൗരൻമാർ ആക്കിയതിനു ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനം.
ഇന്നലെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോഡി ജനങ്ങൾക്കു നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ വിവിധ മേഖലകളിൽ രാഷ്ട്രത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള പല പ്രഖ്യാപനങ്ങളും നടത്തുകയുണ്ടായി.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്നാണ് ഈ തസ്തിക അറിയപ്പെടുക. ചരിത്രത്തിൽ ആദ്യമായാണ് നമ്മുടെ സേനയുടെ മുന്നു വിഭാഗങ്ങളേയും ഏകോപിപ്പിച്ചു കൊണ്ടുള്ള തന്ത്രപരമായ ഈ പുതിയ നീക്കം. നമ്മുടെ പ്രതിരോധരംഗത്ത് സൈന്യത്തിന്റെ ഈ ഏകോപനം പുതിയ മാനങ്ങൾ നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
- ഇന്ത്യയുടെ കരസേന, നാവിക സേന, വ്യോമസേന എന്നിവയുടെ മൂന്നു മേധാവികൾക്കും മുകളിലായി, മൂന്നു വിഭാഗത്തേയും ഏകോപിപ്പിച്ചു കൊണ്ട്, സർവ്വ സൈന്യാധിപനായ രാഷ്ട്രപതിക്ക് കീഴിൽ, ഒരു സൈനിക മേധാവിയെ നിയമിക്കുമെന്നതായിരുന്നു അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.
- സാമ്പത്തിക മേഖലയെ പുഷ്ടിപ്പെടുത്തുന്നതിനും, വ്യാവസായിക, ഉൽപാദന രംഗങ്ങളിൽ കുതിച്ചു ചാട്ടം ലക്ഷ്യമിട്ടു കൊണ്ടു മുള്ള പല പരിപാടികളെക്കുറിച്ചും പ്രധാനമന്ത്രി സൂചിപ്പിച്ചു.
- ജനസംഖ്യാനിയന്ത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ സന്ദേശത്തിൽ ഊന്നിപ്പറയുന്നു. കുടുംബാസൂത്രണം രാജ്യസ്നേഹത്തിന്റെ ലക്ഷണം ആണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇത്തരത്തിലുള്ള പുരോഗമനപരമായുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടു കൊണ്ടുള്ള സ്വാതന്ത്ര്യ ദിനം എന്ന ഒരു വിശേഷണം കൂടി ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിന് അവകാശപ്പെടാം.........!ബഹിരാകാശ ഗവേഷണ രംഗത്ത് ഭാരതം അൻപതാം വർഷം ആഘോഷിക്കുന്ന 2019 ആഗസ്റ്റ് 15 എന്ന നിലയിലും ഇന്നലത്തെ സ്വാതന്ത്ര്യ ദിനം ശാസ്ത്ര സാങ്കേതികരംഗത്തും പ്രാധാന്യമർഹിക്കുന്നു.
- 1969 ആഗസ്റ്റ് 15 നാണ് ISRO സ്ഥാപിതമായത്. തുടർന്നുള്ള 50 വർഷങ്ങൾ കൊണ്ട് അഭിമാനകരമായ നേട്ടങ്ങളാണ് ബഹിരാകാശ ഗവേഷണ രംഗത്ത് ഭാരതം കൈവരിച്ചത്. ഏറ്റവും ഒടുവിൽ, വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്ക് മുൻപ്, ചന്ദ്രഗ്രഹത്തിൽ ഇറക്കുക എന്ന ലക്ഷ്യവുമായി ചന്ദ്രയാൻ-2 വിക്ഷേപിച്ചതിനു ശേഷമുള്ള ആദ്യത്തെ സ്വാതന്ത്ര്യ ദിനം കൂടിയാണ് കഴിഞ്ഞു പോയത്.....!
- ഈ ദൗത്യത്തിൽ ഏർപ്പെട്ടിട്ടുള്ള മറ്റു രാഷ്ട്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ചെലവ് ചുരുക്കി നിർമ്മിച്ച റോക്കറ്റും, പേടകവും ആണ് ഭാരതം ഉപയോഗിച്ചിരിക്കുന്നത്.
നമ്മുടെ രാഷ്ട്രത്തിന്റെ ഈ നേട്ടങ്ങളിൽ നമുക്ക് അഭിമാനിക്കാം .........!
ഈ നേട്ടങ്ങൾ ചരിത്രത്തിൽ ഇടം നേടട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.............!!
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന സന്ദേശത്തിലെ വാക്കുകൾ യാഥാർത്ഥ്യമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം........!!!
"നാം നയിക്കും.....!
ലോകം നമ്മെ പിന്തുടരും..!!
ജയ്ഹിന്ദ്..........!
No comments:
Post a Comment