Ruksana Kakkodi :: ചൂല്

Views:


വീടിനകത്തു ഞാനുണ്ട് -
പുറത്തും ഞാനുണ്ട്,
മാലിന്യമെവിടെയോ -
അവിടം വൃത്തിയാക്കാൻ
ഞാനുണ്ട്.

മാറാല കളയാൻ,
പൊടികൾ കളയാൻ,
എല്ലാം ഞാൻ വേണം.

എങ്കിലോ യാത്രാവേളയിൽ -
എന്നെ കണി കണ്ടാൽ
ഞാൻ വെറുമൊരശ്രീകരം
നിങ്ങൾക്കു ഞാനൊരപശകുനം.





1 comment:

Madhu Nambiar said...

തിന്മകൾക്കെതിരെ ശബ്ദം ഉയർത്തുമ്പോൾ സഹിഷ്ണുത ഇല്ലാത്ത ഒരു അവസ്ഥ ഇന്നിന്റെ ഒരു ശാപം ആണ്.. ചൂല് പ്രതീകാത്മകമായി. ... മനസ്സിൽ നന്മകൾ കണ്ടു യാത്ര തുടരുക. ..എങ്കിൽസഫലമീ യാത്ര ! നല്ല എഴുത്ത്‌. . യാത്ര എപ്പോഴും നല്ലതാവട്ടെ ! ശകുനം നല്ലതാവട്ടെ