Views:
മരണം വിളിയ്ക്കും -
നിൻ മടിയിൽ ഞാനുറങ്ങും,
കരയും ലോകം -
ചിരിക്കും വദനം.
പിടയും നിന്നുള്ളം -
കനലായ് പുകയും,
കടലും കരയും -
ഒന്നായ് ചേരും .
കദനം ഭൂവിൽ -
മഴയായ് പൊഴിയും.,
കാറ്റും വിതയ്ക്കും -
കൊടുങ്കാറ്റായ് മാറും.
ഭീകര സത്വം യാത്ര തുടരും -
അർക്കൻ ചുവക്കും ,
ചുറ്റും പഴുക്കും -
സർവ്വം നശിക്കും.
ദുഃഖം വിതയ്ക്കും.
ലോകമിരുളും -
നിത്യാന്ധകാരം,
ഭൂവിൽ പരക്കും.
No comments:
Post a Comment