Raji Chandrasekhar :: പുഞ്ചിരിക്കർത്ഥമെന്തേ ?

Views:

 

പുഞ്ചിരിക്കർത്ഥമെന്തേ ?

 

ഈറൻ നിലാവിന്റെ  പൂവാടയാലെന്റെ

നീറും ഹൃദന്തരം വീശിവീശി,

എന്നുമീയേകനാം പാന്ഥനു കൂട്ടിനാ-

യെത്തിടും പുഞ്ചിരിക്കർത്ഥമെന്തേ ?

 

ആനന്ദ നീഹാര ഹംസ സംഗീതമായ്

ആലോലമാടും കിനാവിലൂടെ

രാകേന്ദുവായുളളിലേറ്റം കുളിർമഴ

തൂകിടും പുഞ്ചിരിക്കർത്ഥമെന്തേ ?

 

കാർമുകിൽ മൂടുമെൻ ചക്രവാളങ്ങളി-

ലൂർമികൾ തീർത്തിടും മിന്നൽപോലെ,

വന്നുദിച്ചെങ്ങോ ലയിച്ചടങ്ങീടുവാൻ

വെമ്പിടും പുഞ്ചിരിക്കർത്ഥമെന്തേ ?

Raji Chandrasekhar


https://www.amazon.in/dp/B08L892F68



No comments: