Skip to main content

Posts

Showing posts from September, 2014

രാഷ്ട്രതന്ത്രജ്ഞൻ, പ്രധാനമന്ത്രി

ലോകരാഷ്ട്രങ്ങൾക്കിടയിൽ താനൊരു മാന്യനാണെന്ന പ്രതീതിയുണ്ടാക്കുവാനായി, തെറ്റായ തീരുമാനങ്ങളെടുത്ത് ഭാരതമാതാവിന് ഉണങ്ങാവ്രണങ്ങൾ സമ്മാനിച്ചതും അധികാരത്തിന്റെ ഇളകിയ കസേരക്കാലുകൾ അടിയന്തിരാവസ്ഥയുടെ ആണിയടിച്ചുറപ്പിക്കാമെന്നു കരുതിയതും ജാതിയുടെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് ഭരണം നിലനിർത്താമെന്ന് വ്യാമോഹിച്ചതും അല്ല, മികവുറ്റ പ്രധാനമന്ത്രിയുടെ ലക്ഷണങ്ങളെന്ന് ശ്രീ നരേന്ദ്രമോഡി മനസ്സിലാക്കിത്തരുന്നു. സ്വന്തം ഉത്തരവാദിത്വം നിറവേറ്റുന്നതിലൂടെ സാധാരണക്കാരനായ ഒരു രാഷ്ട്രസേവകൻ ലോകനേതാവായി മാറുന്ന സ്വാഭാവിക പ്രക്രിയയാണ് നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. എഴുത്തുകാരെന്നനിലയ്ക്ക് നമുക്കും നമ്മുടെ കടമകൾ നിവേറ്റാം... മറ്റുള്ളവരുടെ രചനകൾ വായിക്കാം നിത്യവും എഴുതാം രചനകൾ പരമാവധി പ്രചരിപ്പിക്കാം --- Raji Chandrasekhar 28-09-2014

മഴ ശീര്‍ഷകമായി രണ്ട്‌ കവിതാസമാഹാരങ്ങള്‍

വര്‍ക്കല അനിയാവസാഹിത്യസംഘം പ്രസിദ്ധീകരിച്ച വിജയന്‍ പാലാഴി യുടെ മഴനടന്നവഴികള്‍ , മെലിന്‍ഡ ബുക്‌സ് പ്രസിദ്ധീകരിച്ച അനൂപ്‌ വല്യത്തി ന്റെ മഴയേ നീ പെയ്യാതിരിക്കല്ലെ എന്നീ രണ്ട്‌ രചനകള്‍. പുതുഭാവുകത്വത്തിന്റെ മിന്നാട്ടം കവിതകളില്‍ കാണുന്നുണ്ട്‌. എന്നാല്‍ കവിതകളിലുടനീളം ഭാവുകത്വത്തിന്റെ പുതുമഴ പെയ്യുന്നില്ല. മഴതിമിര്‍ക്കും വഴിയില്‍ മുറുമുറുത്ത്‌ കാലത്തിന്റെ സ്വഭാവം (സംഹാരഭാവം) അവതരിപ്പിക്കാനാണ്‌ വിജയന്‍ പാലാഴി ശ്രമിക്കുന്നത്‌. ഗ്രാമ്യചിത്രങ്ങള്‍ കവിതയില്‍ ധാരാളമുണ്ട്‌, പോയകാലത്തിന്റെ തെളിഞ്ഞ ഓര്‍മ്മയുണ്ട്‌, വര്‍ത്തമാനത്തിന്റെ കുരുത്തക്കേടുകളില്‍ പ്രതിക്ഷേധമുണ്ട്‌. പക്ഷേ ഈ കവിതകളുടെ വായന ഉയിരുള്ള അനുഭവമായി മാറുന്നില്ല. വാച്യാര്‍ത്ഥത്തിന്റെ കേവലതയില്‍ നിന്ന്‌ കാവ്യാവിഷ്കാരതലമുയര്‍ത്താന്‍ വിജയന്‍ പാലാഴി ശ്രമിക്കുന്നു. എങ്കിലും ഉദ്ദേശിച്ചഫലം കാണുന്നില്ല. ഗാനാത്മകമായ ഒരു ലാളിത്യത്തിനകത്തു നിന്നുകൊണ്ട്‌ അനുഭവങ്ങളെ ആവിഷ്കരിക്കുന്ന കവിതകളെന്ന് അവതാരികയില്‍ എസ്‌ . ഭാസുരചന്ദ്രന്‍ നിരീക്ഷിക്കുന്നു. മനമുരുകി പ്രാര്‍ത്ഥിച്ച്‌ കവിതയുടെ പെരുമഴക്കാലം തീര്‍ക്കാനുള്ള ശ്രമമാണ്‌ അനൂപ്...

കനലുകൾ കത്തുന്നില്ല

ചുവന്ന കോര/ചെമ്മീന്‍ മാങ്ങാക്കറി

ആവശ്യമുള്ള സാധനങ്ങൾ ചുവന്ന കോര അര കിലോ വൃത്തിയാക്കി കഷ്ണങ്ങളാക്കിയത്  പുളിമാങ്ങ രണ്ടെണ്ണം കഷ്ണങ്ങളാക്കിയത്  മുളക് പൊടി നാലു സ്പൂണ്‍  മഞ്ഞപ്പൊടി ഒരു ടി സ്പൂണ്‍  ഇഞ്ചി ഒരു വലിയ കഷ്ണം  പച്ചമുളക് നാലെണ്ണം  ഉള്ളി അര കപ്പ്  കറിവേപ്പില നാലു തണ്ട്  ഒരു വലിയ മുറി തേങ്ങ  വെളിച്ചെണ്ണ ഒരു വലിയ സ്പൂണ്‍  ഉപ്പ് പാകത്തിന്  തയ്യാറാക്കുന്ന വിധം ഇഞ്ചി പച്ചമുളക്, നാലു ചുള ഉള്ളി, ഒരുതണ്ട് കറിവേപ്പില എന്നിവ നന്നായി ചതച്ചെടുക്കുക.  തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും പാല് മാറ്റി വക്കുക.  ചതച്ചെടുത്തതും മുളക് പൊടി മഞ്ഞപ്പൊടി മാങ്ങ കഷ്ണങ്ങള്‍ അല്പം വെളിച്ചെണ്ണ എന്നിവയും നന്നായി തിരുമ്മി യോജിപ്പിക്കുക. പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.  വെന്ത മാങ്ങാ കൂട്ടിലേക്ക് രണ്ടാം പാലും മീന്‍ കഷ്ണങ്ങളും ചേര്‍ത്ത് തിളപ്പിക്കുക.  മീന്‍ വെന്തതിലേക്ക് ഒന്നാംപാല്‍ ചേര്‍ത്ത് ചട്ടി ചുറ്റിച്ച് തിള വന്നുതുടങ്ങുമ്പോള്‍ വാങ്ങിവയ്ക്കുക.  ഒരു ചീനച്ചട്ടില്‍യില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുമ്പോള്‍ ബാക്കി ഉള്ളി വട്ടനെ അരിഞ്ഞത്...

BANANA TOFFEE

Ingredients:  Ripe Banana -3,  Rice Flour-3 spoons,  Corn Flour-4 spoons,  Sugar – 1/2 cup,  Honey-1 tea spoon,  Seasme Seeds, oil for frying  Method:  Cut banana to 1cm thick pieces.  Sprinkle little Corn Flour over the banana pieces and mix well.  Mix remaining corn flour and rice flour.  Pour enough water to make a running dough not too thick and not too thin.  Heat oil in a deep pan.  Dip each banana piece in the dough and fry till golden brown.  Remove excess oil if any by pressing slightly in tissue paper.  In a shallow pan heat the sugar adding 1 tea spoon of water till it melts and turns to light brown.  Mix honey in this.  Now dip each banana piece in this roll over seasme seed dip in ice water.  This process should be done a bit faster since the sugar syrup should not be over done or crystalised.  This toffee is done normally with green kela but it is tasti...

COLOCASIA STEM PULINGARI

Ingredients: Fresh Colocasia stem 10 nos,  Thuvar dal 1/2 cup,  Turmeric powder 1 tea spoon,  Shallots 6 nos,  Chilli powder – 1 spoon,  Tomato 1,  Thick tamarind juice 2 spoon,  Salt to taste, oil 1 table spoon,  Mustard seed 1 tea spoon,  Red chilli 2 (broken to1” pc),  Curry leaves  Method :  Peel off the skin of colocasia stem and cut to small pieces.  In a pressure cooker add thuvar dal, colacasia and turmeric poweder, add water enough to cover the ingredients.  Cook for 5 to 8 minutes or 3 whistle.  Blend chilli powder,tamarind juice and tomato together and make a coarse paste.  Add this to the cooked colocasia dal mixture.  Pour water to required consistency, add salt and let it boil for 5 mts.  Take out from fire.  In a pan add oil, when hot add mustard seed, broken chilli and curry leaves.  When done pour this thadka over the kept aside curry.  ...

തീപിടിച്ച മനുഷ്യർ :: എസ് അരുണഗിരി

സ്റ്റീം എൻജിൻ പിന്നെ ഡീസൽ ഇപ്പോ ഇലക്ട്രിക് എന്തായാലും തിവണ്ടി കൊന്നത്തടിയിൽ തീയുള്ളതുകൊണ്ട് കൊന്നപ്പൂവിന് തീയുടെ നിറം തീ പുകയുന്നില്ല: സ്റ്റൗ കത്തുകയാണ് പുകയില്ലാത്ത നീലച്ചൂട്, തീയുടെ നിറം നീല! സൂര്യൻ സ്റ്റൗ കത്തുന്നതു പോലെ, ആരും പറഞ്ഞു കേൾക്കുന്നില്ല, സൂര്യൻ തീപോലെ കത്തുന്നു സൂര്യാഘാതം തീപ്പൊള്ളല് പോലെ. എല്ലാവരുടേയും ഉള്ളിൽ തീയാണ് തീ അടുപ്പുകളിൽ നിന്ന് മനുഷ്യരിലേക്ക് കുടിയേരി! എങ്ങും തീപിടിച്ച മനുഷ്യർ.   -----00000----- S Arunagiri

ആശ്രയം :: ഷീലാ ലാല്‍

ഷീലാ ലാല്‍ നിന്റെ വാക്കുകള്‍ വാര്‍ദ്ധക്യത്തിലേയ്ക്ക്‌ ഒരൂന്നുവടി നീട്ടുന്നു . ഞാനിപ്പോള്‍ ഇടര്‍ച്ച നോക്കാതെ നടക്കുന്നു . വഴി തീരുന്നിടത്തു നിന്ന് ആരംഭിക്കുന്ന യാത്രയില്‍ നിന്റെ ചുമലില്‍ ഞാനീ ജീവിതമിറക്കിവയ്ക്കുന്നു . പിന്നെ , നാമൊരു കുടിലുണ്ടാക്കുന്നു രാജാവും റാണിയുമായ്‌ മണിയറ തുറക്കുന്നു , പള്ളി മഞ്ചത്തിലടവച്ച സ്വപ്നങ്ങളില്‍ നിന്ന് കഴുകന്മാര്‍ പിറക്കാതിരുന്നെങ്കില്‍ ... ചുണ്ടുപിളര്‍ത്തി പറന്നിറങ്ങി നമ്മുടെ വീടിനെ റാഞ്ചാതിരുന്നെങ്കില്‍ .... ഈ ഊന്നു വടിയെങ്കിലും ബാക്കിയായേനെ .... ---000---

ക്രിക്കറ്റു ദൈവം

ക്രിക്കറ്റു ലോകത്തില്‍ ദൈവമായ്‌ തീര്‍ന്നൊരു ‘ സച്ചിന്‍മയാ ' യിന്നു നീയെത്ര ധന്യന്‍ . ആരാധകരുടെ കണ്ണും കരളും നീ - യാദിമുതലെ കവര്‍ന്നെടുത്തു . ക്രിക്കറ്റില്‍ നിന്നു നീയിന്നു പിരിയുമ്പോള്‍ ആരാധകരെല്ലാമാധിയിലായിടും . നീയേകും ശൂന്യത മഹാമേരുവായിടും ആ നഷ്ടം നിത്യമാം നഷ്ടവുമായിടും . ക്രിക്കറ്റു മേലിലും മുന്നോട്ടു പോകിലും സച്ചിനില്ലാത്തതാം ക്രിക്കറ്റായ്‌ത്തീരിലും ക്രിക്കറ്റിലെന്നുമാ പേരു മുഴങ്ങീടും ആ പേരു തങ്കലിപിയാലെഴുതിടും    റണ്ണുകളൊത്തിരി നീ വാരിക്കൂട്ടുമ്പോള്‍ ഒത്തിരി വിക്കറ്റു നീയെടുത്തീടുമ്പോള്‍ വിനയാന്വിതനായി നീയണഞ്ഞീടുമ്പോള്‍ നിന്നിലെ നിന്നെയറിയുന്നു കാണികൾ . നീണ്ടയിരുപത്തിനാലുകൊല്ലത്തില്‍ നീ - യിരുനൂറു ടെസ്റ്റു കളിച്ചു കഴിഞ്ഞിട്ടും സച്ചിനില്ലാത്തൊരു ക്രിക്കറ്റിനേയാരു - മംഗീകരിക്കില്ല സത്വരം നിര്‍ണയം . കത്തിജ്ജ്വലിച്ചു കളിക്കുമ്പോള്‍ നീയൊരു കത്തുന്ന സൂര്യനാണെന്നു തോന്നും പ്രകടമാം ശാന്തതയ്ക്കുടമയാം നീയൊരു കുളിരൊളി തൂകുന്ന ചന്ദ്രനാകും . വിനീത വിധേയനായീടുമ്പോളോമന കണ്‍മണിയായി നീ...

കിളിക്കുട്

സൗമ്യ സോമൻ ആ നവദമ്പതികളുടെ ഹണിമൂണ്‍ യാത്രയുടെ അവസാനദിനം.  ആ തിരക്കേറിയ മറീന ബീച്ചിൻറെ തീരങ്ങളിലൂടെ അയാളുടെ കൈ പിടിച്ചു നടക്കുമ്പോള്‍ അവള്‍ ഓര്‍ത്തു,  തൻറെ ഭര്‍ത്താവിനെ തൻറെ അച്ഛനെപ്പോലെ തനിക്ക് സ്നേഹിക്കാന്‍ കഴിയുമോ!  അവളുടെ ജീവിതത്തില്‍ എല്ലാം അച്ഛനായിരുന്നു. കുഞ്ഞുന്നാളിലേ അമ്മ മരിച്ചുപോയിട്ടും അച്ഛന്‍ മറ്റൊരു വിവാഹം കഴിക്കാത്തത് തനിക്ക് വേണ്ടിയായിരുന്നു. അച്ഛൻറെ സ്നേഹം പങ്കു വെക്കപ്പെടതിരിക്കാന്‍.  ഇല്ല, അച്ഛന്‍ കഴിഞ്ഞിട്ടേ ഉള്ളു തനിക്കാരും. തൻറെ കഴുത്തില്‍ താലി കെട്ടിയ ആള്‍ പോലും. അവളുടെ ഭര്‍ത്താവു അവളെ സ്നേഹം കൊണ്ട് മുടുമ്പോഴും ആ സ്നേഹത്തില്‍ നിന്ന് അവള്‍ അകന്നു നിന്നു. കല്യാണം കഴിഞ്ഞ ആദ്യ നാള്‍ മുതല്‍ അവള്‍ അച്ഛനെയും അയാളെയും താരതമ്യം ചെയ്തു കൊണ്ടിരുന്നു.  അയാളും അച്ഛനും അവളെ "മോളെ"എന്ന് വിളിക്കുന്നതൊഴിച്ചാല്‍, അവര്‍ തമ്മില്‍ ഒരു സാമ്യവും ഇല്ല എന്ന് അവള്‍ ഉറച്ചു വിശ്വസിച്ചു. എന്നിട്ടും താന്‍ എന്തിനാണ് അയാളെ വിവാഹം ചെയ്തത് തൻറെ അച്ഛനെ തനിച്ചാക്കിയത്. ഒരു പക്ഷെ,അയാൾക്കും അച്ഛനും അമ്മയും ഇല്ലാത്തത് കൊണ്ടാവും.  ആ കടല്‍ തീരങ്ങളില...

പോഴർ :: മനു മണികണ്ഠൻ

മനു മണികണ്ഠൻ മൂന്നു സെന്റിലും വീട് പത്തു സെന്റിലോ ഫ്ലാറ്റ് തറയോടൊരുക്കുന്ന മുറ്റം പൊട്ടുന്നു ഭൂമിതൻ നെഞ്ചം ! പുഴകളും കൈയ്യേറി പാടവും കൈയ്യേറി കെട്ടുന്നു സ്വാർത്ഥമാം വില്ലകൾ, ഫ്ലാറ്റുകൾ - വാനോളമെത്തും ദുരന്തം ! നമ്മുടെയാർത്തി- പ്പിശാചിനെയൂട്ടുവാൻ ബലിയാടു പാവമീ  ഭൂമിയെന്നോ ? ഇതു കണ്ടു കാണാത്ത മട്ടിൽ വീടിന്റെ മോടികൾ കൂട്ടാൻ നാടു മുടിക്കുന്ന നമ്മളെ നാം പോഴരെന്നല്ലെ വിളിച്ചിടേണ്ടു ? വീടിന്റെ മോടി മറക്കുകീ ഭുമിയെ മോടി പിടിപ്പിക്കു വീണ്ടും.

അഴകിന്റെ കിലുക്കം :: സല്‍മ എസ്

പൊഴിയുന്ന മഴയുടെ      മടിയില്‍നിന്നുണര്‍ന്നവള്‍ മലയുടെ മകളായി പുലര്‍ന്നവള്‍ നീ വിണ്ണില്‍ നിന്നു ജനിച്ചു നീ      ചിലമ്പിട്ടു ചിരിച്ചു നീ മണ്ണുണരും താളമായി വളര്‍ന്നതല്ലെ ക്ഷമയില്‍ നിന്നുയര്‍ന്നു നീ -      യക്ഷമ യോടൊഴുകി നീ നിമിഷത്തില്‍ കുളിരായി പുണര്‍ന്നവള്‍ നീ മധുരമായ്‌ തുളുമ്പി നീ      വിധുവിന്റെ കാന്തി തൂകി മണമായി പൂക്കളില്‍ നീ നിറഞ്ഞുവല്ലൊ മഴവെള്ളിക്കൊലുസായി      കണ്ണുകളില്‍ നാദമായി അഴകിന്റെ കൊതിയൂറും കിലുക്കമായി ഒഴുകിയീ നീര്‍ച്ചാലുക -      ളെവിടെയോ മറയുമ്പോള്‍ മഴയുടെ ശ്രുതിക്കൊരു മറവീഴുമ്പോള്‍ ഇരവിന്റെയിരുള്‍ മായും      പകലിന്റെ നിറം മങ്ങും ഇരവും പകലുമെല്ലാ മൊരു പോലാകും .

വിത്തുകൾ :: ശ്രീരഞ്ജിനി ആർ എസ്

Sreerenjini R S ഞങ്ങൾ കുട്ടികളന്ന് കുഴിച്ചിട്ടതാണ് നന്മകൾ നിറഞ്ഞൊഴുകു- മോർമകൾ വിത്തുകൾ. കാലം ജിവമധു പകരും തിരകളായ് ജീവനായ് പകൽ ചുരത്തുന്നു, തളിർക്കുന്നു വിത്തുകൾ. ഭൂമിയിൽ ഉദ്യാനമാകെയും ചിതലരിക്കുമ്പൊഴും അസ്ഥികൂടങ്ങളിൽ പൂക്കുന്നു  വിത്തുകൾ. ഞങ്ങൾ കുട്ടികളിന്നും  കുഴിച്ചിട്ടു നോക്കട്ടെ നന്മകൾ പുനർജനി തിരയുന്നൊ- രോർമകൾ വിത്തുകൾ.

CARROT PAYASAM

Ingredients:  Carrot 350 gms (grated),  Sabudana 1 spoon,  Milk 1 liter,  Sugar 1 cup (or as required),  Ghee 3 spoon,  Cashew nut 2 spoon,raisins – 1 spoon.  Cardomom powder 1/4 spoon (optional) .  Method :  Heat a pressure cooker.  Add 2 spoons ghee.  Add grated carrot saute till colour changes.  To this add sabudana, sugar and milk.  Close the cooker.  Cook in high flame till first whistle and for 10 more minitus in very low flame.  Allow to cool for some time.  Open the cooker and mix well.   In a pan heat the remaining ghee.  Fry cashew nut and raisns.  Pour over the payasam.  Spinkle with cardomom if required. Sobha Muraly, Avanupurath House, Adat P. O., Thrissur 680551

CHINESE CHOUPSEY IN ARROW ROOT SAUCE

INGREDIENTS :  Noodles – 250 gm,  Carrot – 1,  Bell pepper green, yellow and red – half of each,  Beans – 5 nos,  Green peas – 1 tble spoon,  Cauliflower florets – ¼ cup,  Onion sliced -1,  Crushed Ginger – 1 teaspoon,  Crushed Garlic – 1 tea spoon,  Oil – 1 cup + 1 ½ spoon,  Vegetable cube – 1 pkt,  Arrow root powder – 2 spoon,  Pepper powder- 1 teaspoon,  Salt – to taste  METHOD:  Boil noodles with little salt and ½ teaspoon oil.  When done, strain and place over a cotton towel so that water will be absorbed.  Now he 1 cup oil in wok and fry crisply noodles putting it into the oil in round shape.  Remove the fried noodles and place on tissue to remove excess oil.  In a pan heat 1 spoon of oil put onion and sauté till transparent, then add ginger and garlic.  Sauté for a while and add the vegetables except bell pepper.  When done, add bell pepper sa...

ദയ :: അരുണഗിരി എസ്.

S Arunagiri നഷ്ടമായത്  വിഷമകാലത്ത്  തിരിച്ചു തരുന്നവൻ ദയയുള്ളവൻ കള്ളനാണെങ്കിലും തെണ്ടിയാണെങ്കിലും കൊലയാളി അവിടെയും തോറ്റു എടുത്തത് തിരിച്ചു കൊടുക്കാൻ കഴിയാത്തവൻ ! ചിരിക്കാൻ ചുണ്ടുകളില്ലാത്ത കുഴിഞ്ഞ മരണക്കണ്ണുകളുള്ളവൻ അവനൊരിക്കലും ദയ നല്കരുത്.   എസ് അരുണഗിരിയുടെ കവിതകൾ