ബിസിനസ് ലോകത്തിലേയ്ക്ക് സ്വാഗതം

Views:


ബിസിനസ് ലോകം (Business World)
അനിൽ ആർ. മധു

ഞങ്ങള്‍ ഒരു പുതിയ പംക്തി ആരംഭിക്കുകയാണ്.
ഏവരുടേയും നിസീമമായ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
ഇന്നു മുതല്‍ ഇതാരംഭിക്കുന്നു..

മലയാളമാസികയെ ഇഷ്ടപ്പെട്ട,
മലയാളമാസികയെ തിരിച്ചറിഞ്ഞ,

മലയാളമാസികയുടെ ആസ്വാദകര്‍,
മലയാളമാസികയുടെ വായനക്കാര്‍
ലോഭമില്ലാത്ത സഹകരണം
ഈ പംക്തിയോടും കാണിക്കും
എന്നതാണ് ഞങ്ങളുടെ പ്രതീക്ഷ.
ആ പ്രതീക്ഷയാണ് ഞങ്ങളുടെ കരുത്ത്.

സമകാലിക ജീവിതത്തില്‍,
ജീവിതസാഹചര്യങ്ങളില്‍

വന്നുചെര്‍ന്നിട്ടുള്ള മാറ്റങ്ങള്‍ക്ക് അനുസരിച്ച് 
ജീവിതശൈലിയിലും മനുഷ്യര്‍ മാറ്റങ്ങള്‍ക്ക് വിധേയരാണ്. 

ജീവിത അവസ്ഥകളില്‍ മാറ്റം വരികയാണ്. 
അത് അനിവാര്യവുമാണല്ലോ.

ഇല്ലായ്മയുടെ പാഠങ്ങള്‍ പഠിച്ചവര്‍ 
പഴങ്കഥയായി മാറുകയാണ്. 
പകരം പുത്തന്‍ തലമുറക്കാര്‍ 
ഉറച്ച ചുവടുകളും കരുത്തുറ്റ മനസ്സുമായി കടന്നെത്തുകയാണ്. 
ഒപ്പം കര്‍മ്മപദ്ധതികളില്‍ തെളിവാര്‍ന്ന മാറ്റവും. 

എങ്കിലും അതിനിടയിലും ചുവടുറക്കാതെ 
പിന്നാക്കം പോകുന്ന നിരവധി പേര്‍ ഇവിടെയുണ്ട്. 
അവര്‍ക്കും ചുവടുറപ്പിക്കേണ്ടതുണ്ട്. 
അതിന് അവരുടെ ചുറ്റുപാടുകള്‍ മാറണം. 

ചുറ്റുപാടുകള്‍ മാറുകയെന്നാല്‍ 
ജീവിത സാഹചര്യം മാറുകയെന്നതാണല്ലോ. 
ജീവിത സാഹചര്യം മാറണമെങ്കിലോ 
അതിനാവശ്യമായ അടിസ്ഥാന സൗകര്യം മെച്ചപ്പെടണം. 
അടിസ്ഥാന സൗകര്യം മെച്ചപ്പെടുന്നതിന് 
സാമ്പത്തികമായ അടിത്തറയുണ്ടാവണം. 

അത്തരം ഒരു സാമ്പത്തിക അടിത്തറയുണ്ടാക്കാന്‍ 
നിങ്ങളെ സഹായിക്കുന്നതിനാണ് 
ഈ പംക്തിയിലൂടെ ഞങ്ങള്‍ ശ്രമിക്കുന്നത്.
അതിനു കഴിയുമെന്നു തന്നെയാണു ഞങ്ങളുടെ പ്രതീക്ഷ.
അതുണ്ടാവട്ടെയെന്ന് ഞങ്ങള്‍ ആശിക്കുന്നു. 
ഏവരേയും ഞങ്ങള്‍ ഇതിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.




No comments: