Views:
നാളെ തുടങ്ങുന്നു
പ്രതീക്ഷകളുടെ സ്വപ്നങ്ങളുമായി
രക്ഷാകർത്താക്കളും
ഒന്നുമൊന്നുമറിയാതെ കുറച്ചു കുഞ്ഞിളം മനസുകളും
നാളെ നമുക്കു മുന്നിലെത്തും.
മോഹിത വാഗ്ദത്തങ്ങളൊന്നും
നമുക്കു നൽകാൻ കഴിയില്ലായിരിക്കാം,
എന്നാൽ അവരുടെ സ്വപ്നങ്ങൾക്ക് മിഴിവേകാൻ
നമുക്കു കഴിയണം,
സ്വപ്നമില്ലാത്തവരെ സ്വപ്നം കാണാൻ സഹായിക്കണം,
പറക്കട്ടെ അവർ സ്വപ്നവർണ്ണ ചിറകുവിരിച്ച്...
നമുക്ക് വഴിവിളക്കുകാട്ടുന്ന സഹയാത്രികരാകാം...
അവർക്കൊപ്പം നമുക്കും കാണാം കിനാക്കൾ,
അവരെക്കുറിച്ച്, അവരുടെ കിനാവുകളെ കുറിച്ച്...
നമുക്ക് മുന്നിലുള്ളത് നിയതമായ ചട്ടക്കൂടിനുള്ളിലെ
അനിയന്ത്രിത ചിന്തകളാവണം, ഉൽകൃഷ്ടമായവ...
ജീവിത പഥങ്ങളിൽ സുന്ദര ദൃഢ പദചലനത്തിന്
അവരെ പ്രാപ്തരാക്കാൻ ശ്രമിക്കാം...
പിന്നോട്ടില്ലാതെ മുന്നോട്ട്...
പുതുവർഷം ഹർഷ പുളകിതമാകട്ടെ...
H M : Anilkumar M R
No comments:
Post a Comment