Views:
ചെറുക്കൻ വന്നു..
പെണ്ണിനെ കണ്ടു ..
പിറ്റേ ദിവസം പെണ്ണിന്റെ അച്ഛന് ഫോൺ
''ചെറുക്കന് പെണ്ണിനെ അത്ര പിടിച്ചില്ല ''...
''ശരി'' പെണ്ണിന്റെ അച്ഛൻ .
ചെറുക്കൻ വന്നു.
പെണ്ണിനെ കണ്ടു.
ചെറുക്കനും പെണ്ണും സംസാരിച്ചു.
പിറ്റേ ദിവസം ചെറുക്കന്റ അച്ഛനു ഫോൺ
''പയ്യനു തീരെ പൊക്കം കുറവല്ലേ? അതു കൊണ്ട് ''
''ശരി''... ചെറുക്കന്റെ അച്ഛൻ.
ചെറുക്കൻ വന്നു.
പെണ്ണിനെ കണ്ടു.
ചെറുക്കന് പെണ്ണിനെ പിടിച്ചു.
പെണ്ണിന് ചെറുക്കനേയും പിടിച്ചു.
''സ്ത്രീധനവും ഉരുപ്പടിയും തീരെ കുറവാ'' ബ്രോക്കറോട് ചെറുക്കന്റ അച്ഛൻ
''വല്ലതും മാറ്റി കൊടുത്തു കൂടെ?'' ബ്രോക്കർപെണ്ണിന്റെ അച്ഛനോട് ...
''എന്നെക്കൊണ്ട് കഴിയില്ല'' പെണ്ണിന്റെ അച്ഛൻ..
അങ്ങനെ കല്യാണം നടന്നില്ല..
ചെറുക്കൻ വന്നു
പെണ്ണിനെ കണ്ടു.
അവർക്ക് പരസ്പരം ഇഷ്ടപ്പെട്ടു.
'എല്ലാം കൊണ്ടും കൊള്ളം' ചെക്കന്റെ അമ്മാവൻ .
പിറ്റേ ദിവസം ചെക്കന്റെ സഹോദരി പെണ്ണിനെ കണ്ടു. അവർക്ക് പെണ്ണിനെ പിടിച്ചില്ല.അങ്ങനെ കല്യാണം നടന്നില്ല.
ചെറുക്കൻ പെണ്ണു കണ്ടു. അവർക്ക് പരസ്പരം ഇഷ്ടപ്പെട്ടു.
''ശരി അറിയിക്കാം. '' പെണ്ണിന്റെ സഹോദരൻ .
പെണ്ണിന്റെ അമ്മയ്ക്ക് ചെറുക്കനെ തീരെ പിടിച്ചില്ല. '' ചെറുക്കന് ഒരു വവുതി വേണ്ടേ" ?
കല്യാണം നടന്നില്ല എന്ന് പറയേണ്ടതില്ലല്ലോ ??
ചെറുക്കൻ പെണ്ണിനെ കണ്ടു. അവർക്കിഷ്ടപ്പെട്ടു.
പെണ്ണിന്റെ ആൾക്കാരൊക്കെ കൊള്ളാം. നല്ല സ്ത്രീധനവും ഉണ്ട്. പെണ്ണ് സുന്ദരിയല്ലേ . പയ്യനും പെണ്ണും തമ്മിൽ നല്ല ചേർച്ച . നല്ല പൊരുത്തവും ഉണ്ട്. -- അങ്ങനെ അഭിപ്രായങ്ങൾ പലതും വന്നു.
'' ഉറപ്പിക്കാമോ?'' ബ്രോക്കർ
''ശരി'' ചെറുക്കന്റ അച്ഛൻ.
''ശരി'' പെണ്ണിന്റെ അച്ഛനും .
പെണ്ണ് അത്ര ശരിയല്ല -- ചെക്കനോട് ആരോ പറഞ്ഞു!!!
ചെറുക്കൻ ആളത്ര ശരിയല്ല - - പെണ്ണിന്റെ അച്ഛനോട് ആരോ പറഞ്ഞു!!!
ഈ കല്യാണം നടക്കുന്നത് ആർക്കൊക്കയോ ഇഷ്ടമല്ല: അങ്ങനെ കല്യാണം നടന്നില്ല...
ചെറുക്കൻ വന്നില്ല, പെണ്ണിനെ അറിയാം-- ഇഷ്ടമാണ്. പെണ്ണിന് ചെറുക്കനേയും ഇഷ്ടമാണ്.
അവർ ആരോടും ആലോചിച്ചില്ല , ആരുടേയും അനുവാദം ചോദിച്ചില്ല. . 😷അവർ കല്യാണം കഴിച്ചു. അവരിപ്പോൾ വാടക വീട്ടിൽ താമസിക്കുന്നു.
---കല്യാണം എന്തെളുപ്പം ....!!!
No comments:
Post a Comment